പുകവലി
പുരുഷന്മാരുടെ പ്രത്യുത്പാദനക്ഷമത കുറയാനുള്ള ഒരു അപകട ഘടകമാണ് പുകവലി. ഇത് പുരുഷന്മാരിലെ ബീജ ഉത്പാദനത്തെയും ചലനശക്തിയെയും ബാധിക്കുന്നു.
പൊണ്ണത്തടി
ഹൃദയ സംബന്ധമായ അസുഖങ്ങള്‍, പ്രമേഹം, ചിലതരം അര്‍ബുദങ്ങള്‍, ടെസ്റ്റോസ്റ്റിറോണിന്റെ അളവ്, പുരുഷന്റെ ശാരീരിക ശേഷി എന്നിവയെയും പൊണ്ണത്തടി ബാധിക്കാം.
ഭക്ഷണക്രമം
പ്രത്യുല്‍പ്പാദന ക്ഷമത വര്‍ദ്ധിപ്പിക്കുന്നതില്‍ ഭക്ഷണം ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ട്. ശാരീരിക ആരോഗ്യം, വൈകാരിക ആരോഗ്യം എന്നിവ മെച്ചപ്പെടുത്തുന്നതിന് സമീകൃതാഹാരം സഹായകരമാണ്. സംസ്‌കരിച്ച മാംസം, ട്രാന്‍സ് ഫാറ്റുകള്‍, പഞ്ചസാര, സോയ, കൊഴുപ്പ് കൂടുതലുള്ള പാലുല്‍പ്പന്നങ്ങള്‍ എന്നിവ പുരുഷന്മാരുടെ പ്രത്യുല്‍പാദനക്ഷമതയെ പ്രതികൂലമായി ബാധിക്കുമെന്ന് പഠനങ്ങള്‍ വെളിപ്പെടുത്തുന്നു. പുരുഷന്മാര്‍ ആന്റി ഓക്‌സിഡന്റുകളും വിറ്റാമിന്‍ ഇ, വിറ്റാമിന്‍ സി എന്നിവ അടങ്ങിയ പഴങ്ങളും പച്ചക്കറികളും ധാരാളം കഴിക്കണം.
advertisement
മദ്യ ഉപഭോഗം
പുരുഷന്മാരിലെ ബീജങ്ങളുടെ എണ്ണത്തെ ബാധിക്കുന്ന മറ്റൊരു ശീലമാണ് മദ്യപാനം. പുരുഷന്മാരിലെ ടെസ്റ്റോസ്റ്റിറോണിന്റെ അളവ് കുറയ്ക്കാനും ഇതിന് കഴിയും. ഇത് പുരുഷന്മാരിലെ ലൈംഗികതയോടുള്ള താല്‍പ്പര്യം കുറയാനിടയാക്കും.
പാരിസ്ഥിതിക ഘടകങ്ങള്‍
കീടനാശിനികള്‍, വിവിധ മലിനീകരണങ്ങള്‍, മറ്റ് ദോഷകരമായ രാസവസ്തുക്കള്‍ എന്നിവയുമായി നിങ്ങള്‍ സമ്പര്‍ക്കം പുലര്‍ത്തുന്നുണെങ്കില്‍, അവ നിങ്ങളുടെ ബീജങ്ങളുടെ എണ്ണം കുറയ്ക്കാൻ കാരണമാകും.
വ്യായാമ കുറവ്
പ്രത്യുല്‍പ്പാദന ക്ഷമത ഉള്‍പ്പെടെ മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്തുന്നതിനുള്ള ഒരു മാര്‍ഗമാണ് വ്യായാമം. ദിവസവും വ്യായാമം ചെയ്യുന്നത് നിങ്ങളുടെ ടെസ്റ്റോസ്റ്റിറോണിന്റെ അളവ് വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും. ഇത് പ്രത്യുല്‍പ്പാദന ക്ഷമത വര്‍ധിപ്പിക്കും.
സമ്മര്‍ദ്ദം
സമ്മര്‍ദ്ദം പുരുഷ ബീജത്തിന്റെ ഗുണനിലവാരം കുറയ്ക്കുകയും മറ്റ് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയും ചെയ്യും. സമ്മര്‍ദ്ദം കൂടുന്നത് ടെസ്റ്റോസ്റ്റിറോണ്‍ അളവും ബീജ ഉത്പാദനവും കുറയ്ക്കുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.
മയക്കുമരുന്ന്
നിയമവിരുദ്ധമായ പല മരുന്നുകളും പുരുഷന്റെ പ്രത്യുത്പാദനക്ഷമതയെ പ്രതികൂലമായി ബാധിക്കും.
ചൂട്
ചൂട് കൂടിയ ചുറ്റുപാടുകള്‍ ബീജങ്ങളുടെ എണ്ണം കുറയ്ക്കുകയും ചലനശേഷി കുറയ്ക്കുകയും ചെയ്യും. അമിതമായ ചൂട് ബീജത്തിന്റെ ഗുണങ്ങള്‍ കുറയ്ക്കുകയും ബീജങ്ങള്‍ ഇല്ലാതാകുന്നതിനും ഇടയാക്കും. വൃഷ്ണ ഭാഗങ്ങളില്‍ ശരീരത്തിന്റെ മറ്റ് ഭാഗങ്ങളെ അപേക്ഷിച്ച് അല്‍പ്പം തണുപ്പ് ആവശ്യമാണ്.