എന്റെ ചോദ്യം ഇതാണ്: കോക്ക് കേജ് വാങ്ങിയാൽ അത് എന്റെ ലിംഗത്തിന് പാകമാകുമോ? അത് സുഖരമാകുമോ? ഇത് പതിവായി ഉപയോഗിക്കുന്നതിലൂടെ എന്റെ ലിംഗത്തിനോ വൃഷണങ്ങൾക്കോ കേടുപാട് സംഭവിക്കുമോ? മറ്റെന്തെങ്കിലും പാർശ്വഫലങ്ങളുണ്ടാകുമോ?
ഉത്തരം: ഒന്നാമതായി, നിങ്ങളുടെ ഭാര്യയോട് മനസ്സ് തുറന്നതിന് അഭിനന്ദനങ്ങൾ. നിങ്ങൾ രണ്ടുപേരും ഒരുമിച്ച് ഈ 'സാഹസിക' യാത്ര ആരംഭിച്ചതിൽ എനിക്ക് സന്തോഷമുണ്ട്. നിങ്ങളുടെ ലൈംഗിക ജീവിതത്തിന്റെ ഈ പുതിയ അധ്യായത്തിൽ നിങ്ങൾക്ക് വലിയ സന്തോഷവും വിജയവും ലഭിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്.
advertisement
പുരുഷ ലൈംഗിക ഉപകരണങ്ങൾ വാങ്ങുന്നത് സംബന്ധിച്ച നിങ്ങളുടെ ആശങ്കകൾ ഞാൻ മനസ്സിലാക്കുന്നു. അതെ, അവ ഇന്ത്യയിൽ കണ്ടെത്തുന്നത് വളരെ ബുദ്ധിമുട്ടാണ്, വിശ്വസനീയമായ ഒരു ഉറവിടത്തിൽ നിന്ന് നിങ്ങൾ ഇത് ഓൺലൈനായി ഓർഡർ ചെയ്യേണ്ടതായി വരും. കോക്ക് കേജ് വാങ്ങാൻ പണം ചെലവിടുന്നതിന് മുൻപ് സ്ത്രീ ആധിപത്യ സെക്സിന്റെയും ലൈംഗിക ഉപകരണങ്ങളുടെയും വിവിധ വശങ്ങൾ നിങ്ങൾ അറിഞ്ഞിരിക്കണമെന്ന് ഞാൻ കരുതുന്നു.
കിടപ്പുമുറി മാത്രമല്ല, വീട്ടിലെ വിവിധ ഇടങ്ങൾ ലൈംഗിക ബന്ധത്തിനായി ഉപയോഗിക്കുന്നത്, രതിമൂർച്ഛ വൈകിപ്പിക്കാനുള്ള മാർഗങ്ങൾ അവലംബിക്കുന്നത്, രതിമൂർച്ഛയ്ക്ക് പങ്കാളിയോട് അനുവാദം ചോദിക്കുന്നത് എന്നിങ്ങനെയുള്ള വിവിധ ലൈംഗിക പ്രവർത്തനങ്ങൾ പരീക്ഷിച്ചുനോക്കുക. നിങ്ങൾ ഈ പ്രവർത്തനങ്ങൾ ആസ്വദിക്കുകയും ഇനിയും ഏറെ മുന്നോട്ടുപോകാൻ ആഗ്രഹിക്കുകയും ചെയ്യുന്നുവെങ്കിൽ, കോക്ക് കേജ് മടികൂടാതെ വാങ്ങാം.
ഒരു കോക്ക് കേജ് വാങ്ങുന്നതിനുമുമ്പ്, നിങ്ങളുടെ ലിംഗത്തിന്റെ ശരിയായ അളവെടുക്കുക. അതുവഴി നിങ്ങൾക്ക് ശരിയായ വലുപ്പത്തിലുള്ള കേജ് വാങ്ങാനാകും. സാധാരണ അവസ്ഥയിലും ഉദ്ധാരണ അവസ്ഥയിലുമുള്ള ലിംഗത്തിന്റെ നീളവും വണ്ണവും കണ്ടെത്തുക. ലഭ്യമായ കൂടുകളുടെ വ്യത്യസ്ത വലുപ്പങ്ങളുടെ അളവുകൾ ശ്രദ്ധിക്കുക, ഒപ്പം വഴക്കത്തിനും ചലനത്തിനും അൽപ്പം ഇടം അനുവദിക്കുന്ന ഒന്ന് കണ്ടെത്തുക. നിങ്ങളുടെ വൃഷണങ്ങളുടെ അടിത്തട്ട് മുതൽ ലിംഗത്തിന്റെ തല വരെ നിങ്ങളുടെ മുഴുവൻ ജനനേന്ദ്രിയങ്ങളും അളക്കാൻ മറക്കരുത്. നിങ്ങളുടെ വൃഷണങ്ങളുടെ ചുറ്റളവ് അളക്കുകയും വേണം. കാരണം മിക്ക ലിംഗ കൂടുകളും വൃഷണങ്ങളുടെ അടിയിൽ ഒരു ഇറുകിയ ബാൻഡ് ഉപയോഗിച്ചാണ് ഉറപ്പിക്കുന്നത്.
കൂടാതെ, തുടക്കക്കാർ എന്ന നിലയിൽ, ലോഹത്തേക്കാൾ പ്ലാസ്റ്റിക്ക് അല്ലെങ്കിൽ സിലിക്കൺ ഉപയോഗിച്ച് നിർമിച്ച കോക്ക് കൂടുകളിൽ നിന്ന് തുടങ്ങാനായിരിക്കും നിങ്ങൾ ആഗ്രഹിക്കുന്നത്. ഈ വസ്തു എളുപ്പത്തിൽ നശിക്കില്ലെന്ന് മാത്രമല്ല, ലോഹത്തേക്കാൾ ഭാരം കുറവുമായിരിക്കും. ഇത് മുറിവുകളുണ്ടാകാനുള്ള സാധ്യത കുറയ്ക്കും. ഇത് ഒരു കൂട്ടിൽ സുഖമായിരിക്കാൻ നിങ്ങളുടെ ലിംഗത്തെ അനുവദിക്കും, കൂടാതെ ഒരു ഹെവി മെറ്റൽ കേജിന്റെ അധിക അസ്വസ്ഥത അനുഭവിക്കേണ്ടിയും വരില്ല. തുടക്കത്തിൽ ഒരു വളയം ഉറപ്പിച്ചിട്ടുള്ള കേജ് നിങ്ങൾ ഉപയോഗിക്കരുതെന്ന് ഞാൻ ശുപാർശചെയ്യുന്നു, പകരം ഒരു ഇലാസ്റ്റിക് വളയം ഉള്ളതാണെങ്കിൽ അത് എളുപ്പത്തിൽ ക്രമീകരിക്കാൻ കഴിയുന്ന ഒന്നാകും.
കേജ് ഉപയോഗിക്കുമ്പോൾ നിങ്ങളുടെ ലിംഗമോ വൃഷണമോ നിറം മാറുകയോ വീർക്കുകയോ തണുപ്പ് അനുഭവപ്പെടുകയോ ചെയ്യരുത്. കേജും വളയവും നന്നായി യോജിക്കുന്നുവെന്ന് ഉറപ്പാക്കുക, പക്ഷേ വളരെ ഇറുകിയതുമാകരുത്.
ലിംഗ കൂട് ധരിക്കുന്നത് കൊണ്ട് പ്രത്യാഘാതങ്ങളൊന്നുമില്ലെങ്കിലും, തുടക്കത്തിൽ കുറച്ച് മണിക്കൂറിലധികം നിങ്ങൾ ധരിക്കാൻ ഞങ്ങൾ ശുപാർശ ചെയ്യുന്നില്ല. ഒരു സമയം 4-6 മണിക്കൂറിൽ കൂടുതൽ ലിംഗത്തെ ബന്ധിക്കരുതെന്ന് ഡോക്ടർമാരും പറയുന്നു. ശരിയായ പേശികളുടെ പ്രവർത്തനം ഉറപ്പുവരുത്തുന്നതിനും ലിംഗം കഠിനമാക്കാനും ഉത്തേജിപ്പിക്കാനും ഇത് ആവശ്യമാണ്.
എന്നിരുന്നാലും, നിങ്ങൾക്കും നിങ്ങളുടെ ഭാര്യക്കും ഇടയിൽ തുറന്നതും സത്യസന്ധവുമായ ആശയവിനിമയ ചാനൽ ഉള്ളിടത്തോളം കാലം നിങ്ങളുടെ സുഖം മനസ്സിൽ വയ്ക്കുക, മറ്റ് പാർശ്വഫലങ്ങൾ ഒന്നും ഉണ്ടാകില്ല. കോക്ക് കേജിങ് അവിശ്വസനീയമാംവിധം നിങ്ങളെ ഉത്തേജിപ്പിക്കുകയും നിങ്ങളുടെ ലൈംഗിക ബന്ധത്തിന് ഒരു പുതിയ മാനം നൽകുകയും ചെയ്യും.
