മങ്കിപോക്സ് ലക്ഷണങ്ങള്‍ എന്തൊക്കെയാണ്?
യുഎസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ അനുസരിച്ച് മങ്കിപോക്സ് ബാധിച്ചവരില്‍ കണ്ടുവരുന്ന ലക്ഷണങ്ങള്‍ ഇവയാണ്:
- പനി
- തലവേദന
- പേശീവേദന, നടുവ് വേദന
- വീര്‍ത്ത ലിംഫ് നോഡുകള്‍
- തളര്‍ച്ച
- മുഖം, വായ, കൈകള്‍, കാല്‍പാദം, നെഞ്ച്, ജനനേന്ദ്രിയം, മലദ്വാരം തുടങ്ങിയ ഭാഗങ്ങളില്‍ മുഖക്കുരു പോലെ തോന്നിക്കുന്ന തടിപ്പും പാടും
മങ്കിപോക്സ് എങ്ങനെയാണ് പകരുന്നത്? ലൈംഗിക ബന്ധത്തിലൂടെ മങ്കിപോക്സ് പകരുമോ?
advertisement
സിഡിസി റിപ്പോർട്ട് പ്രകാരം, രോഗിയുമായുള്ള അടുത്ത സമ്പർക്കത്തിലൂടെ മങ്കിപോക്സ് പകരും.
മങ്കിപോക്സ് ബാധിച്ച ഒരാളുടെ ശരീരത്തിലെ പാടുകൾ, ശരീര സ്രവങ്ങള്‍ എന്നിവയുമായുള്ള സമ്പര്‍ക്കം വഴി രോഗം പകരാം.
മങ്കിപോക്സ് ബാധിച്ച ഒരാള്‍ ഉപയോഗിക്കുന്ന വസ്തുക്കള്‍, വസ്ത്രങ്ങള്‍, കിടക്കകള്‍, തൂവാലകള്‍, അവര്‍ സ്പര്‍ശിച്ച സ്ഥലങ്ങള്‍ എന്നിവയിലൂടെയും രോഗം പകരാം.
ശ്വസനം
ഓറല്‍ സെക്‌സ്, ഏനല്‍ സെക്‌സ്, വജൈനല്‍ സെക്‌സ് എന്നിവയിലൂടെയും രോഗം പകരാം. കൂടാതെ മങ്കിപോക്സ് ബാധിച്ചയാളുടെ ജനനേന്ദ്രിയമോ ലിംഗമോ മലദ്വാരമോ സ്പര്‍ശിച്ചാലും രോഗം പകരും.
ദീര്‍ഘനേരത്തെ നേരിട്ടുള്ള സമ്പര്‍ക്കം
മങ്കിപോക്സ് ബാധിച്ച ഒരു വ്യക്തി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടപ്പോൾ ഉപയോഗിച്ച കിടക്ക, ടവലുകള്‍, സെക്സ് ടോയ്സ് തുടങ്ങിയവ സ്പര്‍ശിക്കുന്നതിലൂടെയും രോഗം പകരാം.
ഒന്നിലധികം പേരുമായുള്ള ലൈംഗിക ബന്ധവും രോഗം പകരാനുള്ള സാധ്യത വര്‍ധിപ്പിക്കും. അതിനാല്‍ ലൈംഗിക പങ്കാളികളുടെ എണ്ണം പരിമിതപ്പെടുത്തുന്നത് രോഗം പകരാനുള്ള സാധ്യത കുറയ്ക്കും.
എന്നാല്‍ യോനിയിലെ സ്രവങ്ങളിലോ മറ്റ് ശരീര സ്രവങ്ങളിലോ വൈറസ് കണ്ടെത്താനാകുമോ എന്ന് ഇനിയും പഠനം നടത്തേണ്ടതുണ്ടെന്ന് യുഎസ് ഹെല്‍ത്ത് ബോഡി പറഞ്ഞു. ആരോഗ്യ ഏജന്‍സികളുടെ മാര്‍ഗ്ഗനിര്‍ദേശങ്ങളില്‍, ദീര്‍ഘനേരത്തെ അടുപ്പമോ സ്പര്‍ശനമോ രോഗലക്ഷണങ്ങളില്‍ ഉള്‍പ്പെടുന്നു. വര്‍ഷങ്ങളായി ആഫ്രിക്കന്‍ മേഖലയില്‍ കണ്ടുവരുന്ന ഈ രോഗം ലൈംഗികതയിലൂടെ പകരുമെന്ന് നേരത്തെ കണ്ടെത്തിയിരുന്നില്ല.
യുകെയിലെ പുരുഷന്മാര്‍ക്ക് എങ്ങനെ രോഗം ബാധിച്ചുവെന്ന് ഇപ്പോള്‍ പറയാന്‍ കഴിയില്ലെന്ന് ലണ്ടനിലെ ഇംപീരിയല്‍ കോളേജിലെ വൈറോളജിസ്റ്റ് മൈക്കല്‍ സ്‌കിന്നര്‍ നേരത്തെ അസോസിയേറ്റ് പ്രസ്സിനോട് പറഞ്ഞിരുന്നു. ' ഒരു വ്യക്തിയുടെ ലൈംഗിക ആഭിമുഖ്യം എന്തുതന്നെയായാലും സാധാരണ രീതിയില്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെടുമ്പോള്‍ നേരിട്ടുള്ള സമ്പര്‍ക്കം ആവശ്യമാണ് അതിനാല്‍ രോഗം പകരാനുള്ള സാധ്യത കൂടുതലായിരിക്കും' സ്‌കിന്നര്‍ പറഞ്ഞു. രോഗം പകരാന്‍ കാരണമാകുന്ന അടുത്ത സമ്പര്‍ക്കം ഉണ്ടാകുന്നതിനാല്‍ ലൈംഗികബന്ധത്തിലൂടെ കുരങ്ങു പനി പടരാന്‍ സാധ്യത ഉണ്ടെന്ന് ലണ്ടന്‍ യൂണിവേഴ്സിറ്റി കോളേജിലെ ഫ്രാങ്കോയിസ് ബലൂക്സും വ്യക്തമാക്കി.