ആര്‍ത്തവ ശുചിത്വം പാലിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്:
1. ഇറുകിയ വസ്ത്രങ്ങള്‍ ധരിക്കുന്നത് ഒഴിവാക്കുക
ഇറുകിയ വസ്ത്രങ്ങള്‍ ധരിക്കുന്നത് വിയര്‍പ്പ് കൂടാന്‍ ഇടയാക്കും. അത് ബാക്ടീരിയകളുടെ വളര്‍ച്ച വർദ്ധിപ്പിക്കും. ഇറുകിയ ജീന്‍സ്, ഇറുകിയ ഷോര്‍ട്ട്‌സ്, ഇറുകിയ അടിവസ്ത്രങ്ങള്‍ എന്നിവ തുടര്‍ച്ചയായി ദീര്‍ഘനേരം ധരിക്കരുത്. ഇറുകിയ വസ്ത്രങ്ങള്‍ ധരിക്കുമ്പോഴുണ്ടാകുന്ന ഈര്‍പ്പം തിണര്‍പ്പ്, വജൈനല്‍ അണുബാധകള്‍, യുടിഐകള്‍ എന്നിവയ്ക്ക് കാരണമാകും. വായുസഞ്ചാരം ലഭിക്കുന്ന കോട്ടണ്‍ അടിവസ്ത്രങ്ങള്‍ ഉപയോഗിക്കുക.
2. ഹീറ്റിംഗ് പാഡുകള്‍ ഉപയോഗിക്കുക
advertisement
പലര്‍ക്കും ആര്‍ത്തവ വേദന അനുഭവപ്പെടുന്നത് ആര്‍ത്തവം ആരംഭിക്കുന്നതിന് മുമ്പോ അല്ലെങ്കില്‍ ആര്‍ത്തവം ആരംഭിച്ചതിന് ശേഷമോ ആണ്. ആര്‍ത്തവസമയത്ത് തുടകളിലും അടിവയറ്റിലും പുറംഭാഗങ്ങളിലും നേരിയതോ ശക്തമായതോ ആയ വേദന അനുഭവപ്പെടുന്നത് സ്വാഭാവികമാണ്. നടുവിലും വയറിലും ഹീറ്റിംഗ് പാഡ് ഉപയോഗിക്കുകയാണെങ്കില്‍ വേദനയില്‍ നിന്ന് ആശ്വാസം ലഭിക്കും.
3. നല്ല ഭക്ഷണം കഴിക്കുക, ജലാംശം നിലനിര്‍ത്തുക
ആര്‍ത്തവത്തിന് മുമ്പും ആര്‍ത്തവ സമയത്തും ആര്‍ത്തവ ശേഷവും ധാരാളം പഴങ്ങള്‍ കഴിക്കുക. ശരീരത്തിലെ ജലാംശം നിലനിര്‍ത്താന്‍ ധാരാളം വെള്ളം കുടിക്കുക.
4. സാനിറ്ററി നാപ്കിനുകള്‍ ഇടയ്ക്കിടെ മാറ്റുക
ശരിയായ സാനിറ്ററി നാപ്കിനുകള്‍ (പാഡുകള്‍), ടാംപണുകള്‍, മെൻസ്ട്രൽ കപ്പുകള്‍ എന്നിവ തിരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കുക. പാഡുകള്‍ ഇടയ്ക്കിടെ മാറ്റണം. മെൻസ്ട്രൽ കപ്പുകള്‍ ഉപയോഗിക്കുന്നവരാണെങ്കില്‍ അത് ഇടയ്ക്കിടെ വൃത്തിയാക്കുക.
5. ദിവസത്തില്‍ രണ്ടു തവണയെങ്കിലും കുളിക്കുക
ആര്‍ത്തവ സമയത്ത് ഒരു ദിവസം കുറഞ്ഞത് രണ്ട് തവണയെങ്കിലും കുളിക്കണം. ഇത് ശുചിത്വം നിലനിര്‍ത്തുകയും ശരീര ദുര്‍ഗന്ധവും അണുബാധയും ഇല്ലാതാക്കുകയും ചെയ്യും.
6. ഇന്റിമേറ്റ് വാഷ് ഉപയോഗിച്ച് കഴുകുക
പിഎച്ച് ബാലന്‍സ് നിലനിര്‍ത്താന്‍ ചെറുചൂടുള്ള വെള്ളത്തില്‍ യോനീ ഭാഗങ്ങള്‍ കഴുകണമെന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്നത്. ഫാന്‍സി സോപ്പുകള്‍ ഉപയോഗിക്കരുത്. ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്ന ഇന്റിമേറ്റ് വാഷ് ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കാം.
കൗമാരക്കാരായ പെണ്‍കുട്ടികളില്‍ ആര്‍ത്തവം സംബന്ധിച്ച് അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ ലോകമെമ്പാടും എല്ലാ വര്‍ഷവും മെയ് 28ന് ലോക ആര്‍ത്തവ ശുചിത്വ ദിനമായി ആചരിക്കാറുണ്ട്. പെണ്‍കുട്ടികളെ സുരക്ഷിതവും ശുചിത്വപൂര്‍ണവുമായ ആര്‍ത്തവ കാല ശീലങ്ങള്‍ പിന്തുടരേണ്ടതിന്റെ പ്രാധാന്യം മനസിലാക്കിക്കാനാണ് ഇത്തരത്തില്‍ ഒരു ദിനാചരണം നടത്തുന്നത്.