അടിയന്തര പ്രാധാന്യമുള്ള ശസ്ത്രക്രിയകളും ഒപി സേവനവും മുടക്കമില്ലാതെ നടക്കുന്നു. ഉടനടി ചെയ്യേണ്ടതില്ലാത്ത ചികിത്സകളും രോഗികളെ ചികിത്സയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതും ജീവനക്കാര്‍ എല്ലാവരും ജോലിക്ക് എത്തുന്നത് വരെ മാറ്റിവച്ചിട്ടുണ്ട്. ഇക്കാര്യം രോഗികളെ അറിയിക്കുകയും ചെയ്തു. സര്‍ക്കാര്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അടിസ്ഥാനമാക്കി സന്ദര്‍ശകരുടെ എണ്ണം നിയന്ത്രിക്കുന്നതിനും സുരക്ഷിതമായ അകലം നിലനിര്‍ത്തുന്നതിനും ഒപി ഉള്‍പ്പെടെ ആശുപത്രിയിലെ വിവിധ ഭാഗങ്ങളിലെ തിരക്ക് ഒഴിവാക്കുന്നതിനുമായി ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് പത്രക്കുറിപ്പിൽ പറയുന്നു.
മുൻകരുതലുകൾ
ഇന്‍ഫക്ഷന്‍ കണ്‍ട്രോള്‍ സെല്ലിന്റെ മേല്‍നോട്ടത്തില്‍ രോഗബാധിതനായ ഡോക്ടര്‍ ജോലി ചെയ്തിരുന്ന ഇടങ്ങളിലും ആശുപത്രിയുടെ മറ്റ് ഭാഗങ്ങളിലും അണുനശീകരണ പ്രവര്‍ത്തനങ്ങള്‍ വീണ്ടും നടത്തി.
advertisement
രോഗബാധിതനായ ഡോക്ടറുടെ കാര്യത്തിൽ എന്ത് സംഭവിച്ചു ?
യാത്രാവിവരങ്ങള്‍, ആരോഗ്യസ്ഥിതി, വിദേശയാത്ര കഴിഞ്ഞ് മടങ്ങിവരുന്നരുമായി ബന്ധപ്പെട്ട് മാര്‍ച്ച് 11-ന് സര്‍ക്കാര്‍ പുറത്തിറക്കിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ എന്നിവയുടെ അടിസ്ഥാനത്തിലാണ് രോഗബാധിതനായ ഡോക്ടറെ ഹോം ക്വാറന്റൈനില്‍ നിന്ന് നേരത്തേ ഒഴിവാക്കിയത്. രോഗലക്ഷണങ്ങള്‍ ഇല്ലാതിരുന്നിട്ടും അദ്ദേഹത്തെ മാര്‍ച്ച് 11-ന് മുതല്‍ വീട്ടില്‍ നിരീക്ഷണത്തിലാക്കി. മാര്‍ച്ച് 13 വരെ രോഗലക്ഷണങ്ങള്‍ ഉള്ളതായി അദ്ദേഹം അറിയിച്ചിട്ടില്ല.
എന്തൊക്കെ ചെയ്തു ?
രോഗബാധിതനായ ഡോക്ടറുമായി അടുത്തിടപഴകിയ 76 ആശുപത്രി ജീവനക്കാരെയും പ്രൈമറി കോണ്ടാക്ട് ലിസ്റ്റില്‍ ഉള്‍പ്പെടുത്തുകയും അവരെ വീടുകളില്‍ നിരീക്ഷണത്തിലാക്കുകയും ചെയ്തു. പ്രൈമറി കോണ്ടാക്ട് ലിസ്റ്റുള്ളവര്‍ക്കൊപ്പം താമസിക്കുന്നവരാണ് സെക്കന്ററി കോണ്ടാക്ട് ലിസ്റ്റിലുള്ളത്. സംസ്ഥാന സര്‍ക്കാര്‍ നിഷ്‌കര്‍ഷിച്ചിരിക്കുന്ന മാനദണ്ഡങ്ങള്‍ അനുസരിച്ച് പ്രൈമറി കോണ്ടാക്ട് ലിസ്റ്റിലുള്ളവരെ ലോ റിസ്‌ക്, ഹൈ റിസ്‌ക് വിഭാഗങ്ങളായി തിരിച്ചിട്ടുണ്ട്. ലോ റിസ്‌ക് വിഭാഗത്തില്‍പ്പെട്ടവര്‍ 14 ദിവസവും ഹൈ റിസ്‌ക് വിഭാഗത്തിലുള്ളവര്‍ 28 ദിവസവും സമ്പര്‍ക്കനിരോധനത്തില്‍ (Isolation) കഴിയണം.
എന്തൊക്കെ ചെയ്യുന്നു ?
കോവിഡ്-19-നുമായി ബന്ധപ്പെട്ട രോഗികളുടെയും ജീവനക്കാരുടെയും വിദ്യാര്‍ത്ഥികളുടെയും ആശങ്കകള്‍ അകറ്റുന്നതിനും സംശയങ്ങള്‍ ദൂരീകരിക്കുന്നതിനും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിനും ശ്രീചിത്ര ഹെല്‍പ്പ്‌ലൈന്‍ ആരംഭിച്ചു. വൈറസ് ബാധ തടയുന്നതിന് സ്വീകരിക്കേണ്ട മുന്‍കരുതലുകളെ കുറിച്ച് ബോധവത്ക്കരണ ക്ലാസുകളും നടത്തിവരുന്നു.
BEST PERFORMING STORIES:'ഇതോടെ എല്ലാം അവസാനിക്കുന്നില്ല; ടൂറിസ്റ്റുകൾക്കെതിരെ മോശം ഇടപെടൽ ഉണ്ടാകരുത്': മുഖ്യമന്ത്രി' [NEWS]'എകാസർകോട് ജില്ലയിലെ കോടതികൾ മാർച്ച് 31 വരെ അടച്ചിടും [NEWS] രാഷ്ട്രീയമായി എതിർക്കുന്നവർ പോലും രഹസ്യമായി ഗോമൂത്രം കുടിക്കുന്നു: ബിജെപി എം.പി ദിലീപ് ഘോഷ് [PHOTO]
രോഗികള്‍ക്ക് അടിയന്തിര ചികിത്സയും ജീവനക്കാര്‍ക്ക് സുരക്ഷിതമായ തൊഴിലിടവും ഉറപ്പാക്കുന്നതിന് ഇന്‍സ്റ്റിറ്റ്യൂട്ട് സാധ്യമായ എല്ലാ കാര്യങ്ങളും ചെയ്യുന്നുണ്ട്.
കേന്ദ്ര മന്ത്രി വന്നതെന്ന് ?
കേന്ദ്രസഹമന്ത്രി മാര്‍ച്ച് 14-ന് ഉച്ചയ്ക്ക് മുമ്പാണ് ഡയറക്ടര്‍ ഓഫീസ് സന്ദര്‍ശിച്ചത്. അന്ന് അവധി ദിവസമായിരുന്നു. ഇന്‍സ്റ്റിറ്റ്യൂട്ടിലെ രണ്ട് ഉദ്യോഗസ്ഥരും പൂജപ്പുര ബയോമെഡിക്കല്‍ ടെക്‌നോളജി വിഭാഗത്തിലെ രണ്ടുപേരുമാണ് മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്. മാസങ്ങളായി ഇവര്‍ക്കാര്‍ക്കും രോഗബാധിതനായ ഡോക്ടറുമായി യാതൊരുവിധ സമ്പര്‍ക്കവും ഉണ്ടായിരുന്നില്ല. ആശുപത്രി കെട്ടിടത്തില്‍ നിന്ന് മാറി മറ്റൊരു കെട്ടിടത്തിലാണ് ഡയറക്ടര്‍ ഓഫീസ് പ്രവര്‍ത്തിക്കുന്നത്. മന്ത്രി ആശുപത്രി സന്ദര്‍ശിച്ചിട്ടുമില്ല. മന്ത്രിയുടെ സന്ദര്‍ശനം നടക്കുന്ന സമയത്ത് ഡോക്ടര്‍ ഹോം ക്വാറന്റൈനില്‍ ആയിരുന്നു.
ആദ്യപരിശോധനയില്‍ അദ്ദേഹത്തിന് വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നില്ല. മന്ത്രിയുടെ സന്ദര്‍ശസമയത്ത് ഡെപ്യൂട്ടി ഡയറക്ടറുടെ ക്വാറന്റൈന്‍ കാലാവധി അവസാനിച്ചിരുന്നു. അദ്ദേഹത്തിന്റെ ക്വാറന്റൈന്‍ കാലാവധി 28 ദിവസത്തേക്ക് കൂടി നീട്ടിക്കൊണ്ടുള്ള ഉത്തരവ് മാര്‍ച്ച് 16-ന് ആണ് ലഭിക്കുന്നത്. ഈ കാലാവധി അവസാനിക്കുന്നത് വരെ അദ്ദേഹം ഹോം ക്വാറന്റൈനില്‍ തുടരും. കഴിഞ്ഞ ഒരു വര്‍ഷമായി ഡയറക്ടര്‍ രോഗബാധിതനായ ഡോക്ടറെ നേരിട്ട് കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ലെന്ന് മാത്രമല്ല അദ്ദേഹം പങ്കെടുത്ത യോഗങ്ങള്‍ വിളിച്ചുചേര്‍ത്തിട്ടുമില്ല.
