TRENDING:

IVF | എന്താണ് ഐവിഎഫ് ചികിത്സാ രീതി? നടപടിക്രമങ്ങളെക്കുറിച്ചും പാർശ്വഫലങ്ങളെക്കുറിച്ചും അറിയാം

Last Updated:

എന്താണ് ഐവിഎഫ് എന്നും അത് ഒരാളുടെ ആരോഗ്യത്തെ എത്രത്തോളം ബാധിക്കുമെന്നും നമുക്ക് നോക്കാം

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഐവിഎഫ് (IVF) എന്നാൽ ഇൻ വിട്രോ ഫെർട്ടിലൈസേഷൻ (In Vitro Fertilisation) എന്നതിന്റെ ചുരുക്കപ്പേരാണ്. ഇത് സ്വാഭാവികമായി അല്ലാതെ ബീജവുമായി അണ്ഡം സംയോജിപ്പിച്ച് ഒരു കുഞ്ഞ് ജനിക്കുന്നതിനുള്ള മെഡിക്കൽ പ്രക്രിയയാണ്. സ്വാഭാവികമായി കുഞ്ഞുങ്ങൾക്ക് ജന്മം നൽകാൻ കഴിയാത്ത പലരും ഈ ചികിത്സാരീതി തിരഞ്ഞെടുക്കുകയും അവ വിജയിക്കുകയും ചെയ്യുന്നുണ്ട്. ചില സെലിബ്രിറ്റികൾ പോലും ഐവിഎഫ് തെരഞ്ഞെടുത്ത് കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയിട്ടുണ്ട്. മുൻ യുഎസ് പ്രഥമ വനിത മിഷേൽ ഒബാമ, F.R.I.E.N.D.S ഫെയിം കോർട്ടെനി കോക്സ്, കനേഡിയൻ ഗായിക സെലിൻ ഡിയോൺ എന്നിവർ ഇതിൽ പെടുന്നു. അടുത്തിടെ കർദാഷിയൻ സഹോദരിമാരിൽ മൂത്തയാളായ കോർട്ട്‌നി കർദാഷിയാനും താൻ ഐവിഎഫ് നടപടിക്രമങ്ങളിലൂടെ കടന്നുപോകുകയാണെന്ന സൂചന നൽകിയിരുന്നു. അതുമൂലം താൻ നേരിടുന്ന സങ്കീർണതകളെക്കുറിച്ചും താരം തുറന്ന് പറഞ്ഞതായി റിപ്പോർട്ടുകളുണ്ട്. എന്താണ് ഐവിഎഫ് എന്നും അത് ഒരാളുടെ ആരോഗ്യത്തെ എത്രത്തോളം ബാധിക്കുമെന്നും നമുക്ക് നോക്കാം.
Image- Shutterstock
Image- Shutterstock
advertisement

എന്തുകൊണ്ടാണ് ഐവിഎഫ് ചെയ്യുന്നത്?

അണ്ഡോത്പാദനത്തെ തടയുന്ന ചില വൈകല്യങ്ങൾ, ഫാലോപ്യൻ ട്യൂബിലെ തടസ്സം അല്ലെങ്കിൽ ഫാലോപ്യൻ ട്യൂബിലെ കേടുപാടുകൾ, എൻഡോമെട്രിയോസിസ്, ബീജ ഉത്പാദന പ്രശ്നങ്ങൾ, ബീജത്തിന്റെ പ്രവർത്തനപരമായ പ്രശ്നങ്ങൾ, ആരോഗ്യസ്ഥിതി, ക്യാൻസർ പോലുള്ള രോഗങ്ങൾ, അല്ലെങ്കിൽ മറ്റെന്തെങ്കിലും ഫെർട്ടിലിറ്റി പ്രശ്നങ്ങൾ തുടങ്ങിയ വന്ധ്യതാ പ്രശ്നങ്ങൾക്കുള്ള ചികിത്സയാണ് ഇൻ വിട്രോ ഫെർട്ടിലൈസേഷൻ.

ഐവിഎഫ് നടപടിക്രമങ്ങളിലെ അപകടസാധ്യതകൾ

ഒരു മെഡിക്കൽ നടപടിക്രമങ്ങളും പൂർണമായും സുരക്ഷിതമല്ല. അത്തരത്തിൽ ചില സങ്കീർണതകൾ ഐവിഎഫിനുമുണ്ട്. മാസം തികയാതെയുള്ള പ്രസവം, ഒന്നിലധികം കുഞ്ഞുങ്ങളുടെ ജനനം, ഭാരക്കുറവുള്ള കുഞ്ഞ്, ജനന വൈകല്യങ്ങൾ, ഗർഭം അലസൽ, കാൻസർ എന്നിങ്ങനെയുള്ള ചില അപകടസാധ്യതകളും ഐവിഎഫിനുണ്ട്.

advertisement

ഒരാൾ ഐവിഎഫിനായി തയ്യാറെടുക്കേണ്ടത് എങ്ങനെ?

ഐവിഎഫ് പോലുള്ള ഒരു മെഡിക്കൽ നടപടിക്രമത്തിന് ഒരുങ്ങുമ്പോൾ വരാനിരിക്കുന്ന കാര്യങ്ങളെ നേരിടാൻ ശാരീരികമായും മാനസികമായും തയ്യാറെടുക്കുന്നതാണ് നല്ലത്. അണ്ഡത്തിന്റെയും ബീജത്തിന്റെയും ഗുണനിലവാരം സംബന്ധിച്ച ശരിയായ പരിശോധന നടത്തുക. എച്ച്ഐവി പോലുള്ള എന്തെങ്കിലും പകർച്ചവ്യാധികളും ഉണ്ടോയെന്ന് പരിശോധിക്കണം. മാതാവും പിതാവും ഈ പരിശോധന നടത്തേണ്ടതുണ്ട്. കൂടാതെ ഗർഭപാത്രത്തിന്റെ ആന്തരിക പാളിയുടെ പരിശോധനയും നടത്തേണ്ടതാണ്.

ഐവിഎഫ് നടപടിക്രമത്തിന്റെ വിവിധ ഘട്ടങ്ങൾ

ഐവിഎഫിന്റെ ഘട്ടങ്ങൾ അണ്ഡാശയ ഉത്തേജനം, അണ്ഡം ശേഖരിക്കൽ, ബീജം ശേഖരിക്കൽ, ബീജസങ്കലനം, അവസാനം ഭ്രൂണ കൈമാറ്റം എന്നിങ്ങനെയാണ്. ഐവിഎഫിന്റെ ഒരു സൈക്കിളിന് ഏകദേശം രണ്ടോ മൂന്നോ ആഴ്ച വരെ എടുത്തേക്കാം. വിജയകരമായ ഭ്രൂണ വളർച്ചയ്ക്ക് ഒരാൾക്ക് ഒന്നിലധികം സൈക്കിളുകൾ ആവശ്യമായി വരാനുള്ള സാധ്യതയും വളരെ കൂടുതലാണ്.

advertisement

Also Read- Sonam Kapoor| 'ആദ്യ മൂന്ന് മാസം കഠിനം'; ഗർഭകാലത്തെ കുറിച്ച് നടി സോനം കപൂർ

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ഐവിഎഫ് ചികിത്സയിൽ ഒന്നിലധികം ഗർഭധാരണങ്ങൾ സാധാരണമാണെങ്കിലും, ഒറ്റ ഭ്രൂണ കൈമാറ്റത്തിന് ART സാങ്കേതിക വിദ്യകളും മറ്റും ഉപയോഗിക്കാവുന്നതാണ്. പ്രായമായ ദമ്പതികൾക്കും ഐവിഎഫ് വഴി പ്രയോജനം ലഭിക്കാറുണ്ട്. എന്നാൽ ചില സന്ദർഭങ്ങളിൽ ഇത് ഫലപ്രദമാകണമെന്നില്ല.

മലയാളം വാർത്തകൾ/ വാർത്ത/Life/
IVF | എന്താണ് ഐവിഎഫ് ചികിത്സാ രീതി? നടപടിക്രമങ്ങളെക്കുറിച്ചും പാർശ്വഫലങ്ങളെക്കുറിച്ചും അറിയാം
Open in App
Home
Video
Impact Shorts
Web Stories