TRENDING:

'പച്ച മുട്ടയിടുന്ന കോഴികൾ'; മലപ്പുറത്തിന് അത്ഭുതമായി ശിഹാബുദ്ദീന്റെ ഏഴു കോഴികൾ 

Last Updated:

പ്രത്യേക ഇനം കോഴികളെ മാത്രം കൂടുതൽ വിരിയിപ്പിച്ചു മുട്ട വിതരണത്തിന് തയ്യാറെടുക്കുകയാണ് ശിഹാബുദ്ധീൻ

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
മുസ്ലീം ലീഗിന്‍റെ കോട്ടയെന്നറിയപ്പെടുന്ന മലപ്പുറത്ത് അവർ തെരഞ്ഞെടുപ്പ് വിജയങ്ങൾ ആഘോഷിക്കുന്നത് വ്യത്യസ്തമായി പച്ച ലഡു വിതരണം ചെയ്താണ്. അതേ നാട്ടിൽ ഒരു വീട്ടിലെ കോഴി ഇടുന്ന മുട്ടയുടെ ഉണ്ണിയും വ്യത്യസ്തമായ പച്ച നിറത്തിലാണെന്ന് കേട്ടാൽ വിശ്വസിക്കുമോ?
advertisement

എന്നാൽ വിശ്വസിക്കണം.. "മലപ്പുറം കോട്ടക്കലിൽ പച്ചനിറത്തിലുള്ള കോഴിമുട്ടയുണ്ട് ". ഒതുക്കുങ്ങൽ അമ്പലവൻ കുളപ്പുരക്കൽ ശിഹാബുദ്ധീൻ വളർത്തുന്ന കോഴികളിടുന്ന മുട്ടയുടെ ഉണ്ണിക്ക് പച്ചനിറമാണ്.

കോഴിയെ കാണാൻ സാധാരണ പോലെതന്നെ.അൽപം വലിപ്പക്കുറവ് ഉണ്ടോ എന്ന് സംശയിക്കാം. കരച്ചിലും മറ്റ് കാര്യങ്ങളുമൊക്കെ സാധാരണ കോഴികളെപോലെ തന്നെ. പക്ഷെ ഇവയിടുന്ന മുട്ട പൊട്ടിച്ചാൽ ഉണ്ണി പച്ച നിറത്തിൽ ആണ്

advertisement

ശിഹാബുദ്ദീന് ഇത്  ഒരു അത്ഭുതമായിരുന്നു.എന്തെങ്കിലും കുഴപ്പമാകും എന്ന് കരുതി ഉപയോഗിച്ചില്ല. അവ വിരിയിച്ചു നോക്കി.സാധാരണ പോലെ കോഴിക്കുഞ്ഞുങ്ങൾ. അതിന് ശേഷമാണ് ഈ മുട്ടകൾ ഉപയോഗിച്ച് തുടങ്ങിയത്.

വിവിധ ഇനത്തിൽ പെട്ട കോഴികളെ ഒരുമിച്ചാണ് ശിഹാബുദ്ദീൻ കൂട്ടിലിട്ടിരുന്നത്.ക്രോസ് ബ്രീഡിംഗ് കാരണമുള്ള ജനിതക മാറ്റം ആയിരിക്കാം ഒരു പക്ഷെ മുട്ടയുടെ നിറ വ്യത്യാസം എന്ന് സംശയിക്കുന്നവരുണ്ട്

advertisement

കോഴികളുടെ ഭക്ഷണവും ഇത്തരത്തിൽ മാറ്റങ്ങളുണ്ടാക്കാൻ കാരണമാകുമെന്ന് വിദഗ്ദർക്ക് അഭിപ്രായമുണ്ട്..പക്ഷെ സാധാരണ തീറ്റ തന്നെയാണ് നൽകുന്നതെന്ന് ശിഹാബുദ്ദീൻ പറയുന്നു.

ശാസ്ത്രീയപഠനം വേണമെന്നാണ് വെറ്റിനറി മേഖലയിലുളളവർ പറയുന്നത്. 20 കോഴികളിൽ 7 എണ്ണമാണ് പച്ച നിറത്തിലുള്ള മുട്ടയിടുന്നത്.

എന്തായാലും സംഗതി കേട്ട് കേട്ടറിഞ്ഞ് നാട്ടുകാർ‌ ഇപ്പോൾ‌ ഈ മുട്ടകൾ വാങ്ങാൻ കാത്ത് നിൽക്കുകയാണ്

advertisement

പ്രത്യേക ഇനം കോഴികളെ മാത്രം കൂടുതൽ വിരിയിപ്പിച്ചു മുട്ട വിതരണത്തിന് തയ്യാറെടുക്കുകയാണ് ശിഹാബുദ്ധീൻ

മലയാളം വാർത്തകൾ/ വാർത്ത/Life/
'പച്ച മുട്ടയിടുന്ന കോഴികൾ'; മലപ്പുറത്തിന് അത്ഭുതമായി ശിഹാബുദ്ദീന്റെ ഏഴു കോഴികൾ 
Open in App
Home
Video
Impact Shorts
Web Stories