TRENDING:

നവദമ്പതികളുടെ ഒരുമിച്ചുള്ള ആദ്യയാത്ര 'ഹണിമൂണ്‍' ആയതെങ്ങനെ?

Last Updated:

വിവാഹം കഴിഞ്ഞുള്ള ആദ്യത്തെ 30 ദിവസത്തെ സമയത്തിനുള്ളിലാണ് ദമ്പതികള്‍ മധുവിധു ആഘോഷിക്കാന്‍ പോകുന്നത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
വിവാഹം കഴിഞ്ഞാല്‍ ഹണിമൂണ്‍ എവിടെയാണെന്ന ചോദ്യമാണ് നവദമ്പതികളെത്തേടിയെത്തുന്നത്. വിവാഹശേഷം വിദേശരാജ്യങ്ങളിലും മറ്റുമായി ഹണിമൂണ്‍ ആഘോഷിക്കുന്നവരും നമുക്കിടയിലുണ്ട്. ഹണിമൂണിനായി വമ്പന്‍ പാക്കേജുകളും പല ട്രാവല്‍ ഏജന്‍സികളും ഒരുക്കിവരുന്നുണ്ട്. എങ്ങനെയാണ് ഹണിമൂണ്‍ എന്ന സമ്പ്രദായമുണ്ടായതെന്ന് അറിയുമോ? ഹണിമൂണ്‍ എന്ന വാക്കും ഈ രീതിയും ഉടലെടുത്തതിനെപ്പറ്റി നിരവധി കഥകള്‍ പ്രചാരത്തിലുണ്ട്. അവ എന്തൊക്കെയാണെന്ന് നോക്കാം.
(പ്രതീകാത്മക ചിത്രം)
(പ്രതീകാത്മക ചിത്രം)
advertisement

ഹണി, മൂണ്‍ (honey, moon) എന്നീ ഇംഗ്ലീഷ് വാക്കുകളില്‍ നിന്നാണ് ഹണിമൂണ്‍ എന്ന വാക്ക് ഉത്ഭവിച്ചത്. ഹണി (തേന്‍) എന്നത് അതിന്റെ രുചി പോലെ നവദമ്പതികളുടെ ബന്ധത്തിന്റെ മാധുര്യത്തെയും സന്തോഷത്തെയും പ്രതിനിധീകരിക്കുന്നു. ചരിത്രപരമായി തേന്‍ എന്നത് സമൃദ്ധി, പ്രണയം, ഫെര്‍ട്ടിലിറ്റി എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു. മധ്യകാല യൂറോപ്പില്‍ നവദമ്പതികള്‍ക്ക് പലപ്പോഴും തേനും വെള്ളവും ചേര്‍ത്തുണ്ടാക്കുന്ന ഒരുതരം പാനീയം നല്‍കുന്ന പതിവുണ്ടായിരുന്നു. ഇതെല്ലാം വിവാഹജീവിതത്തിലെ തേനിന്റെ പ്രാധാന്യം വര്‍ധിപ്പിച്ചു.

മൂണ്‍ (ചന്ദ്രന്‍) എന്ന വാക്ക് ഒരുമാസം നീണ്ടുനില്‍ക്കുന്ന ചാന്ദ്രമാസത്തെ സൂചിപ്പിക്കുന്നു. വിവാഹം കഴിഞ്ഞുള്ള ആദ്യത്തെ 30 ദിവസത്തെ സമയത്തിനുള്ളിലാണ് ദമ്പതികള്‍ മധുവിധു ആഘോഷിക്കാന്‍ പോകുന്നത്. ഈ കാലയളവിനെ സൂചിപ്പിക്കുന്നതിനായാണ് മൂണ്‍ എന്ന വാക്കുപയോഗിച്ചിരിക്കുന്നത്. നവദമ്പതികളുടെ ജീവിതത്തിലെ ഏറ്റവും ആനന്ദകരവും ഐക്യവുമുള്ള സമയമാണിതെന്ന് പറയപ്പെടുന്നു.

advertisement

ഹണിമൂണിന്റെ ഉത്ഭവം

ഹണിമൂണ്‍ എന്ന സമ്പ്രദായത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ടെന്നാണ് പറയപ്പെടുന്നത്. പതിനാറാം നൂറ്റാണ്ടുമുതല്‍ ഈ സമ്പ്രദായം നിലവിലുണ്ടെന്ന് വാദിക്കുന്നവരുണ്ട്. എഴുത്തുകാരായ റിച്ചാര്‍ഡ് ഹുലെറ്റും ഇക്കാര്യം തന്റെ രചനകളില്‍ സൂചിപ്പിച്ചിരുന്നു. ബാബിലോണിയന്‍ സംസ്‌കാരവുമായും ചിലര്‍ ഈ സമ്പ്രദായത്തെ കൂട്ടിയിണക്കുന്നു. ബാബിലോണിയന്‍ സംസ്‌കാരത്തില്‍ വധുവിന്റെ പിതാവ് വിവാഹശേഷം വരന് തേന്‍ ചേര്‍ത്ത ഒരുതരം മദ്യം നല്‍കും. ഒരു ചാന്ദ്രമാസം മുഴുവന്‍ ഇത് നീണ്ടുനില്‍ക്കും. ഹണിമന്ത് (Honey month) എന്നാണ് ഇതറിയപ്പെട്ടിരുന്നത്. പിന്നീട് ഇതാണ് ഹണിമൂണ്‍ ആയി മാറിയതെന്നാണ് കരുതുന്നത്.

advertisement

ലോകമെമ്പാടുമുള്ള ഹണിമൂണ്‍ പാരമ്പര്യങ്ങള്‍

ലോകത്തിലെ വിവിധ സംസ്‌കാരങ്ങള്‍ക്കും തങ്ങളുടേതായ മധുവിധു ആഘോഷങ്ങളും പാരമ്പര്യങ്ങളുമുണ്ട്. ഫ്രാന്‍സില്‍ മധുവിധു ലൂണ്‍ ഡെ മീല്‍ (lune de miel) എന്നാണറിയപ്പെടുന്നത്. ജര്‍മനിയില്‍ flitterwochen എന്ന പേരിലാണ് മധുവിധു അറിയപ്പെടുന്നത്.

പത്തൊമ്പതാം നൂറ്റാണ്ടോടെയാണ് ഹണിമൂണ്‍ യാത്രകള്‍ കൂടുതല്‍ ജനപ്രിയമാകാന്‍ തുടങ്ങിയത്. യൂറോപ്പിലെ സമ്പന്ന വര്‍ഗം വിവാഹത്തിന്റെ ആദ്യനാളുകളില്‍ ബന്ധുക്കളുടെ വീടുകളിലേക്ക് പോയും മറ്റുമാണ് ഹണിമൂണ്‍ ആഘോഷിച്ചിരുന്നത്. എന്നാല്‍ പതിയെ പതിയെ ഹണിമൂണിനായി മനോഹരമായ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് നവദമ്പതികള്‍ യാത്ര ചെയ്യുന്ന സ്ഥിതിയും നിലവില്‍ വന്നു.

advertisement

Summary: How come the first journey of newly weds being called honeymoon. Take a look at the beginning, evolution and celebration surrounding the lives of newly weds across the world

മലയാളം വാർത്തകൾ/ വാർത്ത/Life/
നവദമ്പതികളുടെ ഒരുമിച്ചുള്ള ആദ്യയാത്ര 'ഹണിമൂണ്‍' ആയതെങ്ങനെ?
Open in App
Home
Video
Impact Shorts
Web Stories