ഏരീസ് (Arise മേടം രാശി) മാര്‍ച്ച് 21നും ഏപ്രില്‍ 19 നും ഇടയില്‍ ജനിച്ചവര്‍:
വ്യാഴം മിഥുനം രാശിയിലേക്ക് സംക്രമിക്കുന്നത് മേടം രാശിക്കാരെ സംബന്ധിച്ച് വളരെ ശുഭകരമായിരിക്കും. ആശയവിനിമയം, യാത്ര, സഹോദരങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട നിങ്ങളുടെ മൂന്നാം ഭാവത്തിലേക്കാണ് വ്യാഴം സംക്രമിക്കുന്നത്. ഈ സമയത്ത് നിങ്ങള്‍ക്ക് മാനസിക വ്യക്തത, മികച്ച ആശയവിനിമയ കഴിവുകള്‍ എന്നിവ പ്രകടമാകുകയും ചെറിയ യാത്രകള്‍ക്ക് അവസരമുണ്ടാകുകയും ചെയ്യും. ഇതെല്ലാം നിങ്ങള്‍ക്ക് ഗുണം ചെയ്യും. നിങ്ങളുടെ ആശയങ്ങള്‍ മറ്റുള്ളവരുമായി ഫലപ്രദമായി പ്രകടിപ്പിക്കാന്‍ നിങ്ങള്‍ക്ക് കഴിയും. ഇത് നിങ്ങളുടെ ബന്ധങ്ങളും നെറ്റ്‌വര്‍ക്കിങ്ങും മെച്ചപ്പെടുത്തും.
advertisement
ജെമിനി (Gemini മിഥുനം രാശി: മെയ് 21 നും ജൂണ്‍ 21 നും ഇടയില്‍ ജനിച്ചവര്‍:
മിഥുനം രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് നിങ്ങളുടെ രാശി ചിഹ്നത്തിലേക്കാണ് വ്യാഴം സംക്രമിക്കുന്നത്. ഇത് നിങ്ങള്‍ക്ക് പ്രത്യേകിച്ചും ശുഭകരമാണ്. ഈ സംക്രമണം നിങ്ങളുടെ വ്യക്തിത്വത്തെയും ആത്മവിശ്വാസത്തെയും ജീവിത ദിശയെയും പോസിറ്റീവായി സ്വാധീനിക്കും. ജീവിതത്തില്‍ നിങ്ങള്‍ക്ക് പുതിയ സാധ്യതകള്‍ തുറന്നുകിട്ടും. നിങ്ങളുടെ ചിന്തകളിലും സമീപനത്തിലും കൂടുതല്‍ വ്യക്തത അനുഭവപ്പെടും.
വിര്‍ഗോ (Virgo കന്നി രാശി)ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍:
കന്നി രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് വ്യാഴം നിങ്ങളുടെ പതിനൊന്നാം ഭാവമായ മിഥുനത്തിലേക്കാണ് സംക്രമിക്കുന്നത്. സുഹൃത്തുക്കള്‍, ഗ്രൂപ്പുകള്‍, ലക്ഷ്യങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നതാണ് നിങ്ങളുടെ പതിനൊന്നാം ഭാവം. സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കാനും പുതിയ ബന്ധങ്ങള്‍ സ്ഥാപിക്കാനും നിങ്ങളുടെ ലക്ഷ്യങ്ങള്‍ നേടാനുമുള്ള സമയമാണിത്. നിങ്ങളുടെ നെറ്റ് വര്‍ക്ക് ശക്തമാകും. മറ്റുള്ളവരില്‍ നിന്നും നിങ്ങള്‍ക്ക് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ലഭിക്കും.
സാജിറ്റെറിയസ് (Sagittarius ധനു രാശി) നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍:
ധനു രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് ബന്ധങ്ങള്‍, പങ്കാളിത്തങ്ങള്‍, വിവാഹം എന്നിവയുമായി ബന്ധപ്പെട്ട നിങ്ങളുടെ ഏഴാം ഭാവത്തിലേക്കാണ് വ്യാഴത്തിന്റെ സംക്രമണം. ബന്ധങ്ങളില്‍ ഐക്യം സ്ഥാപിക്കാനും പങ്കാളിത്തം ശക്തിപ്പെടുത്താനുമുള്ള സമയമാണിത്. നിങ്ങളുടെ വ്യക്തിജീവിതത്തില്‍ സ്‌നേഹവും ധാരണയും വര്‍ദ്ധിക്കും. കൂടാതെ നിങ്ങളുടെ ബിസിനസ് പങ്കാളിത്തങ്ങളില്‍ ലാഭത്തിനുള്ള സാധ്യതയുമുണ്ട്.
പിസെസ് (Pisces മീനം രാശി) ഫെബ്രുവരി 19 നും മാര്‍ച്ച് 20 നും ഇടയില്‍ ജനിച്ചവര്‍:
മീനം രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് നിങ്ങളുടെ വീട്, കുടുംബം, ആന്തരിക, സമാധാനം എന്നിവയുമായി ബന്ധപ്പെട്ട നാലാം ഭാവത്തിലേക്കാണ് വ്യാഴം സംക്രമിക്കുന്നത്. നിങ്ങളുടെ കുടുംബവുമായി ഐക്യം നിലനിര്‍ത്താനും വീടിന്റെ അന്തരീക്ഷം മനോഹരമാക്കാനുമുള്ള സമയമാണിത്. നിങ്ങളുടെ കുടുംബാംഗങ്ങള്‍ നിങ്ങളെ പിന്തുണയ്ക്കും. നിങ്ങളുടെ വീട്ടില്‍ സമാധാനവും സന്തുലിതാവസ്ഥയും സ്ഥാപിക്കാന്‍ നിങ്ങള്‍ക്ക് കഴിയും.