കുന്തുരു അഥവാ കുന്തിരിക്കം
ഈ മരത്തിന്റെ പശയാണ് കുന്തുരു അഥവാ കുന്തിരിക്കം എന്ന് വിളിക്കപ്പെടുന്നത്. കുങ്ങില്യം എന്നും ഇവ അറിയപ്പെടുന്നു. മീനം, മേടം മാസങ്ങളിലാണ് പൂവിടുന്നത്. തടിയിൽ കാതൽ വളരെ ചെറിയ അളവിൽ മാത്രമേ കാണപ്പെടുന്നുള്ളൂ എങ്കിലും നല്ല തൂക്കമുള്ള തടിയാണ് ഈ വൃക്ഷത്തിനുള്ളത്. തടിയിൽ മുറിവ് ഉണ്ടാക്കി, മുറിപ്പാടിലൂടെ ഊറിവരുന്ന കറയാണ് കുന്തിരിക്കം. ക്രിസ്ത്യൻ പള്ളികളിൽ ധൂപക്കുറ്റികളിൽ ഇവ നിറച്ച് കത്തിച്ച് പുകയുണ്ടാക്കുന്നു. കൂടാതെ ഔഷധങ്ങളിലെ ചേരുവയായും വാർണീഷ് നിർമിക്കുന്നതിനും കുന്തിരിക്കം ഉപയോഗിക്കുന്നു
advertisement
മൂന്നു മുതല്‍അഞ്ചു മീറ്റര്‍വരെ ഉയരമുണ്ടാകും. ആഞ്ഞിലി മരം പോലെ ഉയരം വെയ്ക്കും. രണ്ടു തരം കുന്തിരിക്കമാണുള്ളത്. കറുപ്പും വെള്ളയും. കറുപ്പിനാണ് വില കൂടുതൽ. ഇന്ത്യയിലും ശ്രീലങ്കയിലും കാണപ്പെടുന്ന ബോസ്വെല്ലിയ സെറാറ്റ വർഗത്തിൽപെട്ട വെളുത്ത കുന്തിരിക്കമാണ് പൂജ ദ്രവ്യമായി ഉപയോഗിക്കുന്നത്.
എങ്ങനെ നട്ടുവളർത്താം
നന്നായി മൂത്തവിത്തുകളാണ് തൈകളാക്കേണ്ടത്. പോളിത്തീൻ കവറുകളിൽ ഇവ നട്ടു വളർത്താം. പെട്ടന്ന് തന്നെ വളർന്നു കിട്ടുമെങ്കിലും നല്ല ശ്രദ്ധയോടെ പരിചരിച്ചില്ലെങ്കിൽ ഉണങ്ങിപ്പോകും. എന്നാൽ മൂന്ന് നാല് മാസങ്ങൾക്കുള്ളിൽ തൈ നല്ല വെയിൽ ഉള്ള സ്ഥലത്ത് മാറ്റി നടാം. ചെടിയിൽ ധാരാളം പച്ച നിറത്തിലുള്ള ഇലകളും മഞ്ഞ കലർന്ന വെള്ള പൂക്കളും ഉണ്ടാകും. ഓരോ കുലയിലും ഒട്ടേറെ കായ്കളും ഉണ്ടാകും.
തൈമരങ്ങള്‍ക്ക് ഒന്നര മീറ്റര്‍ഉയരമുണ്ടാകും. ഈ മരങ്ങളുടെ കറയാണ് സുഗന്ധം പരത്തുന്ന കുന്തിരിക്കമായി മാറുന്നത്. മരത്തിന്റെ തൊലിയില്‍ കത്തി ഉപയോഗിച്ച് മുറിവുകളുണ്ടാക്കുന്നു. ഈ മുറിവുകളിലൂടെ പുറത്തേക്കു വരുന്ന കറ തണലില്‍ ഉണക്കിയെടുത്ത് കുന്തിരിക്കമായി മാറ്റുകയാണ് ചെയ്യുന്നത്. മൂന്നാഴ്ചയെടുക്കും കറ ഉണങ്ങി കുന്തിരക്കമായി പാകപ്പെടാന്‍.
തൈകൾ തൃശൂർ വന ഗവേഷണ കേന്ദ്രത്തിൽ ലഭിക്കും. വനനശീകരണവും കാലാവസ്ഥാവ്യതിയാനവും മൂലം ഇല്ലാതായിക്കൊണ്ടിരിക്കുകയാണീ സുഗന്ധ വൃക്ഷം.
ഉദ്യാനങ്ങളില്‍ നടുമ്പോള്‍ 10- 15 മീറ്റര്‍ അകലം പാലിക്കാം. എന്നാല്‍ കാറ്റിനെ പ്രതിരോധിക്കുന്ന കുന്തിരിക്കം മികച്ച പ്രതിരോധശേഷി കാണിക്കുന്നതുമായതിനാല്‍ അതിനെ കീടങ്ങളും രോഗങ്ങളും ബാധിച്ചു കാണാറില്ല. അഥവാ ബാധിച്ചാല്‍ തന്നെ കുരുന്നിലകളെ ബാധിക്കുന്ന ഫംഗസ് രോഗം മാത്രമേ വരൂ. അതിനെ കുന്തിരിക്കം സ്വയം തന്നെ പ്രതിരോധിക്കും. നീരൂറ്റിക്കുടിക്കുന്ന ചില പ്രാണികള്‍ ഇലയും ഇളം തണ്ടും തിന്നു തീര്‍ക്കാറുണ്ട്. രണ്ടുവര്‍ഷം കൊണ്ടു തന്നെ 4-6 മീറ്റര്‍ ഉയരം വെക്കുന്ന ഇത് നാലുവര്‍ഷം കൊണ്ടുതന്നെ പുഷ്പിക്കും. കാടിനോട് ചേര്‍ന്ന സ്വാഭാവിക പരിസ്ഥിതിയില്‍ നല്ല വളര്‍ച്ച കാണിക്കും. വളരെപ്പെട്ടെന്ന് വളര്‍ന്നുവലുതാകുന്നത് കൊണ്ടുതന്നെ 5-6 വര്‍ഷം കൊണ്ടുതന്നെ കറ ഊറി വരും. ഇത്തരം മരങ്ങളില്‍ നിന്ന് 10 മുതല്‍ 50 കിലോഗ്രാം വരെ കുന്തിരിക്കം ലഭിക്കും
ഔഷധ ഗുണം
സുഗന്ധ പദാർത്ഥം എന്നതിനപ്പുറം ഒട്ടേറെ ഔഷധ ഗുണങ്ങളും കുന്തിരിക്കത്തിനുണ്ട്. ആയുർവേദത്തിൽ ഉപയോഗിക്കുന്ന പലതരം തൈലങ്ങൾക്കും എണ്ണകൾക്കും കുന്തിരിക്കം പ്രധാന ചേരുവയായി ഉപയോഗിക്കുന്നു. ബലാഗുളുച്യാദി തൈലം, ഏലാദിഗണം, അസ്നേലാദി തൈലം എന്നിവ കുന്തിരിക്കം ചേർന്ന പ്രധാന ഔഷധങ്ങളാണ്. തുളസിയില ഇടിച്ചുപിഴിഞ്ഞ നീരിൽ വയമ്പ്, കാഞ്ഞിരമരത്തിന്റെ മൊട്ട്, കർപ്പൂരം എന്നിവ കുന്തിരിക്കവും ചേർത്ത് പൊടിച്ച് വെളിച്ചെണ്ണ കാച്ചി ചെവിയിൽ ഒഴിച്ചാൽ ചെവിയിൽ നിന്നുമുള്ള പഴുപ്പ് മാറുന്നതാണ്.
തൊലിപ്പുറത്ത് ഉപയോഗിക്കാൻ പാടില്ലെങ്കിലും ജ്വരം, വിയർപ്പ്, കഫം എന്നീ അവസ്ഥകളെ ശമിപ്പിക്കും. ഉദരരോഗങ്ങള്‍ക്ക് ഫലപ്രദമായ നാട്ടുമരുന്നാണ് കുന്തിരിക്കം. പണ്ടുകാലം മുതല്‍ക്കേ ആയുര്‍വേദ ഗ്രന്ഥങ്ങളില്‍ കുന്തിരിക്കത്തെ കുറിച്ച് പരാമർശിച്ചിട്ടുണ്ട്.
ആയുര്‍വേദ മരുന്നുകളില്‍ മണത്തിന് ചേര്‍ക്കുന്ന കുന്തിരിക്കം പെയിന്റ് വാര്‍ണിഷ് വിപണിയിലെ താരമാണ്. മെഴുകു നിര്‍മാണത്തിലും ഇത് ഉപയോഗിച്ചു വരുന്നു.വിത്തുകള്‍ ശേഖരിച്ചും അവര്‍ വില്‍പ്പന നടത്തുന്നുണ്ട്. ഇവ സൂര്യപ്രകാശത്തില്‍ ഉണക്കി അതിന്റെ എണ്ണ വേര്‍തിരിച്ചെടുത്ത് സോപ്പ് , മെഴുക് എന്നിവ നിര്‍മിക്കാനും ശുദ്ധീകരിച്ച് ഭക്ഷ്യയെണ്ണയായും ഉപയോഗിക്കാം.
