TRENDING:

Sexual wellness Q&A Column | പുരുഷൻമാരോട് സംസാരിക്കാൻ ഭയം; ലൈംഗിക ഉദ്യേശ്യത്തോടെയാണോ സമീപിക്കുന്നതെന്നു സംശയം

Last Updated:

നമ്മുടെ മുൻ‌കാല ബന്ധങ്ങളിലുണ്ടായ അനുഭവങ്ങൾക്ക് നമ്മുടെ വർത്തമാനകാലത്തെയും ഭാവി കാലത്തെയും രൂപപ്പെടുത്താൻ‌ കഴിയും.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
പുരുഷൻമാർ എന്നെ ലൈംഗിക ഉദ്യേശ്യത്തോടെയാണ് സമീപിക്കുന്നതെന്ന ധാരണയിൽ ഞാൻ അവരോട് വളരെ മോശമായാണ് പെരുമാറുന്നത്. എന്നോട് ശരിക്കും ഇഷ്ടമുള്ളവരോട് പോലും ഒന്നും സംസാരിക്കാൻ സാധിക്കുന്നില്ല. എന്താണ് ചെയ്യേണ്ടത്?"
advertisement

 മറ്റുള്ളവരുടെ പെരുമാറ്റം നമുക്ക് നിയന്ത്രിക്കാൻ കഴിയില്ല, പക്ഷേ നമ്മോട് മോശമായി പെരുമാറാൻ അവരെ അനുവദിക്കുന്നത് തുടരുകയാണോ എന്ന് നമുക്ക് തീരുമാനിക്കാനാകും. നിങ്ങൾക്ക് പുരുഷന്മാരുമായുള്ള ബന്ധത്തിൽ എന്തെങ്കിലും മോശമായ ഒരു അനുഭവം ഉണ്ടായിട്ടുണ്ടെങ്കിൽ  അതിന് അനുസരിച്ച് അതിർവരമ്പുകൾ നിശ്ചയിക്കുന്നതിനെ നമുക്ക് ന്യായീകരിക്കാം.

നമ്മുടെ മുൻ‌കാല ബന്ധങ്ങളിലുണ്ടായ അനുഭവങ്ങൾക്ക് നമ്മുടെ വർത്തമാനകാലത്തെയും ഭാവി കാലത്തെയും രൂപപ്പെടുത്താൻ‌ കഴിയും. ചിലപ്പോൾ ആ ബന്ധം നിങ്ങൾക്ക് മോശം അനുഭവമാകും സമ്മാനിക്കുക. നമ്മുടെ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിനും സുരക്ഷയ്ക്കും വേണ്ടി ആരോഗ്യകരമായ അതിരുകൾ ഉണ്ടായിരിക്കേണ്ടത് അനിവാര്യമാണ്.  കാരണം, നിങ്ങൾ വിലമതിക്കപ്പെടുകയും നന്നായി അനുഭവപ്പെടുകയും ചെയ്യുമ്പോൾ മാത്രമേ നിങ്ങൾക്ക് അത് മറ്റൊരാൾക്ക് നൽകാനാകൂ.

advertisement

You May Also Like- ഒരു സ്ത്രീയുമായി അവിഹിതമായി എങ്ങനെ അടുപ്പം സ്ഥാപിക്കും? സെക്സോളജിസ്റ്റിനെ സമീപിച്ച് യുവാവ്!

ഈ അതിരുകൾ എങ്ങനെ ക്രമീകരിക്കാം? ഏത് തരത്തിലുള്ള ബന്ധത്തിലും അതിന്റെ മൂല്യം നിർണയിക്കുക എന്നതാണ് ആദ്യ പടി. ഒരാളുമായി സംസാരിച്ച് തുടങ്ങുമ്പോൾ തന്നെ ഇത് നിങ്ങൾക്ക് മനസിലാക്കാവുന്നതാണ്.  ആരോഗ്യകരമായ അതിരുകൾ സ്ഥാപിക്കുന്നതിന് സമയവും ക്ഷമയും ആവശ്യമാണ്. നിങ്ങൾ മുന്നോട്ടു വച്ച അതിർവരമ്പ് വീണ്ടും ലംഘിക്കുന്നത് തുടരുകയാണെങ്കിൽ, ബന്ധം ആരോഗ്യകരമാണോയെന്നും നിങ്ങൾക്ക് അർഹിക്കുന്ന ബഹുമാനം ലഭിക്കുന്നുണ്ടോയെന്നും നിങ്ങൾ വീണ്ടും വിലയിരുത്തേണ്ടതുണ്ട്.

advertisement

നിങ്ങളുടെ അരക്ഷിതാവസ്ഥയുമായി പോരാടുമ്പോൾ ഒരു വ്യക്തിയുമായി ഇടപഴകുന്നതുമായി ബന്ധപ്പെട്ട ചോദ്യത്തിന്റെ രണ്ടാം ഭാഗം നമുക്ക് പരിഗണിക്കാം. . ഒരു വ്യക്തിയുമായി ഒന്നിലധികം ഇടപഴകലുകൾ നടത്തുന്നതിലൂടെ അവരെ നന്നായി നിങ്ങൾക്ക് മനസിലാക്കാൻ സാധിക്കും.  “ജീവിതത്തിൽ നിങ്ങൾക്ക് വളരെ പ്രധാനപ്പെട്ടതെന്താണ്?”, “അടുത്ത അഞ്ച് വർഷത്തിനുള്ളിൽ നിങ്ങളുടെ സ്വകാര്യജീവിതം എങ്ങനെയായിരിക്കും?”, അല്ലെങ്കിൽ നിങ്ങൾക്ക് പ്രധാനപ്പെട്ട കാര്യങ്ങളെക്കുറിച്ച് ചോദിക്കുക.

ഇതുകൂടാതെ, ആരെങ്കിലും നിങ്ങളോട് യഥാർത്ഥത്തിൽ താൽപ്പര്യമുണ്ടോ  എന്നറിയുന്നത് അവർ നിങ്ങൾക്കു വേണ്ടി എത്രമാത്രം താൽപ്പര്യമെടുക്കുന്നുവെന്നതിലൂടെ മനസിലാക്കാം. നിങ്ങളുടെ സംഭാഷണങ്ങൾ കൂടുതലും ഏകപക്ഷീയമാണെങ്കിലോ ലൈംഗിക പ്രവർത്തനത്തിന്റെ തുടക്കത്തിലേക്ക് നേരെ ചാടുകയാണെങ്കിലോ അയാൾ വൈകാരികമായുള്ള അടുപ്പമുള്ളതിനേക്കാൾ ലൈംഗിക ബന്ധത്തിൽ കൂടുതൽ താല്പര്യം കാണിക്കുന്നുവെന്നതിന്റെ സൂചനയായിരിക്കാം.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Life/
Sexual wellness Q&A Column | പുരുഷൻമാരോട് സംസാരിക്കാൻ ഭയം; ലൈംഗിക ഉദ്യേശ്യത്തോടെയാണോ സമീപിക്കുന്നതെന്നു സംശയം
Open in App
Home
Video
Impact Shorts
Web Stories