TRENDING:

International Nurses Day 2025 മെച്ചപ്പെട്ട പരിചരണത്തിനായി നഴ്സുമാരുടെ ക്ഷേമം ഉറപ്പുവരുത്തുക

Last Updated:

24 മണിക്കൂറും രോഗികളെ പരിപാലിക്കുന്നതിനായുള്ള നഴ്‌സുമാരുടെ ശ്രമങ്ങള്‍ക്ക് നന്ദി പ്രകടിപ്പിക്കാന്‍ കൂടിയുള്ളതാണ് ഈ ദിവസം

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഇന്ന് അന്താരാഷ്ട്ര നഴ്‌സസ് ദിനം. ലോകമെമ്പാടുമുള്ള നഴ്‌സുമാരുടെ സേവനങ്ങളെയും അനുകമ്പയെയും ആദരിക്കുകയും ഓര്‍മ്മിക്കുകയും ചെയ്യുന്ന ദിവസമാണിന്ന്. എല്ലാ വര്‍ഷവും മേയ് 12-ന് അന്താരാഷ്ട്ര നഴ്‌സസ് ദിനം ആചരിക്കുന്നു. ആധുനിക നഴ്‌സിങ്ങിന്റെ സ്ഥാപകയായ ഫ്‌ളോറന്‍സ് നൈറ്റിംഗേലിന്റെ ജന്മദിനമാണ് അന്താരാഷ്ട്ര നഴ്‌സസ് ദിനമായി ആചരിക്കുന്നത്.
News18
News18
advertisement

ആതുരസേവന രംഗത്ത് നഴ്‌സുമാര്‍ നല്‍കുന്ന നിര്‍ണായക സംഭാവനകളെ അന്താരാഷ്ട്ര നഴ്‌സസ് ദിനം അംഗീകരിക്കുകയും അഭിനന്ദിക്കുകയും ചെയ്യുന്നു. 24 മണിക്കൂറും രോഗികളെ പരിപാലിക്കുന്നതിനായുള്ള നഴ്‌സുമാരുടെ ശ്രമങ്ങള്‍ക്ക് നന്ദി പ്രകടിപ്പിക്കാന്‍ കൂടിയുള്ളതാണ് ഈ ദിവസം.

ഈ വര്‍ഷത്തെ നഴ്സസ് ദിനത്തിന്റെ പ്രമേയം

ഓരോ വര്‍ഷവും വ്യത്യസ്ത പ്രമേയത്തെ അടിസ്ഥാനമാക്കിയാണ് അന്താരാഷ്ട്ര നഴ്‌സസ് ദിനം ആചരിക്കുന്നത്. 'നമ്മുടെ നഴ്‌സുമാര്‍ നമ്മുടെ ഭാവി, നഴ്‌സുമാരെ പരിപാലിക്കുന്നത് സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നു', എന്നതാണ് ഈ വര്‍ഷത്തെ പ്രമേയം. നഴ്‌സുമാരുടെ ആരോഗ്യത്തിലും ക്ഷേമത്തിലും ശ്രദ്ധകേന്ദ്രീകരിക്കുകയും മൊത്തത്തിലുള്ള ആരോഗ്യ സംരക്ഷണ സംവിധാനങ്ങളെ പിന്തുണയ്ക്കുന്നതില്‍ നഴ്‌സിങ് ജീവനക്കാരുടെ പങ്കാളിത്തം എടുത്തുകാണിക്കുകയും ചെയ്യുന്നതാണ് ഈ പ്രമേയം.

advertisement

നഴ്‌സസ് ദിനത്തിന്റെ പ്രാധാന്യം

മഹാമാരി പോലുള്ള പ്രതിസന്ധി ഘട്ടങ്ങളില്‍ ഉയര്‍ന്ന നിലവാരമുള്ള രോഗി പരിചരണം നല്‍കുന്നതില്‍ നഴ്‌സുമാര്‍ വഹിക്കുന്ന അനിവാര്യമായ പങ്കിനെ അന്താരാഷ്ട്ര നഴ്‌സസ് ദിനം എടുത്തുകാണിക്കുന്നു. ആരോഗ്യ സംരക്ഷണത്തിന്റെ ഹൃദയമായാണ് നഴ്‌സുമാരെ പരിഗണിക്കുന്നത്. രോഗികളെ പരിപാലിക്കുന്നതിലൂടെ അവര്‍ ആരോഗ്യ സംരക്ഷണത്തില്‍ ഒരു നിര്‍ണായക പങ്കുവഹിക്കുന്നു. രോഗിയുമായും അവരുടെ കുടുംബങ്ങളുമായും ആദ്യ സമ്പര്‍ക്കം പുലര്‍ത്തുന്നത് നഴ്‌സുമാരാണ്.

രോഗികളുടെ പ്രാഥമിക വിലയിരുത്തല്‍, പരിചരണം, ചികിത്സ, പുനരധിവാസം എന്നിവയും നഴ്‌സുമാരുടെ ഉത്തരവാദിത്തങ്ങളില്‍ പെടുന്നു. ആരോഗ്യ വിദഗ്ധരുമായി ഫലപ്രദമായ ആശയവിനിമയം ഉറപ്പാക്കുകയും രോഗികളുടെ കാര്യങ്ങള്‍ അവര്‍ ഏകോപിപ്പിക്കുകയും ചെയ്യുന്നു. മരുന്നുകള്‍ കൃത്യമായി നല്‍കുക, രോഗികളുടെ വ്യക്തിഗത ശുചിത്വം പലിക്കുക, രോഗികളെയും കുടുംബങ്ങളെയും ബോധവത്കരിക്കുക തുടങ്ങി അവർ ചെയ്യുന്ന സേവനങ്ങളേക്കാൾ വലിയ പങ്കാണ് ഓരോ നഴ്‌സുമാരും വഹിക്കുന്നതെന്ന് കെജെ സോമയ്യ സ്‌കൂള്‍ ആന്‍ഡ് കോളെജ് ഓഫ് നഴ്‌സിങ്ങിലെ പ്രിന്‍സിപ്പല്‍ പിഎച്ച്ഡി (നഴ്‌സിങ്) ഡോ. അവനി ഓകെ പറഞ്ഞു.

advertisement

ക്ലിനിക്കല്‍ ഉത്തരവാദിത്തങ്ങള്‍ക്കപ്പുറം വിവിധ കാര്യങ്ങളില്‍ സേവനമനുഷ്ഠിക്കുന്ന നഴ്‌സുമാര്‍ ആതുര സേവന വ്യവസായത്തില്‍ പ്രധാന പങ്കുവഹിക്കുന്നു.

ജോലിസ്ഥലത്ത് നഴ്‌സുമാരുടെ ആരോഗ്യവും ക്ഷേമവും പ്രോത്സാഹിപ്പിക്കുന്നതിനുള്ള മാര്‍ഗങ്ങള്‍

ഓരോ നഴ്‌സുമാരും തങ്ങളുടെ ജോലിക്കിടയില്‍ കാര്യമായ സമ്മര്‍ദ്ദം നേരിടുന്നുണ്ട്. വ്യക്തിപരമായ ക്ഷേമം ഉറപ്പാക്കുന്നതിനും ഗുണനിലവാരത്തോടെയുള്ള രോഗി പരിചരണം നല്‍കുന്നതിനും നഴ്‌സുമാര്‍ ശാരീരികമായും മാനസികമായും ആരോഗ്യത്തോടെയിരിക്കേണ്ടതുണ്ട്. അതിനായി ഡോ. അവനി പങ്കുവെക്കുന്ന ചില ടിപ്‌സുകള്‍ ഇതാ...

* ശാരീരികമായി ഊര്‍ജ്ജസ്വലരായിരിക്കുക, നന്നായി ഭക്ഷണം കഴിക്കുക:

പതിവായി വ്യായാമം ചെയ്യുക, നിങ്ങള്‍ക്കായി സമയം ചെലവഴിക്കുക. നടത്തം, യോഗ, മറ്റ് വ്യായാമങ്ങള്‍ എന്നിവ ഫിറ്റ്‌നസ് പ്രോത്സാഹിപ്പിക്കാന്‍ സഹായിക്കും. കൂടാതെ, മികച്ച ആരോഗ്യത്തിനായി പോഷക സമൃദ്ധവും സമതുലിതവുമായ ഭക്ഷണം കഴിക്കുക.

advertisement

*മാനസിക ക്ഷേമം:

നിങ്ങളുടെ മനസ്സിനെ ശാന്തമാക്കാന്‍ നന്നായി ശ്വാസമെടുക്കുക, ധ്യാനം, യോഗ എന്നിവ ചെയ്യുക.

*ഹോബികളില്‍ മുഴുകുക:

നിങ്ങള്‍ക്ക് ഇഷ്ടമുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുക. നിങ്ങള്‍ക്കായി സമയം ചെലവഴിക്കുക. ഇത് നിങ്ങളെ റിലാക്‌സ്ഡ് ആക്കും.

*സമയം മാനേജ്‌മെന്റ്:

നിങ്ങളുടെ ഓരോ ദിവസവും ആസൂത്രണം ചെയ്യുകയും അവസാന നിമിഷത്തെ ജോലി സമ്മര്‍ദ്ദം ഒഴിവാക്കാന്‍ റിമൈന്‍ഡര്‍ അലാറം പോലുള്ളവ സെറ്റ് ചെയ്യുക.

*സഹായം തേടുക:

നിങ്ങള്‍ക്ക് ജോലിയിൽ അമിതഭാരം തോന്നുമ്പോഴെല്ലാം സഹായം ചോദിക്കുക. കുടുംബാംഗങ്ങളുമായും സുഹൃത്തുക്കളുമായും നിങ്ങളുടെ വികാരങ്ങള്‍ പങ്കിടുന്നത് സഹായിച്ചേക്കാം. ആവശ്യമെങ്കില്‍ പ്രൊഫഷണല്‍ സഹായം തേടുക.

advertisement

ഈ ടിപ്‌സുകള്‍ പിന്തുടരുന്നതിലൂടെ നഴ്‌സുമാര്‍ക്ക് അവരുടെ ശാരീരികവും വൈകാരികവും മാനസികവുമായ ക്ഷേമം നിലനിര്‍ത്താനും ജോലി സമ്മര്‍ദ്ദം കുറയ്ക്കാനും കഴിയും. ഇത് നഴ്‌സുമാരുടെ ജോലികളില്‍ പ്രതിഫലിക്കുകയും ഗുണനിലവാരമുള്ള പരിചരണം രോഗികള്‍ക്ക് ഉറപ്പാക്കുകയും ചെയ്യും.

മലയാളം വാർത്തകൾ/ വാർത്ത/Life/
International Nurses Day 2025 മെച്ചപ്പെട്ട പരിചരണത്തിനായി നഴ്സുമാരുടെ ക്ഷേമം ഉറപ്പുവരുത്തുക
Open in App
Home
Video
Impact Shorts
Web Stories