TRENDING:

ലാപിസ് ലസൂലി: പൊന്നിനെക്കാള്‍ വിലയുള്ള അഫ്ഗാനിസ്ഥാന്റെ നിധി

Last Updated:

അഫ്ഗാനിസ്ഥാനിലാണ് ലാപിസ് ലസൂലി കൂടുതലായി കണ്ടുവരുന്നത്. പുരാതന കാലത്ത് സമ്പത്തിന്റെ അടയാളമായാണ് ലാപിസ് ലസൂലിയെ കണക്കാക്കിയിരുന്നത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ലോകത്തെ അമൂല്യമായ ധാതുക്കല്ലുകളിലൊന്നാണ് ലാപിസ് ലസൂലി. നീലനിറത്തിലുള്ള ഈ കല്ല് അതിന്റെ മനോഹാരിത കൊണ്ടും വില കൊണ്ടും പ്രാധാന്യം നേടുന്നു. കായാന്തരിത ശിലയ്ക്കുള്ളില്‍ താപം കാരണം ലാസുറൈറ്റ്, കാല്‍സൈറ്റ്, പൈറൈറ്റ് എന്നീ ധാതുക്കള്‍ ലയിക്കുമ്പോഴാണ് ലാപിസ് ലസൂലി എന്ന അമൂല്യ വസ്തു രൂപപ്പെടുന്നത്. അഫ്ഗാനിസ്ഥാനിലാണ് ലാപിസ് ലസൂലി കൂടുതലായി കണ്ടുവരുന്നത്. പുരാതന കാലത്ത് സമ്പത്തിന്റെ അടയാളമായാണ് ലാപിസ് ലസൂലിയെ കണക്കാക്കിയിരുന്നത്.
advertisement

എന്താണ് ലാപിസ് ലസൂലി ?

പുരാതന കാലത്ത് സമ്പത്ത്, അധികാരം എന്നിവയുടെ അടയാളമായാണ് ലാപിസ് ലസൂലിയെ കണക്കാക്കിയിരുന്നത്. ഈജിപ്റ്റിലെ ഫറവോമാരും, രാജാക്കന്‍മാരും ലാപിസ് ലസൂലി ധരിച്ചിരുന്നു. കാല്‍സൈറ്റ്, ലാസുറൈറ്റ്, പൈറൈറ്റ് എന്നീ ധാതുക്കളാണ് ലാപിസ് ലസൂലിയില്‍ അടങ്ങിയിരിക്കുന്നത്.

ആറായിരം വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇന്നത്തെ അഫ്ഗാനിസ്ഥാനിലെ പശ്ചിമ-ഹിന്ദുക്കുഷ് പര്‍വതങ്ങളില്‍ നിന്നാണ് ലാപിസ് ലസൂലി നിക്ഷേപം കണ്ടെത്തിയത്. ഇന്ന് ലാപിസ് ലസൂലി നിക്ഷേപം ഏറ്റവും കൂടുതലുള്ള രാജ്യവും അഫ്ഗാനിസ്ഥാന്‍ തന്നെയാണ്. അംഗോള, അര്‍ജന്റീന, കാനഡ, ചിലി, ഇന്ത്യ, ഇറ്റലി, മ്യാന്‍മാര്‍, പാകിസ്ഥാന്‍, അമേരിക്ക, റഷ്യ എന്നിവിടങ്ങളിലും ലാപിസ് ലസൂലി നിക്ഷേപം കണ്ടെത്തിയിട്ടുണ്ട്.

advertisement

വിപണിയില്‍ ഏറ്റവും മൂല്യമേറിയ വസ്തു കൂടിയാണിത്. അതുകൊണ്ട് തന്നെ അഫ്ഗാനിസ്ഥാനിലെ ജനങ്ങള്‍ ലാപിസ് ലസൂലി കണ്ടെത്തുന്നതിനായി പാറകള്‍ ഖനനം ചെയ്യുന്നത് പതിവാണ്. ഈയടുത്ത് കാലം വരെ അഫ്ഗാനിസ്ഥാനിലെ പല സ്ഥലങ്ങളിലും ലാപിസ് ലസൂലിയ്ക്കായുള്ള ഖനനത്തിന് നിയന്ത്രണമേര്‍പ്പെടുത്തിയിരുന്നു. പാറകള്‍ ഖനനം ചെയ്യാന്‍ പലരും സ്‌ഫോടക വസ്തുക്കളും ഉപയോഗിക്കാറുണ്ട്. ലാപിസ് ലസൂലി നിക്ഷേപം കണ്ടെത്തുന്നത് വരെയാണ് ഈ ഖനനം തുടരുക.

ലാപിസ് ലസൂലിയുടെ ഉപയോഗം

ലാപിസ് ലസൂലിയുടെ രൂപത്തില്‍ നിന്നുമാണ് ഈ അമൂല്യധാതുക്കല്ലിന് ആ പേര് ലഭിച്ചതെന്നാണ് കരുതപ്പെടുന്നത്. ലാറ്റിന്‍ ഭാഷയില്‍ 'ലാപിസ്' എന്നാല്‍ 'കല്ല്' എന്നാണ് അര്‍ത്ഥം. അറബിയില്‍ 'അസുല' എന്നാല്‍ 'നീല' നിറം എന്നാണ് അര്‍ത്ഥം. ലോകത്തിലെ തന്നെ ഏറ്റവും വിലയേറിയ ധാതുക്കല്ലാണ് ലാപിസ് ലസൂലി. 72.4 എംഎം പീസിന് 1620 യുഎസ് ഡോളര്‍ (1,36,207 രൂപ) ആണ് വില.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

നെക്‌ളേസുകള്‍, മോതിരങ്ങള്‍ തുടങ്ങിയ ആഭരണങ്ങള്‍ നിര്‍മിക്കാന്‍ ലാപിസ് ലസൂലി ഉപയോഗിക്കാറുണ്ട്. രോഗശാന്തിയ്ക്കായും ലാപിസ് ലസൂലി ഉപയോഗിക്കാറുണ്ടെന്ന് ചിലര്‍ പറയുന്നുണ്ട്. എന്നാല്‍ ഇക്കാര്യം ഇപ്പോഴും ശാസ്ത്രീയമായി സ്ഥിരീകരിച്ചിട്ടില്ല.

Click here to add News18 as your preferred news source on Google.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Life/
ലാപിസ് ലസൂലി: പൊന്നിനെക്കാള്‍ വിലയുള്ള അഫ്ഗാനിസ്ഥാന്റെ നിധി
Open in App
Home
Video
Impact Shorts
Web Stories