അങ്കിത് എന്നയാളാണ് ഈ അനുഭവം എക്‌സില്‍ കുറിച്ചത്. ഡേറ്റിംഗ് ആപ്പ് വഴി തനിക്ക് ലഭിച്ച 111 പ്രണയാഭ്യര്‍ത്ഥനകളുടെ സ്‌ക്രീന്‍ഷോട്ടും ഇദ്ദേഹം എക്‌സില്‍ പങ്കുവെച്ചു. പ്രണയാഭ്യര്‍ത്ഥന നടത്തിയ സ്ത്രീകളുടെ പ്രൊഫൈല്‍ ഇദ്ദേഹം മറച്ചിട്ടുണ്ട്. ബംഗളുരു എയര്‍പോര്‍ട്ടില്‍ വെറുതെയിരുന്ന 10 മിനിറ്റിലാണ് ഡേറ്റിംഗ് ആപ്പില്‍ ഇത്രയധികം പ്രണയാഭ്യര്‍ത്ഥനകള്‍ തനിക്ക് ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു.
നിരവധി പേരാണ് യുവാവിന്റെ പോസ്റ്റിന് താഴെ കമന്റുമായി എത്തിയത്. പലരും ഇത് കണ്ട് അദ്ഭുതപ്പെടുകയും ചെയ്തു. "പെര്‍ഫോര്‍മന്‍സ് മാര്‍ക്കറ്റിംഗ് ആയിരിക്കും അല്ലേ," എന്നൊരാള്‍ കമന്റ് ചെയ്തു.
advertisement
"111 പ്രണയാഭ്യര്‍ത്ഥനകള്‍! ഇതൊക്കെ പ്രായോഗികമാണോ ?," എന്നൊരാള്‍ ചോദിച്ചു. "ലഭിച്ച പ്രണയാഭ്യര്‍ത്ഥനയെല്ലാം സ്ത്രീകളുടേത് തന്നെയാണോ എന്ന് അറിയണം. മുന്‍ഗണനകള്‍ പരസ്പരം മാറ്റി എണ്ണം വര്‍ധിപ്പിക്കാനും സാധിക്കും. നിങ്ങളെ വിമര്‍ശിക്കുന്നതല്ല സഹോദരാ," എന്നൊരാള്‍ കമന്റ് ചെയ്തു.
"ഇതില്‍ 99 ശതമാനം പേരും വ്യാജ അക്കൗണ്ടുള്ള തട്ടിപ്പുകാരായിരിക്കും. തട്ടിപ്പുകാര്‍ക്ക് അദ്ദേഹത്തിന്റെ ബാങ്ക് ബാലന്‍സ് അറിയാമെന്ന് തോന്നുന്നു," മറ്റൊരാള്‍ തമാശരൂപേണ പറഞ്ഞു.
അതേസമയം, ഒരു മണിക്കൂറിനുള്ളില്‍ 100 പ്രണയാഭ്യര്‍ത്ഥനകള്‍ നേടുന്നത് എങ്ങനെയെന്ന് അങ്കിത് പിന്നീട് വിശദമാക്കുകയും ചെയ്തു. "സ്വൈപ്പ് ചെയ്യരുത്. പ്രീമിയം വാങ്ങുക. നിങ്ങളെ സ്വൈപ്പ് ചെയ്യുന്ന ആളുകളെ മാത്രം സ്വൈപ്പ് ചെയ്യുക. പൊതുവെ എല്ലാവരും ക്ലിക്ക് ചെയ്യപ്പെടുന്നിടത്ത് ക്ലിക്ക് ചെയ്യുന്നത് മോശം രീതിയാണ്. സാംസ്‌കാരിക പശ്ചാത്തലത്തിന് പ്രാധാന്യം നല്‍കണം. നിങ്ങള്‍ ഇപ്പോള്‍ ബംഗളുരുവിലാണെങ്കില്‍ യൂറോപ്പില്‍ നിന്നുള്ളവര്‍ക്ക് പ്രാധാന്യം നല്‍കുക. ഇനി നിങ്ങള്‍ യൂറോപ്പിലാണെങ്കില്‍ ബംഗളുരുവില്‍ നിന്നുള്ള ചിത്രങ്ങള്‍ക്ക് പ്രാമുഖ്യം ലഭിക്കും. നിങ്ങളുടെ ബയോ അവസാനം വരണം. നിങ്ങളുടെ പ്രൊഫഷനും കോളേജുമായിരിക്കണം ആദ്യം വരേണ്ടത്," അങ്കിത് പറയുന്നു.
തന്റെ പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായതിന് പിന്നാലെ ഡേറ്റിംഗ് ആപ്പുമായി ബന്ധപ്പെട്ട എല്ലാ ചോദ്യങ്ങള്‍ക്കും മറുപടി നല്‍കാന്‍ അങ്കിത് ഒരു ഗ്രൂപ്പ് കോള്‍ വരെ സംഘടിപ്പിച്ചു.
Summary: '10 minutes of bored swiping at Bangalore airport is all you need', a man named Ankit posted on X claiming he received 111 requests on a dating app in just 10 minutes