1990ല്‍ സ്‌പെയിനിലെ കാഡിസിലെ ഒരു മുനിസിപ്പല്‍ വാട്ടര്‍ സ്ഥാപനത്തില്‍ പ്ലാന്‍ സൂപ്പര്‍വൈസറായാണ് ജോക്വിന്‍ ഗാര്‍സിയ ജോലിക്ക് കയറിയതെന്ന് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. താന്‍ ജോലി ചെയ്ത സ്ഥാപനത്തിലെ മേലുദ്യോഗസ്ഥര്‍ തമ്മിലുള്ള തകര്‍ക്കം മുതലെടുത്ത് ഇയാള്‍ ജോലിയില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു. തര്‍ക്കത്തിലേര്‍പ്പെട്ട ഉദ്യോഗസ്ഥരുടെ വകുപ്പുകള്‍ ഇതിനിടെ ജോക്വിന്റെ ജോലി നിരീക്ഷിക്കാന്‍ വിട്ടുപോയി.
ഇതിനിടെ അവധിയെടുത്തിട്ടും ജ്വോക്കിന് വര്‍ഷം 36 ലക്ഷം രൂപ വാര്‍ഷിക ശമ്പളമായി ലഭിച്ചു. കാഡിസ് നഗരത്തിന്റെ ഡെപ്യൂട്ടി മേയറായിരുന്ന ജോര്‍ജ് പ്ലാസ് ഫെര്‍ണാണ്ടസ് ആണ് ജോക്വിനെ ജോലിയിൽ നിയമിച്ചിരുന്നത്. ''വാട്ടര്‍ കമ്പനി ജോക്വിനെ നിരീക്ഷിക്കുന്നുണ്ടെന്ന് ഞങ്ങള്‍ കരുതി. എന്നാല്‍, അങ്ങനെയായിരുന്നില്ല. നീണ്ട 20 വര്‍ഷത്തെ സേവനത്തിന് സമ്മാനം നല്‍കാന്‍ പോകുമ്പോഴാണ് ഞങ്ങള്‍ ഇക്കാര്യം മനസ്സിലാക്കിയത്,'' ഫെര്‍ണാണ്ടസ് പറഞ്ഞതായി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്തു.
advertisement
ഫെര്‍ണാണ്ടസിനാണ് ജോക്വിനെ കണ്ടെത്താനുള്ള ഉത്തരവാദിത്വം നല്‍കിയത്. ഒടുവില്‍ അയാളെ പിടികൂടിയപ്പോള്‍ എന്തുകൊണ്ടാണ് ജോലിക്ക് വരാത്തതെന്ന് അവര്‍ ചോദിച്ചു. എന്നാല്‍, ഇതിന് വ്യക്തമായ ഉത്തരം നല്‍കാന്‍ ജോക്വിന് കഴിഞ്ഞില്ല. ''അയാള്‍ അവിടെ ജോലി ചെയ്യുന്നുണ്ടോയെന്ന് ഞാന്‍ എന്നോട് തന്നെ ചോദിച്ചു. ജോക്വിന്‍ ഇപ്പോഴും ശമ്പളം കൈപ്പറ്റുന്നുണ്ടെന്ന് രേഖകള്‍ വ്യക്തമാക്കുന്നു'', ഫെര്‍ണാണ്ടസ് പറഞ്ഞു.
അതേസമയം, ജോലി സ്ഥലത്തെ പീഡനമാണ് ജോക്വിൻ ജോലിയില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ കാരണമെന്ന് അയാള്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ ആരോപിച്ചു. സ്ഥാപനത്തില്‍ ജോലിയൊന്നും ചെയ്യാന്‍ ഉണ്ടായിരുന്നില്ലെന്നും അഭിഭാഷകന്‍ കൂട്ടിച്ചേര്‍ത്തു. ജോലി നഷ്ടപ്പെടുമോയെന്ന ഭയം മൂലമാണ് ജോക്വിൻ ഇക്കാര്യം പറയാതിരുന്നതെന്ന് അയാളുടെ അടുത്ത സുഹൃത്തുക്കള്‍ അറിയിച്ചു.
ഒടുവില്‍ സംഭവം കോടതിയിലെത്തുകയും കോടതി സര്‍ക്കാരിന് അനുകൂലമായി വിധി പുറപ്പെടുവിക്കുകയും ചെയ്തു. ജോലിയില്‍ നിന്ന് ആറ് വര്‍ഷത്തോളം വിട്ടുനിന്ന ജോക്വിന് കോടതി പിഴ ചുമത്തി. 25 ലക്ഷം രൂപയാണ് ഇയാള്‍ക്ക് പിഴ ചുമത്തിയത്. ഒരു വര്‍ഷത്തെ ശമ്പളത്തില്‍ നിന്ന് നികുതി കിഴിച്ചതിന് ശേഷമുള്ള തുകയ്ക്ക് തുല്യമാണിത്.
Summary: Man enjoyed a six year vacation while being paid a full salary