ഇത്തരം കണക്കുകൾ പരിശോധിച്ചാൽ വികസ്വര രാജ്യങ്ങളിലെ സ്ത്രീകൾക്കാണ് ആർത്തവ ശുചിത്വ ക്കുറവ് മൂലമുള്ള പ്രശ്നങ്ങൾ ഉണ്ടാകുന്നത്. ഇത് ആവശ്യത്തിന് ബോധവത്കരണം ലഭിക്കാത്തതോ സൗകര്യങ്ങളുടെ കുറവുകൾ മൂലമോ ആണെന്ന് പഠനങ്ങൾ പറയുന്നു.
Also read: പിറന്നാളിന് 'പൊണ്ടാട്ടി'ക്കൊപ്പം ശ്രീനിഷ് അരവിന്ദ്
ആർത്തവ ശുചിത്വത്തിന്റെ പ്രധാന്യം പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ആർത്തവ ശുചിത്വ ദിനം ആചരിക്കുന്നത്. 2014 ൽ ജർമൻ ആസ്ഥാനമായ എൻ.ജി.ഒയായ 'വാഷ് യുണൈറ്റഡ്' എന്ന സ്ഥാപനമാണ് ഈ ആശയം മുന്നോട്ട വയ്ക്കുന്നത്. ലോകമെമ്പാടുമുള്ള സ്ത്രീകൾക്ക് ഒരേപോലെപ്രയോജനം ലഭിക്കുമെന്നാണ് ഇവരുടെ പ്രതീക്ഷ. ആർത്തവചക്രത്തിന്റെ ദൈർഘ്യം ശരാശരി 28 ദിവസമായത് കണക്കാക്കിയാണ് മെയ് മാസത്തിലെ 28ആം തീയതി തന്നെ ഇതിനായി തെരഞ്ഞെടുത്തത്.
advertisement
ആർത്തവ സമയത്ത് പ്രത്യേക അടിവസ്ത്രങ്ങൾ ഉപയോഗിക്കുക: അടിവസ്ത്രങ്ങൾ എപ്പോഴും വൃത്തിയായി സൂക്ഷിക്കുവാനും കറ പുരണ്ട വസ്ത്രങ്ങൾ ഇൻഫക്ഷൻ ആവാതെ അപ്പോൾ തന്നെ കഴുകുവാനും പ്രത്യേകം ശ്രദ്ധിക്കണം.
5 മണിക്കൂർ കൂടുമ്പോൾ നാപ്കിൻ മാറ്റുക: നാപ്കിൻ യഥാസമയം മാറ്റാതിരിക്കുന്നത് അണുബാധയ്ക്ക് കാരണമാകും. അതിനാൽ കുറഞ്ഞത് അഞ്ച് മണിക്കൂർ കൂടുമ്പോഴെങ്കിലും നാപ്കിൻ ചേയ്ഞ്ച് ചെയ്യുക.
വൃത്തിയാക്കൽ: ആർത്തവ സമയത്ത് സ്വകാര്യ ഭാഗങ്ങൾ വ്യത്തിയാക്കുന്നതിൽ പ്രത്യേക ശ്രദ്ധ വേണം. ടോയിലറ്റിൽ പോകുമ്പോഴെല്ലാം വെള്ളം ഉപയോഗിച്ച് വൃത്തിയായി കഴുകി എന്ന് ഉറപ്പ് വരുത്തണം. ഇതിനായി ഹൈജീൻ പ്രോഡക്റ്റ്സ് ഉപയോഗിക്കാവുന്നതാണ്
നാപ്കിനുകൾ നശിപ്പിക്കുന്നത്:എവിടെയായിരുന്നാലും നന്നായി പൊതിഞ്ഞ് മാത്രം നപ്കിനുകൾ ഉപേക്ഷിക്കുക. അല്ലെങ്കിൽ അതിൽ നിന്ന് ബാക്ടീരിയകൾ പടരുവാനും മറ്റു രോഗങ്ങൾക്ക് വഴിവക്കാനും സാധ്യതയുണ്ട്.