1. മുടി മാറ്റിവെയ്ക്കല്‍ ചികിത്സ വേദനാജനകമാണ്
അനസ്‌തേഷ്യ നല്‍കുന്നതിനാല്‍ മുടി മാറ്റിവെയ്ക്കുമ്പോള്‍ രോഗികള്‍ക്ക് വേദനയോ അസ്വസ്ഥതയോ ഉണ്ടാകില്ല. അനസ്‌തേഷ്യയുടെ ഇഫക്ട് മാറിക്കഴിഞ്ഞാൽ ശേഷം രോഗികള്‍ക്ക് നേരിയ വേദന അനുഭവപ്പെടാം. വേദന കുറയ്ക്കാന്‍ 2-3 ദിവസത്തേക്ക് വേദനസംഹാരികള്‍ കഴിക്കാന്‍ ഡോക്ടർമാർ നിര്‍ദ്ദേശിക്കാറുണ്ട്.
2. കാന്‍സറിന് കാരണമാകും
മുടി മാറ്റിവെയ്ക്കല്‍ ചികിത്സയുമായി ബന്ധപ്പെട്ട ഏറ്റവും വ്യാപകമായ ഒരു മിഥ്യാധാരണകളില്‍ ഒന്നാണിത്. മുടി മാറ്റിവെയ്ക്കുന്നതിന് കാന്‍സറുമായി യാതൊരു ബന്ധവുമില്ല. അതുകൊണ്ടുതന്നെ ഈ ധാരണ പൂര്‍ണമായും തെറ്റാണ്. ഈ ശസ്ത്രക്രിയയുടെ ഫലമായി യാതൊരു തരത്തിലുള്ള അസുഖങ്ങളോ ആരോഗ്യപ്രശ്‌നങ്ങളോ ഉണ്ടാകുന്നില്ല.
advertisement
3. പ്രായമായ പുരുഷന്മാര്‍ക്ക് മുടി മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയ യോജിക്കില്ല
ഹെയർ ട്രാന്‍സ്പ്ലാന്റേഷനുമായി ബന്ധപ്പെട്ട മറ്റൊരു മിഥ്യാധാരണയാണിത്. എന്നാല്‍, നിങ്ങളുടെ ഡോക്ടര്‍ സമ്മതം നല്‍കുകയാണെങ്കില്‍, 70 വയസ്സ് വരെ പ്രായമുള്ള ഏതൊരാള്‍ക്കും ഈ ചികിത്സ നടത്താവുന്നതാണ്.
4. ട്രാന്‍സ്പ്ലാന്റേഷന് ശേഷമുള്ള മുടി സ്വാഭാവികമായി തോന്നില്ല
മുടി മാറ്റിവെയ്ക്കല്‍ ചികിത്സയുടെ ഫലങ്ങള്‍ വളരെ സ്വാഭാവികമാണെന്ന് കണ്‍സള്‍ട്ടന്റ് ഡെര്‍മറ്റോളജിസ്റ്റും സൗന്ദര്യശാസ്ത്ര ഫിസിഷ്യനുമായ ഡോ. സുനില്‍ കുമാര്‍ പ്രഭു പറയുന്നു. ഹിന്ദുസ്ഥാന്‍ ടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പങ്കുവെച്ചത്.
5. ട്രാന്‍സ്പ്ലാന്റിനു ശേഷമുള്ള മുടി കുറച്ചുകാലം മാത്രമേ നിലനില്‍ക്കുകയുള്ളൂ
മുടി മാറ്റിവെയ്ക്കല്‍ ചികിത്സയുടെ ഫലങ്ങള്‍ ഏറെക്കുറെ നീണ്ടുനില്‍ക്കുന്നതും സ്ഥിരവുമാണെന്ന് ഡോ. സുനില്‍ കുമാര്‍ പ്രഭു പറയുന്നു. എന്നാല്‍, ശസ്ത്രക്രിയ കഴിഞ്ഞ് ഏകദേശം ഒരു മാസത്തിന് ശേഷം പുതിയ മുടി കൊഴിയാന്‍ തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു. അത് സ്വാഭാവികമാണ്. അടുത്ത 6-8 മാസത്തിനുള്ളില്‍ പുതിയ മുടി വളരാന്‍ തുടങ്ങുമെന്നും അദ്ദേഹം വ്യക്തമാക്കി.
ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലെ രോമങ്ങള്‍ കഷണ്ടിയുള്ള ഭാഗത്ത് മാറ്റിവയ്ക്കുന്ന ചികിത്സയാണ് ഹെയര്‍ ട്രാന്‍സ്പ്ലാന്റ്. അമേരിക്കന്‍ അക്കാദമി ഓഫ് ഡെര്‍മറ്റോളജി പറയുന്നത് പ്രകാരം, ശസ്ത്രക്രിയയ്ക്ക് ഏകദേശം നാല് മുതല്‍ ആറ് മണിക്കൂര്‍ വരെ സമയമെടുക്കും. ദീര്‍ഘകാലം നീണ്ടുനില്‍ക്കുന്ന ഈ ചികിത്സ നഷ്ടപ്പെട്ട മുടി വീണ്ടെടുക്കുന്നതിനുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗമാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്.
