ഒരുവര്‍ഷമായി ക്യാന്‍സര്‍ ചികിത്സയിലായിരുന്നു നവ്‌ജ്യോത് കൗര്‍. മൂന്നാം സ്റ്റേജിലെത്തിയപ്പോഴാണ് ഭാര്യയ്ക്ക് ക്യാന്‍സര്‍ സ്ഥിരീകരിച്ചത്. രക്ഷപ്പെടാനുള്ള സാധ്യത വളരെ കുറവാണെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞതെന്നും സിദ്ധു പറഞ്ഞു. മകന്റെ വിവാഹശേഷമാണ് നവ്‌ജ്യോത് കൗറിന് ക്യാന്‍സര്‍ സ്ഥിരീകരിച്ചതെന്ന് സിദ്ധു പറഞ്ഞു. എന്നാല്‍ പ്രതീക്ഷ കൈവിടാന്‍ ഭാര്യ തയ്യാറായില്ലെന്നും ക്യാന്‍സറിനെ അവള്‍ ധൈര്യത്തോടെ നേരിട്ടെന്നും സിദ്ധു കൂട്ടിച്ചേര്‍ത്തു.
പാട്യാലയിലെ രാജേന്ദ്ര മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് ഭാര്യയുടെ ചികിത്സ നടത്തിയത്. '' ഞങ്ങള്‍ക്ക് പണമുള്ളത് കൊണ്ടല്ല അവള്‍ ക്യാന്‍സറിനെ തോല്‍പ്പിച്ചത്. ചിട്ടയായ ഭക്ഷണക്രമവും ജീവിതരീതിയുമാണ് അവളെ ജീവിതത്തിലേക്ക് തിരികെയെത്തിച്ചത്. സര്‍ക്കാര്‍ ആശുപത്രികളില്‍ മികച്ച രീതിയിലുള്ള ക്യാന്‍സര്‍ ചികിത്സയാണ് നല്‍കുന്നത്,'' എന്ന് സിദ്ധു പറഞ്ഞു.
advertisement
ചിട്ടയായ ജീവിതക്രമത്തിലൂടെയും ഭക്ഷണരീതിയിലൂടെയും ക്യാന്‍സറിനെ അതിജീവിക്കാന്‍ കഴിയുമെന്ന് സിദ്ധു പറയുന്നു. നാരങ്ങാനീര്, വേപ്പിന്റെ ഇല, തുളസി, ആപ്പിള്‍ സിഡര്‍ വിനഗര്‍, തുടങ്ങിയവ ഭാര്യ തന്റെ ഭക്ഷണക്രമത്തിലുള്‍പ്പെടുത്തിയിരുന്നു. നെല്ലിക്ക, മത്തങ്ങ, മാതളം, ബീറ്റ്‌റൂട്ട് എന്നിവയുടെ ജ്യൂസും, വാള്‍നട്ടും ഭാര്യ കഴിച്ചിരുന്നു.
കൂടാതെ ശുദ്ധമായ വെളിച്ചെണ്ണയും ബദാം എണ്ണയും പാചകം ചെയ്യാന്‍ ഉപയോഗിച്ചിരുന്നു. ശര്‍ക്കരയും, ഏലയ്ക്കയും, കറുവപ്പട്ടയും, ജാതിക്കയും അടങ്ങുന്ന ചായയാണ് ഭാര്യ എന്നും രാവിലെ കുടിച്ചിരുന്നതെന്നും സിദ്ധു പറഞ്ഞു. അര്‍ബുദത്തിന് കാരണമാകുന്ന ഭക്ഷ്യവസ്തുക്കളെല്ലാം പാടെ ഒഴിവാക്കിയെന്നും സിദ്ധു കൂട്ടിച്ചേര്‍ത്തു.