തൊഴിലും ജീവിതവും തുല്യ പ്രാധാന്യത്തോടെ കൊണ്ടു പോകാൻ കഴിഞ്ഞ 30 വർഷമായി തനിയ്ക്ക് കഴിഞ്ഞുവെന്നും അന്നും ഇന്നും തനിക്കേറ്റവും അഭിമാനം തന്റെ ഭാര്യയിലാണെന്നും മാർക്ക് പറഞ്ഞു. വിവാഹ ജീവിതത്തിനിടയിൽ എല്ലാ ചൊവ്വാഴ്ചകളിലും 5 മണിക്ക് ശേഷം താൻ ഒരു മീറ്റിംഗും നടത്താറില്ലെന്നും ആ സമയം തന്റെ ഭാര്യയ്‌ക്കൊപ്പം ചെലവഴിക്കുകയാണ് ചെയ്യാറുള്ളതെന്നും മാർക്ക് പറഞ്ഞു. അന്നേ ദിവസം തങ്ങൾ ഒന്നിച്ച് ഭക്ഷണം കഴിക്കാനായി പോകുകയോ, സിനിമയ്ക്കോ ഷോപ്പിംഗിനോ പോകുകയോ ചെയ്യുമെന്നും മാർക്ക് പറയുന്നു. ചൊവ്വാഴ്ച ദിവസങ്ങളിൽ അവസാന നിമിഷം പോലും ഒരു ജോലി തിരക്കുകളിലേക്കും താൻ പോകാറില്ലെന്നും മാർക്ക് കൂട്ടിച്ചേർത്തു. ജീവിത വിജയമെന്നത് ദൃഢമായ വിവാഹ ബന്ധം കൂടി ഉൾപ്പെടുന്നതാണെന്നും മാർക്ക് ചൂണ്ടിക്കാട്ടുന്നു.
advertisement
ഏഴോളം പ്രമുഖ കമ്പനികളുടെ വിജയത്തിന് അടിത്തറ പാകിയപ്പോഴും ഒരേ ജീവിത പങ്കാളിയിൽ തന്നെ തനിയ്ക്ക് തുടരാനായെന്നും മറ്റ് പലരെയും പോലെ ഒന്നിലധികം വിവാഹ ബന്ധങ്ങളിൽ തനിക്ക് താൽപ്പര്യമില്ലെന്നും മാർക്ക് പറഞ്ഞു. തൊഴിലും ജീവിതവും ഒരുപോലെ കൊണ്ട് പോകുന്നതിലൂടെ തന്റെ മക്കളുടെ വളർച്ച അടുത്ത് നിന്ന് കാണാനായെന്നും അതുകൊണ്ട് തന്നെ അവർക്ക് തന്നെയേറെ ഇഷ്ടമാണെന്നും മാർക് പറഞ്ഞു. 1987 ലാണ് മാർക്കും ലൊറയിൻ കീർനാൻ റാൻഡോൾഫും തമ്മിലുള്ള വിവാഹം നടന്നത്. ഇവർക്ക് മൂന്ന് മക്കളുമുണ്ട്.