Also Read- സാഹിത്യത്തിനുള്ള നൊബേൽ അമേരിക്കൻ കവയത്രി ലൂയി ഗ്ലുക്കിന്
'പട്ടിണിയെ നേരിടാനുള്ള ശ്രമങ്ങള്‍ക്കും സംഘര്‍ഷബാധിത പ്രദേശങ്ങളില്‍ സമാധാനത്തിനുള്ള സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിലും പട്ടിണിയെ യുദ്ധത്തിന്റെയും സംഘര്‍ഷത്തിന്റെയും ആയുധമായി ഉപയോഗിക്കുന്നത് തടയാനുള്ള ശ്രമങ്ങളില്‍ ഒരു പ്രേരകശക്തിയായി പ്രവര്‍ത്തിച്ചതിനു'മാണ് സംഘടനയ്ക്ക് പുരസ്‌കാരം നല്‍കുന്നതെന്ന് നൊബേല്‍ പുരസ്‌കാര സമിതി പറഞ്ഞു.
Also Read- ജീനോം എഡിറ്റിങ് വികസിപ്പിച്ച വനിതാ രത്നങ്ങൾ; രസതന്ത്ര നൊബേൽ പുരസ്ക്കാരം രണ്ടു വനിതകൾക്ക്
advertisement
കോവിഡ് മഹാമാരിയെ പടർന്നുപിടിക്കുന്നതിന് പിന്നാലെ ലോകരാജ്യങ്ങൾ സാമ്പത്തിക പ്രതിസന്ധിയെ അഭിമുഖീകരിക്കുകയാണ്. ലക്ഷകണക്കിന് പേർ പട്ടിണിയിലേക്ക് പോവുകയാണ്. ഈ സമയത്ത് ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്താൻ വേൾഡ് ഫുഡ് പ്രോഗ്രാം നടത്തിയ പ്രവർത്തനങ്ങൾ പരിഗണിച്ചാണ് നൊബേൽ പുരസ്കാരം. “ഈ വർഷത്തെ അവാർഡ് പ്രഖ്യാപനത്തിനൊപ്പം, പട്ടിണിയും ദാരിദ്ര്യവും അനുഭവിക്കുന്ന ദശലക്ഷക്കണക്കിനാളുകളിലേക്ക് ലോകത്തിന്റെ കണ്ണുകൾ തുറക്കണമെന്ന് ആവശ്യപ്പെടുന്നു” -ആൻഡേഴ്‌സൺ പറഞ്ഞു.
ഭക്ഷ്യസുരക്ഷയെ സമാധാനത്തിന്റെ ഉപകരണമാക്കി മാറ്റുന്നതിൽ ബഹുമുഖ സഹകരണത്തിൽ വേൾഡ് ഫുഡ് പ്രോഗ്രാം പ്രധാന പങ്ക് വഹിക്കുന്നു. ആൽഫ്രഡ് നോബൽ പരാമർശിച്ചിരിക്കുന്നതുപോലെ രാഷ്ട്രങ്ങളുടെ സാഹോദര്യത്തെ മുന്നോട്ട് കൊണ്ടുപോകുന്നതിൽ സംഘടന വലിയ പങ്കുവഹിച്ചതായും ആൻഡേഴ്‌സൺ പുരസ്‌കാര പ്രഖ്യാപനവേളയിൽ പറഞ്ഞു.
പത്ത് ദശലക്ഷം സ്വീഡിഷ് ക്രൗണ്‍ (ഏകദേശം 8.26 കോടി രൂപ) ആണ് പുരസ്‌കാരത്തുക. ഡിസംബര്‍ പത്തിന് ഓസ്ലോയില്‍ പുരസ്‌കാരം സമ്മാനിക്കും. 80ൽ അധികം രാജ്യങ്ങളിലായി 9 കോടിയിലധികം ആളുകളുടെ പട്ടിണി മാറ്റാനുള്ള ശ്രമങ്ങളാണ് സംഘടന നടത്തുന്നത്. റോം ആസ്ഥാനമായി പ്രവർത്തിക്കുന്നു സംഘടന 1963ലാണ് സ്ഥാപിക്കപ്പെട്ടത്.