കുറിപ്പിന്റെ പൂർണ്ണരൂപം:
സനാതന ധർമ്മം നൂറ്റാണ്ടുകളായി അനവധി പ്രതിസന്ധികളെയും അധിനിവേശങ്ങളെയും ആക്രമണങ്ങളെയും അതിജീവിച്ച ഒരു സംസ്ക്കാരമാണ്. സനാതന ധർമ്മം ലോകമാസകലം ശക്തമായ തിരിച്ച് വരവിൻ്റെ പാതയിലാണ്. ജാതി വർഗ്ഗ വർണ്ണ രാഷ്ട്രീയ ഭേദമന്യെ നാം യോജിച്ച് ഇനിയും വളരെ മുന്നേറേണ്ടിയിരിക്കുന്നു. കേരളത്തിലും വിശ്വാസങ്ങളും ആചാരങ്ങൾക്കും എതിരായ കടന്നാക്രമണങ്ങൾ നാൾക്കുനാൾ വർദ്ധിക്കുന്നു.ഈ സന്ദർഭത്തിൽ സന്യാസിമാരുടെ ആഗോള കൂട്ടയ്മയായ മാർഗ്ഗദർശക് മണ്ഡലിന്റെ ആഭിമുഖ്യത്തിൽ കേരളത്തിലെ മുഴുവൻ ആശ്രമങ്ങളെയും സന്യാസിമാരെയും ബ്രഹ്മചാരി,ബ്രഹ്മചാരിണി, ധർമ്മ പ്രചാരകരെയും ഒന്നിച്ച് ചേർത്ത് മാർച്ച് 24 ന് ഞായറാഴ്ച തൃശ്ശൂരിൽ വടക്കുംനാഥൻ്റെ മണ്ണിൽ സംന്യാസിമഹാസംഗമം നടക്കുന്നു.
advertisement
രാവിലെ 9 ന് തിരുവമ്പാടി നന്ദനം ഓഡിറ്റോറിയത്തിൽ സമ്മേളനം. വൈകീട്ട് 4 മണിക്ക് വടക്കുംനാഥനെ പ്രദക്ഷിണം ചെയ്ത് നാമജപയാത്ര. വൈകിട്ട് 5 ന് പൊതുസമ്മേളനം. സനാതന ധർമ്മവിശ്വാസികൾ എല്ലാവരും നാമജപയാത്രയിലും പൊതുസമ്മേളനത്തിലും പങ്കെടുത്ത് ഈ ചുവടുവയ്പ്പ് ഒരു വൻ വിജയമാക്കാൻ അഭ്യർത്ഥിക്കുന്നു. മാർഗ്ഗദർശക മണ്ഡലിന് വേണ്ടി അദ്ധ്യക്ഷൻ സ്വാമി ചിദാനന്ദപുരി