TRENDING:

ഒന്നു ശ്രദ്ധിച്ചാൽ ഒഴിവാക്കാം ആവർത്തിക്കപ്പെടുന്ന അപകടങ്ങൾ

Last Updated:
impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കഴിഞ്ഞ ദിവസം മരടിൽ ഡേകെയറിലെ ബസ് ക്ഷേത്രക്കുളത്തിലേക്ക് മറിഞ്ഞ് രണ്ട് കുഞ്ഞുങ്ങളും ആയയും മരിച്ച സംഭവം ഞെട്ടലോടെയാണ് കേരളം കേട്ടത്. സ്കൂൾ തുറന്ന് ദിവസങ്ങൾക്കുള്ളിലാണ് ഇത്തരത്തിലൊരു അപകടം ഉണ്ടായിരിക്കുന്നത്. സ്കൂൾ തുറക്കുന്നതിന് മുമ്പ് തന്നെ  അപകടങ്ങൾ  ഒഴിവാക്കാനുള്ള എല്ലാ നടപടികളും സ്വീകരിച്ചതായി സർക്കാർ പറഞ്ഞിരുന്നു. എന്നിട്ടും അപകടം ഉണ്ടായിരിക്കുകയാണ്.
advertisement

ഒന്നു ശ്രദ്ധിച്ചാൽ ഒഴിവാക്കാനാവുന്നതായിരുന്നു ഇത്തരം അപകടങ്ങളിൽ പലതും. കഴിഞ്ഞ ദിവസം ഉണ്ടായ അപകടവും അത്തരത്തിലൊന്നുതന്നെ. ഡ്രൈവറുടെ അശ്രദ്ധമൂലമാണ് അപകടമുണ്ടായതെന്നാണ് പറയപ്പെടുന്നത്. എന്തുതന്നെയായാലും നിരത്തിൽ പൊലിയുന്ന കുരുന്നു ജീവനുകളുടെ ഉത്തരവാദിത്വത്തിൽ നിന്ന് ആർക്കും ഒഴിഞ്ഞുമാറാനാകില്ല.

മരടിൽ ഉണ്ടായ അപകടം ആദ്യത്തേതല്ല. ഇതിനു മുമ്പും അപകടങ്ങള്‍ ഉണ്ടായിട്ടുണ്ട്. എന്നാൽ അവയിൽ നിന്നൊക്കെ പാഠം ഉൾക്കൊള്ളാൻ തയ്യാറാകാത്തതാണ് അപകടങ്ങൾ ആവർത്തിക്കാൻ കാരണവും.

മരണക്കെണിയായി പാർവതി പുത്തനാർ

2011ൽ രണ്ട് തവണയാണ് പാർവതി പുത്തനാർ മരണക്കെണിയായത്. ഫെബ്രുവരി 17ന് സ്കൂള്‍ വാൻ കരിക്കകത്തിന് സമീപം പാർവതി പുത്തനാറിലേക്ക് മറിഞ്ഞ് ആറ് കുട്ടികളും ആയയുമാണ് മരിച്ചത്. സെപ്തംബർ 26ന് കഴക്കൂട്ടത്തിനു സമീപം ചന്നന്‍കരയിൽ സ്കൂൾവാൻ പാർവതി പുത്തനാറിലേക്ക് മറിഞ്ഞ് നാല് കുട്ടികൾ മരിച്ചു. രണ്ടു സംഭവങ്ങൾക്കും സമാനതകൾ ഏറെയുണ്ട്. കനാലിനു സമീപത്തെ ഒറ്റവരി റോഡിലാണ് അപകടങ്ങൾ രണ്ടും ഉണ്ടായത്. കനാലിനെയും റോഡിനെയും വേർതിരിക്കുന്ന കലിങ്കോ വേലിയോ ഇല്ലാത്തതായിരുന്നു അപകടത്തിന് പ്രധാനകാരണം.

advertisement

കടവന്ത്രയിലെ അപകടം

2012 നവംബർ 2ന് കടവന്ത്ര കേന്ദ്രീയ വിദ്യാലയത്തിലെ ഒമ്പത് കുട്ടികൾ അദ്ഭുതകരമായി രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട് മാത്രമായിരുന്നു. കുട്ടികളുമായി പോവുകയായിരുന്ന ഓട്ടോറിക്ഷ പുല്ലേപ്പടി റെയിൽവെ ഓവർബ്രിഡ്ജിന് സമീപംവെച്ച് പേരന്തൂർ കനാലിലേക്ക് മറിയുകയായിരുന്നു.

മരംവീണുണ്ടായ ദുരന്തം

2015 ജൂൺ 26ന് സ്കൂൾ വാനിന് പുറത്തേക്ക് മരം വീണ് അഞ്ച് വിദ്യാർഥികൾ മരിക്കാനിടയായ സംഭവവും ഏറെ ഞെട്ടലുണ്ടാക്കിയതായിരുന്നു. കരുകടം വിദ്യാ വികാസ് സ്കൂളിലെ ബസാണ് അപകടത്തിൽപ്പെട്ടത്. 12 കുട്ടികളായിരുന്നു ബസിൽ ഉണ്ടായിരുന്നത്. കോതമംഗലം കുത്തുകുഴിക്ക് സമീപത്തുവെച്ചാണ് അപകടമുണ്ടായത്.

advertisement

സ്കൂൾവാൻ മറിഞ്ഞ് അപകടം

2017 ഒക്ടോബർ10ന് സാന്തോംപബ്ലിക് സ്കൂളിലെ ബസ് മറിഞ്ഞ് ഒരധ്യാപികയും സ്കൂളിലെ അറ്റൻഡന്റും മരിച്ചു. 15 ഓളം കുട്ടികൾക്ക് അപകടത്തിൽ പരുക്കേറ്റു. പെരുമ്പാവൂരിന് സമീപം വെച്ചാണ് അപകടമുണ്ടായത്.

എട്ട് വർഷത്തിനിടെ ഉണ്ടായ സ്കൂൾ ബസ് അപകടങ്ങളിൽ ചിലത് മാത്രമാണ് ഇവ. ഇതില്‍ ഒടുവിലത്തേതാണ് മരടിലുണ്ടായ അപകടം.  ഇവയിൽ പലതും അൽപ്പമൊന്നു ശ്രദ്ധിച്ചാൽ ഒഴിവാക്കാനാവുന്നവയായിരുന്നു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

അമിത വേഗവും അശ്രദ്ധമായ ഡ്രൈവിംഗും അപകടത്തിന് ഒരു കാരണമാണ്. മാത്രമല്ല മുന്നറിയിപ്പ് ബോഡുകൾ സ്ഥാപിക്കാത്തതും കനാലുകൾക്കും ജലാശയങ്ങൾക്കും സമീപമുള്ള റോഡുകളിൽ കലിങ്കോ വേലിക്കെട്ടോ നിർമിക്കാത്തതും അപകടം സ്വയം വരുത്തിവയ്ക്കുന്നതാണ്. സ്കൂൾ തുറക്കുന്ന ജൂൺ മാസം മഴക്കാലമാണ്. മരംവീണും മറ്റുമുണ്ടാകുന്ന അപകടങ്ങൾ മുന്നിൽ കണ്ട് അത് ഒഴിവാക്കാനും കഴിയുന്നതാണ്. കഴിഞ്ഞ ദിവസം മരടിൽ സ്കൂൾവാൻ മറിഞ്ഞ സ്ഥലം സ്ഥിരം അപകട മേഖലയാണെന്നാണ് നാട്ടുകാർ പറയുന്നത്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Life/
ഒന്നു ശ്രദ്ധിച്ചാൽ ഒഴിവാക്കാം ആവർത്തിക്കപ്പെടുന്ന അപകടങ്ങൾ