സൂര്യനുചുറ്റും ഭ്രമണം ചെയ്യുമ്പോൾ ഭൂമിയുടെ അച്ചുതണ്ട് 23.5 ഡിഗ്രി കോണിൽ ചരിഞ്ഞിരിക്കുമ്പോഴാണ് സമ്മർ സോളിസ്റ്റിസ് എന്നറിയപ്പെടുന്ന പ്രതിഭാസം സംഭവിക്കുന്നത്. ഈ ദിവസം, ഉത്തരധ്രുവം സൂര്യനോട് ഏറ്റവും അടുത്ത് നില്‍ക്കുന്നു. ഇതിൻ്റെ ഫലമായി ഉത്തര അർദ്ധഗോളത്തിലെ പ്രദേശങ്ങളിൽ ഈ ദിവസം പകല്‍ കൂടുതലായിരിക്കും.
അതേസമയം ഇന്ത്യയിൽ ഈ ദിവസം പകലിന്റെ ദൈർഘ്യം ഓരോ സ്ഥലത്തെ ആശ്രയിച്ചാണ് നിലനിൽക്കുന്നത്. ഉദാഹരണത്തിന്, ന്യൂഡൽഹിയിൽ, സൂര്യൻ രാവിലെ 5:23 ന് ഉദിക്കുകയും ഏകദേശം 7:23 ന് അസ്തമിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ അവിടെ പകൽ ദൈർഘ്യം ഏകദേശം 14 മണിക്കൂർ ആയിരിക്കും. എന്നാൽ ചെന്നൈ പോലെയുള്ള ഭൂമധ്യരേഖയോട് അടുത്തുള്ള നഗരങ്ങളിൽ ഈ ദിവസം പകൽ സമയം അൽപ്പം കുറവായിരിക്കും.
advertisement
പരമ്പരാഗതമായി, സോളിസ്റ്റിസ് എന്നതുകൊണ്ട് ഏറ്റവും ദൈർഘ്യമേറിയ പകലും വേനല്‍ക്കാലത്തിന്റെ തുടക്കവുമെന്നാണ് അര്‍ത്ഥമാക്കുന്നത്. ഇപ്പോഴും ഇത് ഒരു അത്ഭുതപ്രതിഭാസമായി നിലനിൽക്കുന്നു.
ഇറാസ്‌തോസ്ത്തനീസിനെപ്പോലെയുള്ള പുരാതന ഗ്രീക്ക് ചിന്തകര്‍ ഭൂമിയുടെ വലിപ്പം കൃത്യമായി അളക്കാനായി സോളിസ്റ്റിസ് നിരീക്ഷിച്ചിരുന്നു. പുരാതന കാലത്ത് ഈജിപ്തിൽ സൂര്യാസ്തമയവും സൂര്യന്റെ ചലനവുമായി ബന്ധപ്പെട്ട അറിവുകൾക്കുമായി ഈ ദിവസം ശ്രദ്ധാപൂർവ്വം വീക്ഷിച്ചിരുന്നു.
കൂടാതെ ചരിത്രത്തിലുടനീളം വിവിധ സംസ്കാരങ്ങളുടെ ഭാഗമായും ഈ ദിവസം ആഘോഷിക്കപ്പെടുന്നു. ഇന്ത്യയിൽ അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ചാണ് ഈ പ്രത്യേക ദിനം വരാറുള്ളത്.