TRENDING:

ജീവിതത്തിലെ മോശം അനുഭവങ്ങൾ മറക്കാന്‍ കഴിയുന്നില്ലേ? ഒന്നു ശ്രമിച്ചാലോ

Last Updated:

ഭയം, ലജ്ജ, കുറ്റബോധം, അല്ലെങ്കില്‍ ദുഃഖം തുടങ്ങിയ നെഗറ്റീവ് വികാരങ്ങളായിരിക്കാം ഇതിന് കാരണം.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ജീവിതത്തിലെ ചില മോശം ഓര്‍മ്മകള്‍ക്ക് നമ്മുടെ ബോധമനസ്സിലേക്ക് ഇടയ്ക്കിടെ കടന്നുവരാനും നല്ല ചില നിമിഷങ്ങൾ നശിപ്പിക്കാനും സാധിച്ചേക്കും. തലച്ചോറിലെ ‘നെഗറ്റിവിറ്റി ബയസ്’ പോസിറ്റീവ് അനുഭവങ്ങളേക്കാള്‍ ആഘാതങ്ങളോ പ്രതികൂലമായ ആയ അനുഭവങ്ങളോ ആകും കൂടുതല്‍ ഓര്‍ക്കുക. ഭയം, ലജ്ജ, കുറ്റബോധം, അല്ലെങ്കില്‍ ദുഃഖം തുടങ്ങിയ നെഗറ്റീവ് വികാരങ്ങളായിരിക്കാം ഇതിന് കാരണം.
advertisement

ഒരു മാനസികാരോഗ്യ വിദഗ്ദ്ധനെ കാണുന്നതിലൂടെ നമുക്ക് ഇത്തരം അനാവശ്യ ഓര്‍മ്മകളില്‍ നിന്ന് മുക്തി നേടാന്‍ സാധിക്കും. മനസ്തലിയിലെ സീനിയര്‍ സൈക്യാട്രിസ്റ്റും സ്ഥാപകയുമായ ഡോ. ജ്യോതി കപൂര്‍ ജീവിതത്തിലെ മോശം ഓര്‍മ്മകള്‍ മറക്കാന്‍ 5 വഴികളാണ് നിര്‍ദേശിക്കുന്നത്.

1. മോശം അനുഭവങ്ങള്‍ ഓര്‍മ്മിക്കുന്ന വസ്തുക്കളും സ്ഥലങ്ങളും ഒഴിവാക്കുക. ഇത്തരത്തിലുള്ള എല്ലാം നമുക്ക് ഒഴിവാക്കാന്‍ കഴിയില്ല, എന്നാല്‍ നിങ്ങള്‍ക്ക് കഴിയുന്ന ചില കാര്യങ്ങൾ ഒഴിവാക്കാന്‍ പരമാവധി ശ്രമിക്കുക.

2. സന്തോഷകരമായ ഓര്‍മ്മകള്‍ക്ക് കൂടുതല്‍ ശ്രദ്ധ നല്‍കുക. നിങ്ങളുടെ മോശം ഓര്‍മ്മകള്‍ നല്ല ഓര്‍മ്മകളുമായി ചേര്‍ത്തുവെക്കാന്‍ ശ്രമിക്കുക. മോശം ഓര്‍മ്മകള്‍ പതിയെ മറക്കുക.

advertisement

3. ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ മുഴുകുക. ഇതിലൂടെ മനസില്‍ നിന്ന് മോശം ഓര്‍മ്മകളെ അകറ്റാന്‍ സാധിക്കും. വര്‍ത്തമാന കാലത്ത് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് കൂടുതല്‍ പോസിറ്റീവായി ഇരിക്കാന്‍ സഹായിക്കും.

4. സ്വയം തിരക്കിലാകുക. മോശം ഓര്‍മ്മകള്‍ ഓര്‍ത്തെടുക്കാന്‍ സാധിക്കാത്ത വിധം നിങ്ങളുടെ ദിവസം തിരക്കുള്ളതാക്കുക. അതുവഴി നെഗറ്റീവ് ചിന്തകളെ മറക്കാന്‍ സാധിക്കും.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

5. ലഹരിവസ്തുക്കള്‍ ഉപയോഗിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. ലഹരി ഉപയോഗം നിങ്ങളുടെ അവസ്ഥ കൂടുതല്‍ വഷളാക്കുകകയേ ഉള്ളൂ. അതിനാൽ അവ ഒഴിവാക്കുക.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Life/
ജീവിതത്തിലെ മോശം അനുഭവങ്ങൾ മറക്കാന്‍ കഴിയുന്നില്ലേ? ഒന്നു ശ്രമിച്ചാലോ
Open in App
Home
Video
Impact Shorts
Web Stories