TRENDING:

Nude Photoshoot|നഗ്നരായി 200 പേർ; ചാവുകടലിന്റെ തീരങ്ങൾ കടലെടുക്കുന്നതിനെതിരെ പാരിസ്ഥിതിക അവബോധം സൃഷ്ടിക്കാൻ

Last Updated:

ചാവുകടലിലെ ഉപ്പ് ക്രിസ്റ്റലുകളുടേതിന് സമാനമായ നിറത്തിൽ ശരീരം പെയിന്റ് ചെയ്താണ് ആളുകൾ നഗ്നതാ പ്രദർശനത്തിന്റെ ഭാഗമായതെന്ന് ബി ബി സി റിപ്പോർട്ട് ചെയ്യുന്നു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തീരം കടലെടുക്കുന്നത് മൂലമുണ്ടാകുന്ന പാരിസ്ഥിതിക പ്രത്യാഘാതങ്ങളിലേക്ക് ശ്രദ്ധ ക്ഷണിക്കാൻ ഇസ്രായേലിലെ ചാവു കടലിൽ 200 പേർ നഗ്നതാ പ്രദർശനം നടത്തി. പരിസ്ഥിതി നാശം സംബന്ധിച്ച പ്രശ്നങ്ങൾ ഉയർത്തിക്കാട്ടുന്നതിനായി നഗ്നതാ ഫോട്ടോഷൂട്ടുകൾ നടത്തുന്നതിൽ പേരുകേട്ട കലാകാരൻ സ്‌പെൻസർ ട്യൂണിക്ക് ആണ് ചാവുകടലിന്റെ തീരത്ത് വിചിത്രമായ ഈ ലൈവ് പരിപാടി സംഘടിപ്പിക്കാനുള്ള ആശയവുമായി മുന്നോട്ടു വന്നത്.
The Dead Sea
The Dead Sea
advertisement

ചാവുകടലിന് സമീപമുള്ള മിനറൽ ബീച്ച് കടലെടുത്തത് ഗുരുതരമായ പാരിസ്ഥിതിക പ്രതിസന്ധിയുടെ സൂചനയാണെന്ന് സ്‌പെൻസർ ട്യൂണിക്ക് പറയുന്നു. വലിയ വെള്ളക്കുഴികൾ രൂപപ്പെടാൻ തുടങ്ങിയതിനെ തുടർന്ന് മിനറൽ ബീച്ചിൽ സന്ദർശകർക്ക് പ്രവേശനം വിലക്കിയിരുന്നു. ചാവുകടലിലെ ഉപ്പ് ക്രിസ്റ്റലുകളുടേതിന് സമാനമായ നിറത്തിൽ ശരീരം പെയിന്റ് ചെയ്താണ് ആളുകൾ നഗ്നതാ പ്രദർശനത്തിന്റെ ഭാഗമായതെന്ന് ബി ബി സി റിപ്പോർട്ട് ചെയ്യുന്നു. "മനുഷ്യശരീരത്തിന്റെ ദൗർബല്യവും ശക്തിയും തമ്മിലുള്ള ബന്ധമാണ് ഒരു കലാകാരൻ എന്ന നിലയിൽ എന്നെ ആകർഷിക്കുന്നത്. നഗ്നനായ മനുഷ്യൻ വളരെ ശക്തമായ ഒരു പ്രതീകമാണ്, അതേസമയം നമ്മളെല്ലാവരും ദുർബലരുമാണ്", ട്യൂണിക്ക് ബി ബി സിയോട് പറഞ്ഞു.

advertisement

Also Read-70-ാം വയസ്സില്‍ ആദ്യ കുഞ്ഞിന്റെ അമ്മയായി ഡോക്ടര്‍മാരെ ഞെട്ടിച്ച് ജുവന്‍ബെന്‍

ട്യൂണിക്കിന്റെ ഈ നടപടിയ്ക്കെതിരെ ജൂതവിശ്വാസികളായ ചിലർ പ്രതിഷേധവുമായി രംഗത്തെത്തി. വിവാദം ട്യൂണിക്കിന് പുതിയ കാര്യമൊന്നുമല്ല. പരസ്യമായി വിവസ്ത്രരാകുന്നത് നിരോധിക്കാൻ 'സ്‌പെൻസർ ട്യൂണിക്ക്' ബിൽ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് മുമ്പ് ഒരു ഇസ്രായേലി നിയമനിർമാതാവ് രംഗത്ത് വന്നിരുന്നു. "എന്നെ തടയാൻ എന്റെ പേരിൽ തന്നെ ഒരു ബിൽ നിലവിൽ വരുന്നത് ഒരു ഭാഗ്യമായാണ് ഞാൻ കണക്കാക്കുന്നത്. ഒരു ആദരവ് കൂടിയാണ്. നന്ദി. എന്റെ ഒരു കലാസൃഷ്ടിക്കായി ജീവിതത്തിൽ ഒരിക്കലെങ്കിലും നിങ്ങൾ നഗ്നരാകേണ്ടതുണ്ട് എന്ന് ആവശ്യപ്പെടുന്ന ഒരു ബിൽ കൂടി നിലവിൽ വരണമെന്ന് ഞാൻ ആഗ്രഹിക്കുന്നു", വിവാദങ്ങളോടും എതിർപ്പുകളോടും വ്യത്യസ്തനായ ഈ കലാകാരൻ പ്രതികരിക്കുന്നത് ഇങ്ങനെ.

advertisement

Also Read-Cancer | ക്യാൻസർ ഭേദമാകാൻ കഞ്ചാവിന്റെ എണ്ണ? ശാസ്ത്രലോകത്തെ ഞെട്ടിച്ച് 80കാരിയുടെ അനുഭവം

1992 മുതൽ ഫോട്ടോഗ്രഫിയിലൂടെയും വീഡിയോയിലൂടെയും ട്യൂണിക്ക് നഗ്നമായ ശരീരങ്ങൾ ലൈവായി പകർത്തി വരുന്നുണ്ടെന്ന് അദ്ദേഹത്തിന്റെ തന്നെ വെബ്‌സൈറ്റിൽ രേഖപ്പെടുത്തിയിട്ടുണ്ട്. 1994 നു ശേഷം ഡസൻ കണക്കിനോ നൂറുകണക്കിനോ ആയിരക്കണക്കിനോ സന്നദ്ധ പ്രവർത്തകരെ ഉൾപ്പെടുത്തിക്കൊണ്ടുള്ള നൂറോളം ഇത്തരം പ്രകടനങ്ങൾ ട്യൂണിക്ക് സംഘടിപ്പിച്ചിട്ടുണ്ട്. ഈ പരിപാടികളുടെയെല്ലാം രേഖകൾ അദ്ദേഹത്തിന്റെ ഫോട്ടോഗ്രാഫുകൾ തന്നെയാണ്.

കഴിഞ്ഞ ഏതാനും വർഷങ്ങളായി ചാവുകടൽ നാശത്തിന്റെ വക്കിലാണ്. എൻവയോൺമെന്റൽ ജസ്റ്റിസ് അറ്റ്ലസ് നൽകുന്ന വിവരങ്ങൾ പ്രകാരം കഴിഞ്ഞ രണ്ടു പതിറ്റാണ്ടു കാലമായി ചാവുകടൽ 30 ശതമാനം എന്ന നിരക്കിൽ വറ്റിക്കൊണ്ടിരിക്കുകയാണെന്ന് ലോക സാമ്പത്തിക ഫോറം പറയുന്നു. "ജോർദ്ദാനിലെയും പലസ്തീനിലെയും ഇസ്രയേലിലെയും ജനങ്ങൾക്കുള്ള ജലവിതരണത്തിന് ഭീഷണി സൃഷ്ടിക്കുന്ന വിധത്തിൽ ചാവുകടൽ വറ്റുന്നത് തുടരുമെന്നും ഇത് കൂടുതൽ വേഗത്തിലാകുമെന്നും പ്രവചിക്കപ്പെടുന്നു. ഇസ്രായേൽ-പലസ്തീൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ഈ പ്രദേശത്തെ ജലത്തിന്റെയും മറ്റു വിഭവങ്ങളുടെയും വിതരണം ഒരു തർക്കവിഷയമായി തുടരുകയാണ്", ലോക സാമ്പത്തിക ഫോറം കൂട്ടിച്ചേർക്കുന്നു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Life/
Nude Photoshoot|നഗ്നരായി 200 പേർ; ചാവുകടലിന്റെ തീരങ്ങൾ കടലെടുക്കുന്നതിനെതിരെ പാരിസ്ഥിതിക അവബോധം സൃഷ്ടിക്കാൻ
Open in App
Home
Video
Impact Shorts
Web Stories