HOME /NEWS /Buzz / Cancer | ക്യാൻസർ ഭേദമാകാൻ കഞ്ചാവിന്റെ എണ്ണ? ശാസ്ത്രലോകത്തെ ഞെട്ടിച്ച് 80കാരിയുടെ അനുഭവം

Cancer | ക്യാൻസർ ഭേദമാകാൻ കഞ്ചാവിന്റെ എണ്ണ? ശാസ്ത്രലോകത്തെ ഞെട്ടിച്ച് 80കാരിയുടെ അനുഭവം

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

യു കെയിലെ വാറ്റ്‌ഫോഡ് ജനറല്‍ ആശുപത്രിയിലെ റെസ്പിരേറ്ററി വിഭാഗം ഡോക്ടര്‍മാരാണ് ഈ മുത്തശ്ശിയുടെ അനുഭവത്തെക്കുറിച്ച് ഗവേഷണ പ്രബന്ധത്തില്‍ പ്രതിപാദിച്ചത്.

 • Share this:

  ശ്വാസകോശ സംബന്ധമായ അര്‍ബുദത്തിന് സാമ്പ്രദായിക ചികിത്സകള്‍ നിരാകരിച്ച് എണ്‍പതാം വയസ്സിലൊരു മുത്തശ്ശി. സാമ്പ്രദായിക ചികിത്സകള്‍ വേണ്ട എന്നു തീരുമാനിച്ച ഈ മുത്തശ്ശി സ്വയം ചികിത്സ നേടുകയായിരുന്നു. കഞ്ചാവുചെടിയിൽ നിന്ന് നിര്‍മ്മിക്കുന്ന എണ്ണ ('സിബിഡി') ഉപയോഗിച്ചാണ് അവർ ചികിത്സ നടത്തിയത്. കഞ്ചാവെണ്ണ ഉപയോഗിച്ച് നടത്തിയ ചികിത്സയ്ക്കൊടുവിൽ അവരുടെ അര്‍ബുദ മുഴകള്‍ ചുരുങ്ങിയതായി ബിഎംജെ കേസ് റിപ്പോര്‍ട്ട്‌സ് എന്ന ജേർണലിൽ പ്രസിദ്ധീകരിച്ച പഠനത്തില്‍ ഡോക്ടർമാർ സാക്ഷ്യപ്പെടുത്തുന്നു. ശ്വാസകോശ സംബന്ധമായ ചികിത്സകളില്‍ സിബിഡിയുടെ ഉപയോഗവുമായി ബന്ധപ്പെട്ട കൂടുതൽ ഗവേഷണങ്ങള്‍ നടക്കേണ്ടതുണ്ടെന്ന് പഠനം നിര്‍ദ്ദേശിക്കുന്നു.

  യു കെയിലെ വാറ്റ്‌ഫോഡ് ജനറല്‍ ആശുപത്രിയിലെ റെസ്പിരേറ്ററി വിഭാഗം ഡോക്ടര്‍മാരാണ് ഈ മുത്തശ്ശിയുടെ അനുഭവത്തെക്കുറിച്ച് ഗവേഷണ പ്രബന്ധത്തില്‍ പ്രതിപാദിച്ചത്. 2018ലാണ് ഇവരില്‍ ശ്വാസകോശ അര്‍ബുദം കണ്ടെത്തിയത്. 41 മില്ലീമീറ്റര്‍ വലുപ്പമുള്ള മുഴയാണ് അർബുദത്തിന് കാരണമായത്. അവര്‍ സ്ഥിരമായി പുകവലിച്ചിരുന്ന വ്യക്തി കൂടിയായിരുന്നു. നേരിയ തോതില്‍ ക്രോണിക്ക് ഒബ്‌സ്ട്രക്ടീവ് പള്‍മോണറി ഡിസീസ് അഥവാ സിപിഓഡിയും, മുട്ടിന് തേയ്മാനവും, ഉയര്‍ന്ന രക്ത സമ്മര്‍ദ്ദവും അവർക്ക് ഉണ്ടായിരുന്നു. പോരാത്തതിന് ഇവര്‍ പലതരത്തിലുള്ള മരുന്നുകളും കഴിക്കുന്നുണ്ടായിരുന്നു.

  അവരില്‍ കണ്ടെത്തിയ അര്‍ബുദ മുഴ മറ്റ് സ്ഥലങ്ങളിലേക്ക് ഒട്ടും വ്യാപിച്ചിരുന്നില്ല. അതിനാല്‍ തന്നെ ശസ്ത്രക്രിയയോ കീമോതെറാപ്പി, റേഡിയോതെറാപ്പി തുടങ്ങിയ ചികിത്സകളോ ചെയ്യുന്നതിന് തടസമുണ്ടായിരുന്നില്ല. എന്നാൽ, തന്റെ യഥാര്‍ത്ഥ രോഗാവസ്ഥ തിരിച്ചറിഞ്ഞതിനെ തുടര്‍ന്ന് മുത്തശ്ശി ഈ ചികിത്സകളെല്ലാം നിരാകരിച്ചു. തുടര്‍ന്ന് സിബിഡി എണ്ണ ഉപയോഗിച്ച് സ്വയം ചികിത്സ ആരംഭിച്ചു ആദ്യമൊക്കെ ദിവസം മൂന്നു നേരം 0.5 മില്ലി ആയിരുന്നു ഉപയോഗിച്ചിരുന്നത്. എന്നാല്‍ 2018 ഓഗസ്റ്റില്‍ ഒരു ബന്ധുവിന്റെ ഉപദേശത്തെ തുടര്‍ന്ന് ചില ദിവസങ്ങളിൽ രണ്ട് നേരം വീതവും ഉപയോഗിച്ച് തുടങ്ങി.

  Also read- ' ഫൈനടച്ച ദശരഥ പുത്രനെ തിരിച്ചറിഞ്ഞു' ; വൈറല്‍ സംഭവത്തില്‍ യഥാര്‍ത്ഥപേര് കണ്ടെത്തി കേസെടുത്തു

  മൂന്ന് മുതല്‍ ആറു മാസങ്ങള്‍ കൂടുമ്പോൾ പതിവായി നടത്തിപ്പോന്ന സിടി സ്‌കാനുകളുടെ പരിശോധനാ ഫലം കാണിച്ച് തരുന്നത് അവരില്‍ കണ്ടെത്തിയ മുഴയുടെ വലിപ്പം കുറഞ്ഞു എന്നാണ്. 2018 ജൂണില്‍ 41 മില്ലീമീറ്റര്‍ ആയിരുന്ന മുഴ 2021 ഫെബ്രുവരി ആയപ്പോഴേക്കും 10 മില്ലീമീറ്റര്‍ ആയി കുറയുകയായിരുന്നു. അതായത് മുഴയുടെ വലിപ്പത്തിൽ ഏകദേശം 76 ശതമാനത്തോളം കുറവുണ്ടായി. പ്രതിമാസം 2.4 ശതമാനം വീതമാണ് മുഴയുടെ വലിപ്പത്തിലുണ്ടായ കുറവ്.

  എന്നാല്‍ ഈ മുത്തശ്ശി സിബിഡി ഉപയോഗിച്ച് സ്വയം ചികിത്സ നടത്തിയത് ഡോക്ടറുടെ അറിവോടെയായിരുന്നില്ല. ‘തന്റെ ഡോക്ടറുടെ അറിവില്ലാതെ സിബിഡി എണ്ണ ദിവസേന 2-3 തവണ വീതം ഇവര്‍ സേവിക്കുകയായിരുന്നു,’ പ്രബന്ധത്തില്‍ ഡോക്ടര്‍മാര്‍ പരാമർശിക്കുന്നു.

  Also read- ഭർത്താവിന്റെ 'കാമുകിയെ' ജിമ്മിൽ കയറി കൈകാര്യം ചെയ്ത് ഭാര്യ; രംഗം ഇന്റർനെറ്റിൽ കണ്ട് നാട്ടുകാർ

  ‘തുടര്‍ച്ചയായി നടത്തിയ പരിശോധനയിൽ അവരുടെ അര്‍ബുദത്തിന്റെ വലുപ്പത്തില്‍ കാര്യമായ കുറവ് ഉണ്ടായതായി ബോധ്യപ്പെട്ടു. രണ്ടര വര്‍ഷം കൊണ്ട് 41 മില്ലീമീറ്ററില്‍ നിന്ന് 10 മില്ലീമീറ്ററിലേക്ക് കുറയുകയായിരുന്നു,’ അവര്‍ കൂട്ടിച്ചേര്‍ത്തു. സിബിഡി എണ്ണ കഴിക്കുമ്പോള്‍ ബുദ്ധിമുട്ടുകൾ ഒഴിവാക്കുന്നതിനായി ചൂടുള്ള ഭക്ഷണവും പാനീയങ്ങളും കഴിക്കരുതെന്ന് എണ്ണയുടെ വിതരണക്കാരന്‍ നിര്‍ദ്ദേശിച്ചിരുന്നു എന്ന് ഇവര്‍ ഡോക്ടര്‍മാരോട് പറഞ്ഞു. എണ്ണ കഴിച്ച് തുടങ്ങിയപ്പോള്‍ തനിക്ക് വിശപ്പ് കുറഞ്ഞതായി ചൂണ്ടിക്കാട്ടിയ ഇവര്‍ മറ്റ് ‘പാര്‍ശ്വഫലങ്ങള്‍’ ഒന്നും ഉണ്ടായിരുന്നില്ല എന്നും വ്യക്തമാക്കി. അവര്‍ക്കായി ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരുന്ന മരുന്നുകളിലും, ഭക്ഷണശൈലിയിലും, ജീവിതശൈലിയിലും മറ്റ് മാറ്റങ്ങള്‍ ഒന്നും തന്നെ അവര്‍ വരുത്തിയിരുന്നില്ല. അവര്‍ തന്റെ പുകവലി തുടരുകയും ചെയ്തു.

  ഇതുവരെ ഇതിന് സമാനമായ ഒരു കേസ് മാത്രമേ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളു എന്ന് പ്രബന്ധകാരന്മാര്‍ മുന്നറിയിപ്പ് നൽകുന്നു. കൂടാതെ സിബിഡി എണ്ണയിലെ ഏത് ചേരുവയാണ് അർബുദം കുറയ്ക്കാൻ സഹായകമായതെന്ന കാര്യത്തിലും വ്യക്തത വന്നിട്ടില്ല. 'സിബിഡി എണ്ണ മൂലമാണ് അര്‍ബുദത്തിന് കുറവ് വന്നതെന്ന് തോന്നാൻ കാരണങ്ങളുണ്ടെങ്കിലും അതു തന്നെയാണ് യഥാർത്ഥ കാരണമെന്ന് ഇപ്പോള്‍ ഉറപ്പിച്ച് പറയാന്‍ സാധിക്കില്ല' എന്നും അവര്‍ ചൂണ്ടിക്കാട്ടി.

  Also read- Viral Video | പാചകത്തിനിടെ തന്തൂരി റൊട്ടിയിൽ തുപ്പിയയാൾ അറസ്റ്റിൽ; വീഡിയോ വൈറൽ

  'ഇക്കാര്യം സ്ഥീരീകരിക്കാന്‍ കടുതല്‍ ഗവേഷണങ്ങള്‍ നടത്തേണ്ടതുണ്ട് സിബിഡി എണ്ണ ഉപയോഗിക്കേണ്ട വഴികള്‍, സുരക്ഷിതമായ ഡോസേജ്, പലതരത്തിലുള്ള അര്‍ബുദങ്ങളില്‍ ഇവയുണ്ടാക്കാവുന്ന ഫലങ്ങളും പാര്‍ശ്വഫലങ്ങളും എല്ലാം കണ്ടെത്തേണ്ടിയിരിക്കുന്നു', അവര്‍ അഭിപ്രായപ്പെട്ടു.

  First published:

  Tags: Cancer, Cannabis, Cannabis for medicinal purposes