ഇത് എങ്ങനെ സാധ്യമാകും എന്നതാണ് പലരും ഉന്നയിക്കുന്ന ചോദ്യം. അതേസമയം, ഫെയ്സ്ലിഫ്റ്റുകൾ, കൺപോളയിൽ നടത്തിയ ശസ്ത്രക്രിയകൾ, മൂക്കിൽ നടത്തിയ ശസ്ത്രക്രിയകൾ, മുടി മാറ്റി വയ്ക്കൽ തുടങ്ങി നിരവധി ചികിത്സാ രീതികളിലൂടെയാണ് ഈ മാറ്റം സാധ്യമായതെന്നാണ് മെഡിക്കൽ സംഘത്തിന്റെ അവകാശ വാദം. എന്നിരുന്നാലും ഈ മാറ്റം ഉൾക്കൊള്ളാൻ സമൂഹ മാധ്യമ ഉപയോക്താക്കൾക്ക് കഴിഞ്ഞിട്ടില്ലെന്ന് തെളിയിക്കുന്നതാണ് പോസ്റ്റിന് ലഭിക്കുന്ന പ്രതികരണങ്ങൾ.
"ഇദ്ദേഹം തല മുഴുവനായി മാറ്റി വച്ചോ?" എന്നായിരുന്നു ഒരാൾ ഉന്നയിച്ച ചോദ്യം. ഹോളിവുഡ് താരം റോബർട്ട് ഡൗണി ജൂനിയർ പ്രായമായാൽ എങ്ങനെ ഉണ്ടാകും എന്ന അവസ്ഥയിൽ നിന്നും ഇദ്ദേഹം പ്രായം കുറഞ്ഞ റോബർട്ട് ഡൗണി ജൂനിയറിലേക്ക് മാറിയെന്നായിരുന്നു മറ്റൊരാളുടെ പ്രതികരണം. ഇതൊക്കെ നിയമാനുസൃതമാണോ ? അതോ വെറും തമാശയാണോ? എന്നായിരുന്നു മറ്റൊരാളുടെ ചോദ്യം.
മേക്ക് ഓവറുകൾ തരംഗമായി മാറുന്നത് ഇതാദ്യമായല്ല. മധ്യ വയസ്കയായ ഒരു സ്ത്രീയുടെ മാറ്റം സൂചിപ്പിക്കുന്ന ചിത്രം സാമൂഹിക മാധ്യമങ്ങളിൽ കഴിഞ്ഞ സെപ്റ്റംബറിൽ പ്രചരിച്ചിരുന്നു. സ്ത്രീയുടെ കണ്ണിന്റെ നിറത്തിൽ ഉണ്ടായ മാറ്റമായിരുന്നു അന്ന് പലരും സംശയങ്ങൾ ഉന്നയിക്കാൻ കാരണമായത്.
Summary: A Turkish man appears 30 years younger after undergoing multiple cosmetic surgeries on his face. The internet is abuzz with speculation, pondering whether he replaced his entire head with another