ഉത്തരം- നിങ്ങളുടെ ശരീരത്തെക്കുറിച്ച് ബോധവാന്മാരാകുന്നത് സ്വാഭാവികവും സാധാരണവുമായ കാര്യമാണ്. പ്രത്യേകിച്ച് ഫോട്ടോഷോപ്പ്, യാഥാർത്ഥ്യമല്ലാത്ത സൗന്ദര്യ സങ്കൽപ്പം എന്നിവയ്ക്ക് കൂടുതൽ പ്രാമുഖ്യമുള്ള ഈ കാലഘട്ടത്തിൽ. സ്ത്രീ ശരീരങ്ങളെക്കുറിച്ചും മാറിടം ലൈംഗികവൽക്കരിക്കുന്നതിനെക്കുറിച്ചും പറയുമ്പോൾ, “വലുതാണ് നല്ലത്” എന്ന തെറ്റായ രീതി നമുക്ക് ഇടയിൽ ഉണ്ട്. നിർഭാഗ്യവശാൽ, നിങ്ങളുടെ സ്തന വലുപ്പം വർദ്ധിപ്പിക്കുന്നതിന് വിശ്വസനീയമായ പ്രകൃതിദത്ത മാർഗങ്ങളൊന്നുമില്ല. പ്രകൃതിദത്ത പരിഹാരമായി പരസ്യം ചെയ്യുന്ന സപ്ലിമെന്റുകൾ, ഭക്ഷണ രീതികൾ, ഔഷധസസ്യങ്ങൾ, ക്രീമുകൾ, മസാജുകൾ എന്നിവയെക്കുറിച്ച് ജാഗ്രത പാലിക്കുക. ഇവ മാറിടങ്ങൾ വലുതാക്കുമെന്നതിന് ക്ലിനിക്കൽ തെളിവുകളൊന്നുമില്ല.
advertisement
നിങ്ങളുടെ സ്തന വലുപ്പം വർദ്ധിപ്പിക്കാൻ നിരവധി കാരണങ്ങളുണ്ടാകാമെങ്കിലും, മാറിടത്തെ കുറിച്ചുള്ള അസന്തുഷ്ടി ആരെങ്കിലും നടത്തിയ ഒരു അഭിപ്രായം മൂലമാണോ എന്ന് സ്വയം ചോദിക്കുന്നത് മൂല്യവത്തായിരിക്കാം. നിങ്ങൾ അറിയാതെ തന്നെ സോഷ്യൽ മീഡിയയിലെ ഒരാളുമായി സ്വയം താരതമ്യം ചെയ്യുന്നതിനാലാണോ ഇത്? വലിയ സ്തനങ്ങൾ കൂടുതൽ അഭികാമ്യമാണെന്ന് നിങ്ങൾക്ക് തോന്നിയതുകൊണ്ടായിരിക്കാം ഇത്? എന്തുകൊണ്ടാണ് നിങ്ങൾക്ക് ഈ പ്രേരണ ഉള്ളതെന്ന് മനസിലാക്കേണ്ടത് പ്രധാനമാണ്, കാരണം പലപ്പോഴും നമ്മളെ നയിക്കുന്നത് നമ്മുടെ അരക്ഷിതാവസ്ഥയാണ്, അല്ലാതെ നമ്മൾ യഥാർത്ഥത്തിൽ ആഗ്രഹിക്കുന്ന കാര്യങ്ങളായിരിക്കില്ല.
എന്നിരുന്നാലും, വലിയ മാറിടങ്ങൾ നിങ്ങൾക്ക് വേണമെങ്കിൽ നെഞ്ച്, പുറം, തോൾ ഭാഗം, ശരീരഭാരം എന്നിവ ശക്തിപ്പെടുത്തുന്ന ചില വ്യായാമങ്ങൾ നിങ്ങൾക്ക് പരിഗണിക്കാം. എന്നാൽ പെട്ടെന്നുള്ളതും കടുത്തതുമായ മാറ്റങ്ങൾ പ്രതീക്ഷിക്കരുത്. മികച്ച വ്യത്യാസം വളരെ പതുക്കെയാകും ദൃശ്യമാകുക. ശസ്ത്രക്രിയാ വഴി മാറിടത്തിന്‍റെ വലുപ്പം വർദ്ധിപ്പിക്കാനാകും. ശസ്ത്രക്രിയയിലൂടെ സ്തന വലുപ്പം വർദ്ധിപ്പിക്കുന്നതിനുള്ള രീതി ഇപ്പോൾ കൂടുതൽ പേർ അവലംബിക്കുന്നുണ്ട്. പക്ഷേ ഗുരുതരമായ അണുബാധ പോലുള്ള അപകടസാധ്യതകൾ ഇതിനുണ്ട്. നിങ്ങളുടെ ശരീരത്തിന്റെ ഒരു വശത്ത് മാറ്റം വരുത്താൻ ആഗ്രഹിക്കുന്നത് തീർച്ചയായും മോശമായ കാര്യമല്ല, പക്ഷേ ഇതുമായി ബന്ധപ്പെട്ട അപകടസാധ്യതകൾ മനസിലാക്കിയിരിക്കുന്നത് നല്ലതാണ്. പലപ്പോഴും, നിങ്ങളുടെ ശരീരത്തിന്റെ സ്വാഭാവിക ആകൃതിയും ഘടനയും മാറ്റുന്നതിലൂടെ ഉണ്ടാകുന്ന അപകടം വളരെ വലുതായിരിക്കാം. ഒരു പക്ഷേ ജീവൻ പോലും അപകടത്തിലാക്കിയേക്കാം.
Also Read- ‘എന്‍റെ ആൺ സുഹൃത്തിന് വിചിത്രമായ ഒരു ആഗ്രഹമുണ്ട്’; സെക്സോളജിസ്റ്റിനോട് തുറന്നു പറഞ്ഞു യുവതി
നിങ്ങളുടെ മാറിടം ഏത് ആകൃതിയിലായാലും വലുപ്പത്തിലായാലും നിങ്ങൾ സുന്ദരിയാണെന്ന് നിങ്ങൾക്കറിയാമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു, കാരണം അവ ഒരു വ്യക്തിയെന്ന നിലയിൽ നിങ്ങളുടെ സ്വഭാവ സവിശേഷതയല്ല. ആത്യന്തികമായ തീരുമാനം നിങ്ങളുടേതാണ്, ശസ്ത്രക്രിയാ മാർഗം തിരഞ്ഞെടുക്കാൻ നിങ്ങൾ തീരുമാനിക്കുകയാണെങ്കിൽ, ഇതേക്കുറിച്ച് കൂടുതൽ മനസിലാക്കുകയും സുരക്ഷിതവുമായ തീരുമാനം എടുക്കുന്നതിന് വിശ്വസനീയമായ ഒരു മെഡിക്കൽ പ്രൊഫഷണലിനെ സമീപിക്കേണ്ടതും ഏറെ പ്രധാനപ്പെട്ട കാര്യമാണ്.