TRENDING:

മദ്യപിക്കുന്നവർ എന്തുകൊണ്ടാണ് 'ചിയേഴ്‌സ്' പറയുന്നത്?

Last Updated:

ഇന്ന് 'ചിയേഴ്‌സ്' എന്നത് ഒരു സിപ്പ് എടുക്കുന്നുതിനു മുമ്പുള്ള സന്തോഷത്തെയും സൗഹൃദത്തെയും അടയാളപ്പെടുത്തുന്നതിന്റെ പ്രതീകമാണ്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
സുഹൃത്തുക്കളുമൊത്ത് സാധാരണ ഒരു കാപ്പി കുടിക്കുകയാണെങ്കിലും പബ്ബിലിരുന്ന് ഒരു പൈന്റടിക്കുകയാണെങ്കിലും പലരും സഹജമായി ഗ്ലാസ് ഉയര്‍ത്തി 'ചിയേഴ്‌സ്' എന്ന് പറയും. എന്നാല്‍ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ എന്തുകൊണ്ടാണ് ആളുകള്‍ പരസ്പരം 'ചിയേഴ്‌സ്' എന്ന് പറയുന്നത്? എന്തായിരിക്കും ഇതുകൊണ്ട് യഥാര്‍ത്ഥത്തില്‍ അര്‍ത്ഥമാക്കുന്നത്? ഈ ചെറിയ ഒരു ആംഗ്യത്തിന് ഇത്രയധികം അംഗീകാരം ലഭിച്ചത് എങ്ങനെയാണ്?.
(പ്രതീകാത്മക ചിത്രം)
(പ്രതീകാത്മക ചിത്രം)
advertisement

'ചിയേഴ്‌സ്' എന്ന വാക്ക് ഉരുത്തിരിഞ്ഞത് ഫ്രഞ്ച് പദമായ 'ചിയേറി'ല്‍ നിന്നാണെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. 'മുഖം', 'ഭാവം' എന്നൊക്കെയാണ് ഇതിന്റെ അര്‍ത്ഥം. 18-ാം നൂറ്റാണ്ടിന്റെ അവസാനത്തോടെയാണ് ഈ വാക്ക് പ്രോത്സാഹനവും അന്തസ്സും പ്രകടിപ്പിക്കുന്നതിനുള്ള ഒരു പദമായി ഉപയോഗിച്ചുതുടങ്ങിയത്. ഇന്ന് 'ചിയേഴ്‌സ്' എന്നത് ഒരു സിപ്പ് എടുക്കുന്നുതിനു മുമ്പുള്ള സന്തോഷത്തെയും സൗഹൃദത്തെയും അടയാളപ്പെടുത്തുന്നതിന്റെ പ്രതീകമാണ്. എന്നാല്‍, ഈ ചെറിയ വാക്കിന് വളരെ ആകര്‍ഷകമായ ആഴമേറിയ ഒരു ചരിത്രമുണ്ട്.

ചരിത്രപരമായി 'ചിയേഴ്‌സ്' എന്ന് പറയുന്നതിന് നിരവധി ഉദ്ദേശ്യങ്ങള്‍ ഉണ്ടായിരുന്നു. അവ എന്തൊക്കെയാണെന്ന് നോക്കാം.

advertisement

സുരക്ഷയാണ് ഇതില്‍ ആദ്യത്തേത്

പുരാതന കാലത്ത് വിഷബാധ ഒരു പ്രധാന ഭീഷണിയായിരുന്നു. കുടിക്കാന്‍ നല്‍കുന്ന പാനീയങ്ങളില്‍ വിഷം കലര്‍ന്നിട്ടില്ലെന്ന് ഉറപ്പാക്കാന്‍ അന്ന് ഗ്ലാസുകള്‍ മുകളിലോട്ട് ഉയർത്തി കൂട്ടിയിടിച്ച് 'ചിയേഴ്‌സ്' പറഞ്ഞിരുന്നു. ഗ്ലാസുകള്‍ പരസ്പരം മുട്ടിക്കുമ്പോള്‍ എല്ലാ ഗ്ലാസിലെയും പാനീയങ്ങള്‍ തമ്മില്‍ കൂടികലരുമെന്നും ഇത് വിഷം കലര്‍ന്നിട്ടുണ്ടോ എന്ന് ഉറപ്പാക്കാനുള്ള ഒരു മാര്‍ഗ്ഗമാണെന്നും അന്നത്തെ ആളുകള്‍ വിശ്വസിച്ചു.

ഇന്ദ്രിയങ്ങളുടെ ഇടപെടല്‍

കാഴ്ച, സ്പര്‍ശം, രുചി, മണം, കേള്‍വി എന്നിങ്ങനെ അഞ്ച് ഇന്ദ്രിയങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു. വിശദമായി പറഞ്ഞാല്‍ പാനീയം കാണാനും സ്പര്‍ശിക്കാനും രുചിക്കാനും കഴിയും. നാല് ഇന്ദ്രിയങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നു. അഞ്ചാം ഇന്ദ്രിയമായ കേള്‍വിയെ ഉള്‍പ്പെടുത്തുന്നതിനാണ് ഗ്ലാസുകള്‍ തമ്മില്‍ പരസ്പരം മുട്ടിക്കുന്നത്. 'ചിയേഴ്‌സ്' എന്ന വാക്കും ഇവിടെ പ്രധാന പങ്കുവഹിക്കുന്നു. ഓരോ ഗ്ലാസ് പാനീയവും ഇതിലൂടെ കൂടുതല്‍ ആസ്വാദ്യകരവും അനുഭവവുമാക്കി മാറ്റുന്നു.

advertisement

ആത്മാക്കളെ അകറ്റല്‍

ഗ്ലാസുകള്‍ കൂട്ടിയിടിക്കുന്നതും 'ചിയേഴ്‌സ്' എന്ന് ഉറക്കെ പറയുന്നതും ആത്മാക്കളെ ഭയപ്പെടുത്തി അകറ്റുമെന്നാണ് മധ്യകാലഘട്ടത്തില്‍ ആളുകള്‍ വിശ്വസിച്ചിരുന്നത്.

ദൈവത്തിനുള്ള വഴിപാടുകള്‍

അനുഗ്രഹത്തിനും ദീര്‍ഘായുസ്സിനും വേണ്ടി ആളുകള്‍ ദൈവത്തിന് മദ്യം അര്‍പ്പിക്കുന്ന പുരാതന ആരാധന ചടങ്ങുകളുമായും ഇതിന് ബന്ധമുണ്ട്.

എന്നാല്‍, ആധുനിക ഇന്ത്യയിലേക്ക് വരുമ്പോള്‍ 'ചിയേഴ്‌സ്' എന്ന പദം ആഘോഷത്തിനായുള്ള മദ്യപാനവുമായി മാത്രമല്ല ബന്ധപ്പെട്ടിരിക്കുന്നത്. ചായയോ കാപ്പിയോ കുടിക്കുമ്പോഴും ആളുകള്‍ പരസ്പരം ഗ്ലാസുകള്‍ മുട്ടിച്ച് 'ചിയേഴ്‌സ്' പറഞ്ഞ് ആ നിമിഷത്തെ സൗഹൃദം ആസ്വദിക്കുന്നു. ഒത്തുചേരലിന്റെയും അന്തസ്സിന്റെയും പ്രതീകമായി ഇവിടെ 'ചിയേഴ്‌സ്' എന്ന പദം മാറുന്നു. അടുത്ത തവണ 'ചിയേഴ്‌സ്' പറയാന്‍ ഗ്ലാസുകള്‍ ഉയര്‍ത്തും മുമ്പ് നിങ്ങള്‍ ഇക്കാര്യം കൂടി ഓര്‍ക്കുക. ഈ ചെറിയ ആംഗ്യത്തിന് നൂറ്റാണ്ടുകളുടെ പാരമ്പര്യവും ആഘോവും അന്ധവിശ്വാസവുമൊക്കെയായി ബന്ധമുണ്ട്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Life/
മദ്യപിക്കുന്നവർ എന്തുകൊണ്ടാണ് 'ചിയേഴ്‌സ്' പറയുന്നത്?
Open in App
Home
Video
Impact Shorts
Web Stories