റിലേറ്റിവലി ബ്ലോണ്ട് എന്ന പോഡ്കാസ്റ്റിലാണ് യുവതി തന്റെ അനുഭവം പങ്കുവെച്ചതെന്ന് ദി സണ്‍ റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ ക്രിസ്തുമസ് സീസണില്‍ ഇപ്പോഴത്തെ കാമുകന്റെ അച്ഛനുമായി താന്‍ ഡേറ്റ് ചെയ്തിരുന്നുവെന്നും എന്നാല്‍, ഇയാളുടെ യഥാര്‍ത്ഥ ഐഡന്റിറ്റിയെയും പ്രായം കുറഞ്ഞ പോലെ തോന്നിച്ചതിനെ കുറിച്ചും അറിയില്ലെന്നും അവര്‍ പോഡ്കാസ്റ്റില്‍ വെളിപ്പെടുത്തി.
നാണക്കേടും ആശയക്കുഴപ്പവും മൂലം ബന്ധം എങ്ങനെ മുന്നോട്ട് കൊണ്ടുപോകുമെന്ന വിഷമത്തിലാണ് യുവതി ഇപ്പോഴുള്ളത്. ഒരു വശത്ത് ഇപ്പോഴത്തെ കാമുകനിലും ആ പ്രണയബന്ധവും അവര്‍ ഗൗരവത്തോടെയാണ് കാണുന്നത്. എന്നാല്‍, അയാളുടെ അച്ഛനുമായുള്ള മുന്‍കാല അനുഭവം പ്രണയം മുന്നോട്ട് കൊണ്ടുപോകുന്നതിന് അവരെ ബുദ്ധിമുട്ടിലാക്കുകയും ചെയ്യുന്നു.
advertisement
ഈ രണ്ട് പ്രശ്‌നത്തിനുമിടയില്‍ കുടങ്ങിയ യുവതി തന്റെ പ്രണയബന്ധം തുടരണോ വേണ്ടയോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കാനുള്ള തയ്യാറെടുപ്പിലാണെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
Summary: Woman finds that her now boyfriend is son of her ex