എന്തുകൊണ്ട് കിച്ചൻ ടേബിൾ?
ഇന്ന് കാണുന്ന സ്ലിം ബ്യൂട്ടിയായ നതാലിയ, മുൻപ് ടിവി കണ്ടുകൊണ്ടായിരുന്നു ഭക്ഷണം കഴിച്ചിരുന്നത്. മറ്റുചിലപ്പോഴൊക്കെ മൊബൈല്‍ ഫോൺ കണ്ടുകൊണ്ടാകും. എത്രമാത്രം ഭക്ഷണം അകത്താക്കിയെന്ന് ഒരു കണക്കും നതാലിയക്കുണ്ടായിരുന്നില്ല. പൊണ്ണത്തടിക്ക് ഒരു കാരണം ഈ ശീലമായിരുന്നുവെന്ന് നതാലിയ തുറന്നു പറയുന്നു.
ഇപ്പോൾ കർശനമായ നിയന്ത്രണം കൊണ്ടുവന്നു. കിച്ചൻ ടേബിളിൽ അല്ലാതെ, വീട്ടിൽ മറ്റൊരിടത്ത് ഇരുന്നും ഭക്ഷണം കഴിക്കില്ലെന്ന് നതാലിയ ഉറപ്പിച്ചു. അതിന്റെ നേട്ടങ്ങൾ ഇങ്ങനെ-
- അറിയാതെ ലഘുഭക്ഷണം കഴിച്ചുകൊണ്ടേ ഇരിക്കുന്ന ശീലം ഒഴിവാകും
- ശ്രദ്ധയോടെ ഭക്ഷണം കഴിക്കുന്നത് പ്രോത്സാഹിപ്പിക്കും
- അമിതമായി ഭക്ഷണം കഴിക്കുന്നത് തടയുന്നു
- ക്രമീകരിച്ച ഒരു ഭക്ഷണ സമയ ദിനചര്യ സൃഷ്ടിക്കപ്പെടുന്നു
advertisement
"നിങ്ങൾ മേശയിലിരുന്ന് ഭക്ഷണം കഴിക്കുമ്പോൾ, നിങ്ങൾ പൂർണമായും അതിൽ മാത്രമാണ് ശ്രദ്ധിക്കുന്നത്. നിങ്ങളുടെ ശ്രദ്ധ വ്യതിചലിക്കുന്നില്ല, നിങ്ങൾ കഴിക്കുന്നത് ആസ്വദിക്കുന്നു," നതാലിയ വിശദീകരിച്ചു.
ഭാരം കുറയ്ക്കാൻ സഹായിച്ച മറ്റ് ശീലങ്ങൾ
മദ്യപാന ശീലം നിയന്ത്രിച്ചു
പതിവായി വൈൻ കഴിക്കുന്ന ശീലം ഉപേക്ഷിച്ചു. ഇപ്പോൾ വിശേഷ അവസരങ്ങളിൽ മാത്രമായി പരിമിതപ്പെടുത്തിയെന്ന് നതാലിയ പറയുന്നു. ഇതു വലിയ മാറ്റമുണ്ടാക്കിയെന്ന് അവർ ഉറപ്പിച്ചുപറയുന്നു. "മദ്യം ശരീരഭാരം കുറയ്ക്കാൻ ശരിക്കും തടസ്സമാകുന്നു. രാത്രിയിലെ ആ ഗ്ലാസ് വൈൻ? അത് ശരീരഭാരം കൂട്ടുന്നു." - നതാലിയ പറയുന്നു.
ഫിറ്റ്നസ് ഗോൾ രഹസ്യമായി സൂക്ഷിച്ചു
ശരീരഭാരം കുറയ്ക്കാനുള്ള ലക്ഷ്യങ്ങളെക്കുറിച്ച് പരിചയക്കാരുമായും കുടുംബാംഗങ്ങളുമായും സംസാരിക്കുന്നത് പലപ്പോഴും തനിക്ക് എതിരായി പ്രവർത്തിക്കുന്നതായി നതാലിയ കണ്ടെത്തി. “നിങ്ങൾ ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുകയാണെന്ന് ആളുകളോട് പറയുമ്പോൾ, അവർ തന്നെ ചില ഉപായങ്ങൾ പറഞ്ഞുതരികയും ചില ആഹാരസാധനങ്ങൾ കഴിക്കാൻ നിങ്ങളെ നിർബന്ധിക്കുകയും ചെയ്യുന്നു,” അവർ വെളിപ്പെടുത്തി.
ശരീരഭാരം കുറയ്ക്കാൻ നിങ്ങൾ ലക്ഷ്യമിടുന്നുണ്ടെങ്കിൽ നിശബ്ദമായി മുന്നോട്ടുപോവുക.
കുഞ്ഞുശ്രമങ്ങൾ വലിയ മാറ്റത്തിലേക്ക് നയിച്ചു
നതാലിയയുടെ ഭാരം കുറയ്ക്കൽ യാത്ര തെളിയിക്കുന്നത് ചെറുതും സ്ഥിരവുമായ ശീലങ്ങളിൽ നിന്നാണ് വലിയ പരിവർത്തനങ്ങൾ ഉണ്ടാകുന്നത് എന്നതാണ്. ഭക്ഷണം കഴിക്കുന്ന സ്ഥലം മാറ്റുന്നതിലൂടെയും, മദ്യം കുറയ്ക്കുന്നതിലൂടെയും, ലക്ഷ്യങ്ങൾ രഹസ്യമായി സൂക്ഷിക്കുന്നതിലൂടെയും, അവൾക്ക് ശ്രദ്ധ കേന്ദ്രീകരിക്കാനും 62 കിലോ കുറയ്ക്കാനും കഴിഞ്ഞു.
"നിങ്ങൾക്ക് അനുയോജ്യമായ ശീലങ്ങൾ കണ്ടെത്തി അവയിൽ ഉറച്ചുനിൽക്കുക. ചെറിയ മാറ്റങ്ങൾ കാലക്രമേണ വലിയ സ്വാധീനം ചെലുത്തുന്നു." നതാലിയ പറയുന്നു.
(ഈ ലേഖനം വിവരദായക ഉദ്ദേശങ്ങൾക്ക് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ ഉപദേശത്തിന് പകരമല്ല. ഒരു മെഡിക്കൽ അവസ്ഥയെക്കുറിച്ചുള്ള എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെ ഉപദേശം തേടുക)