ഹിഞ്ച് (Hinge) എന്ന ഡേറ്റിംഗ് ആപ്പിലാണ് യുവതിയുടെ വ്യത്യസ്തമായ തൊഴിലന്വേഷണം. നിരവധി ഓഫീസുകളില്‍ ജോലിയ്ക്കായി കയറിയിറങ്ങിയ ശേഷമാണ് ഡേറ്റിംഗ് ആപ്പിലൂടെ ജോലി തേടാന്‍ താന്‍ തീരുമാനിച്ചതെന്ന് യുവതി പറയുന്നു. ആപ്പില്‍ തന്റെ പ്രൊഫൈല്‍ ഫോട്ടോ ലൈക്ക് ചെയ്യുന്നവരോടാണ് ഇവര്‍ തൊഴിലവസരങ്ങളെപ്പറ്റി ചോദിക്കുന്നത്.
പരമ്പരാഗത തൊഴിലന്വേഷണ മാര്‍ഗ്ഗങ്ങള്‍ മടുത്തുവെന്നും അതുകൊണ്ടാണ് ഈ നൂതനമായ രീതി തെരഞ്ഞെടുത്തതെന്നും യുവതി പറയുന്നു. അതുകൊണ്ടാണ് തന്റേതായ രീതിയില്‍ ജോലി അന്വേഷിക്കാന്‍ പുതിയ മാര്‍ഗം കണ്ടെത്തിയതെന്നും യുവതി എക്‌സില്‍ കുറിച്ചു. നിരവധി പേരോട് തൊഴിലവസരങ്ങളെപ്പറ്റി ചോദിക്കുന്ന ചാറ്റിന്റെ സ്‌ക്രീന്‍ഷോട്ടും യുവതി എക്‌സില്‍ കുറിച്ച പോസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
advertisement
ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കിംഗ് ആണ് തനിക്ക് ഇഷ്ടമെന്നും തനിക്ക് ഒരു ജോലി തരപ്പെടുത്തിത്തരുമോയെന്നും ചിലരോട് യുവതി ചോദിക്കുന്ന ചാറ്റിന്റെ സ്‌ക്രീന്‍ഷോട്ടും എക്‌സില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.
നിരവധി പേരാണ് യുവതിയുടെ പോസ്റ്റിന് താഴെ കമന്റുമായി എത്തിയത്. നൂതനവും സര്‍ഗാത്മകവുമായ രീതിയില്‍ തൊഴിലവസരങ്ങള്‍ തേടിയിറങ്ങിയ യുവതിയെ പലരും അഭിനന്ദിച്ചു. നിലവില്‍ താന്‍ ഓഡിയോ എന്‍ജീനീയറിംഗ് ഇന്റേണ്‍ ആയി പ്രവര്‍ത്തിച്ചുവരികയാണെന്നും യുവതി കൂട്ടിച്ചേര്‍ത്തു. താന്‍ എന്ത് ജോലിയും ചെയ്യാന്‍ തയ്യാറാണെന്നും പുതുതായി എന്തും പഠിക്കാന്‍ സന്നദ്ധയാണെന്നും യുവതി പറയുന്നു.
നിരവധി പേര്‍ തൊഴിലവസരങ്ങളെപ്പറ്റിയുള്ള വിവരങ്ങള്‍ യുവതിയുടെ പോസ്റ്റിന് താഴെ കുറിക്കുകയും ചെയ്തു. "മികച്ച ആശയമാണ് നിങ്ങളുടേത്. നല്ലൊരു ജോലി നിങ്ങള്‍ക്ക് ലഭിക്കും. ഞാനും നിങ്ങളുടെ ഈ രീതി ഒന്ന് പരീക്ഷിക്കാന്‍ പോകുകയാണ്. അപേക്ഷകള്‍ കൊടുത്ത് മടുത്തു," എന്നൊരാള്‍ കമന്റ് ചെയ്തു. 20 ലക്ഷത്തോളം പേരാണ് ഈ പോസ്റ്റ് ഇതിനോടകം കണ്ടത്.
Summary: Woman seeks job across people she met on dating app. Many laud her out-of-the-box job seeking attempt