ഇത്തരത്തിൽ മനോഹരമായ കയ്യക്ഷരത്തിന്റെ ഉടമയാണ് 31 കാരിയായ പ്രൊഫസർ സുസ്മിത ചൗധരി. ഓൾ ഇന്ത്യ ഹാൻഡ്‌റൈറ്റിംഗ് ആന്റ് കാലിഗ്രഫി അക്കാദമി ആന്ധ്രാപ്രദേശിൽ സംഘടിപ്പിച്ച കയ്യക്ഷര മൽസരത്തിൽ സംസ്ഥാന തലത്തിൽ ഒന്നാമതെത്തിയിരിക്കുകയാണ് സുസ്മിത. കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാനിൽ നിന്നാകും സുസ്മിത പുരസ്‌കാരം ഏറ്റുവാങ്ങുക.
ആന്ധ്രാപ്രദേശിലെ ഗുണ്ടൂർ സ്വദേശിനിയായ സുസ്മിത ചൗധരി ഹിന്ദു കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആൻഡ് ടെക്നോളജിയിലെ പ്രൊഫസർ കൂടിയാണ്. കുട്ടിക്കാലം മുതൽ കയ്യക്ഷരം സംബന്ധിച്ച മൽസരങ്ങളിലും കാലിഗ്രാഫിയിലും സുസ്മിതയ്ക്ക് താൽപര്യമുണ്ടായിരുന്നു.
advertisement
Also read-ഈ മലയാളി ദിവസേന ഒന്നിലേറെ തവണ യു എ ഇ യിലേക്ക് പറക്കുന്നു; ആകാശത്തു നിന്ന് ചാടി റെക്കോഡ് ഇടാൻ
”എന്റെ ഹെഡ്മാസ്റ്ററാണ് പല തരത്തിലുള്ള കയ്യക്ഷരങ്ങൾ പഠിക്കാനുള്ള താത്പര്യം എന്നിൽ വളർത്തിയത്. ഒരു പുതിയ ഫോർമാറ്റ് പഠിക്കുന്നത് ചിത്രകല പഠിക്കുന്നതു പോലെയോ സംഗീതം പഠിക്കുന്നതു പോലെയോ ആയിരുന്നു എനിക്ക്. എന്നെ സംബന്ധിച്ചിടത്തോളം അത് ഒരു തെറാപ്പി ആയിരുന്നു. അങ്ങനെ, ഞാൻ കാലിഗ്രാഫി, ലൂപ്പ്ഡ് കഴ്‌സീവ്, ഇറ്റാലിയൻ കഴ്‌സീവ്, ടൈംസ് റോമൻ എന്നിവ പഠിച്ച് അവ പരിശീലിക്കാൻ ആരംഭിച്ചു”, സുസ്മിത പറഞ്ഞു.
നല്ല കയ്യക്ഷരത്തിന്റെ പ്രാധാന്യം വളർത്തിയെടുക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ഓൾ ഇന്ത്യ ഹാൻഡ്‌റൈറ്റിംഗ് ആൻഡ് കാലിഗ്രാഫി അക്കാദമി ആന്ധ്രാപ്രദേശിൽ കയ്യക്ഷര മത്സരങ്ങൾ നടത്തിയത്. സംസ്ഥാനത്തുടനീളമുള്ള വിദ്യാർത്ഥികളും അധ്യാപകരുമടക്കം 5,000 ത്തിലധികം പേരാണ് ഇതിൽ പങ്കെടുത്തത്. അറുപത് മിനിറ്റിനുള്ളിൽ മുഴുവൻ സ്ക്രിപ്റ്റും പൂർത്തിയാക്കി മൽസരത്തിൽ സുസ്മിത ഒന്നാമതെത്തി.
“5,000 വ്യക്തിത്വ സവിശേഷതകളെ ഒരു വ്യക്തിയുടെ കയ്യക്ഷരവുമായി ബന്ധിപ്പിക്കാൻ കഴിയും. വിദ്യാർത്ഥികളുടെ കയ്യക്ഷരം മനസിലാക്കുന്നത് വഴി, അവരുടെ പഠനരീതിയും അവർ എങ്ങനെ വിവരങ്ങൾ പ്രോസസ് ചെയ്യുന്നുവെന്നും തിരിച്ചറിയാൻ കഴിയും”, സുസ്മിത ചൗധരി ദ ന്യൂ ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.
ഡോക്ടർമാരുടെ കയ്യക്ഷരത്തെക്കുറിച്ച് പലപ്പോഴും പലരും പരാതി പറയാറുണ്ട്. അവർ എഴുതുന്നതെന്തെന്ന് വായിക്കാൻ കഴിയില്ലെന്നാണ് ഭൂരിഭാഗം അഭിപ്രായവും. ഇതിനൊരു പരിഹാരവുമായി ഗൂഗിൾ രംഗത്തെത്തിയിരുന്നു. ഇന്ത്യയിൽ ഡോക്ടർമാരെഴുതുന്ന കുറിപ്പടി വായിക്കാൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പ്രോഗ്രാം ആണ് ഗൂഗിൾ അവതരിപ്പിച്ചത്. ഗൂഗിൾ ഫോർ ഇന്ത്യ സമ്മേളനത്തിലാണ് ഈ പദ്ധതി ഗൂഗിൾ അവതരിപ്പിച്ചത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസും മെഷീൻ ലേണിംഗും ഉപയോഗിച്ച് കുറിപ്പുകളിലെ മരുന്നുകൾ തിരിച്ചറിയാനുമാണ് ഈ സംവിധാനം. പുതിയ ഫീച്ചർ ഗൂഗിൾ ലെൻസ് വഴി ഉപയോക്താക്കൾക്ക് ആക്സസ് ചെയ്യാവുന്നതാണ്. കുറിപ്പടിയുടെ ഒരു ചിത്രത്തിൽ ക്ലിക്കുചെയ്‌ത് ഫോട്ടോ ലൈബ്രറിയിലേക്ക് അപ്‌ലോഡ് ചെയ്യേണ്ടതുണ്ട്. ചെയ്തുകഴിഞ്ഞാൽ, കുറിപ്പടിയുടെ ചിത്രം കണ്ടെത്തുകയും പേപ്പറിൽ പറഞ്ഞിരിക്കുന്ന മരുന്നുകളുടെ വിശദാംശങ്ങൾ വ്യക്തമാക്കുകയും ചെയ്യും. ആശയക്കുഴപ്പമുണ്ടാക്കുന്ന കൈപ്പട വരെ മനസ്സിലാക്കി മരുന്ന് ഏതെന്ന് പറഞ്ഞുതരും.