സോവറിൻ ഗോൾഡ് ബോണ്ട്
സർക്കാരിന് വേണ്ടി ആർബിഐയാണ് സോവറിൻ ഗോൾഡ് ബോണ്ടുകൾ പുറത്തിറക്കുന്നത്. സ്വർണ ബോണ്ടുകൾ യഥാർത്ഥ സ്വർണത്തിന് പകരമുള്ളതാണ്. സോവറിൻ ഗോൾഡ് ബോണ്ടുകൾ 999 പരിശുദ്ധിയുള്ളവയാണ്. ബാങ്കുകൾ (ചെറുകിട ധനകാര്യ ബാങ്കുകളും പേയ്‌മെന്റ് ബാങ്കുകളും ഒഴികെ), സ്റ്റോക്ക് ഹോൾഡിംഗ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് (SHCIL), തപാൽ ഓഫീസുകൾ, നാഷണൽ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് ഓഫ് ഇന്ത്യ ലിമിറ്റഡ്, ബിഎസ്ഇ എന്നീ അംഗീകൃത സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകൾ എന്നിവ വഴിയാണ് ബോണ്ടുകൾ വിൽക്കുന്നത്. കാലാവധി പൂർത്തിയാകുന്നതുവരെ പ്രതിവർഷം 2.50 ശതമാനം റിട്ടേണാണ് സർക്കാർ സോവറിൻ ഗോൾഡ് ബോണ്ടിന് വാഗ്ദാനം ചെയ്യുന്നത്.
advertisement
നാഷണൽ പെൻഷൻ സ്കീം
ദേശീയ പെൻഷൻ സ്കീം (എൻപിഎസ്) സർക്കാർ പിന്തുണയുള്ള ഉള്ള ഒരു പെൻഷൻ പദ്ധതിയാണ്. എൻപിഎസ് ഉപയോഗിച്ച് ഒരാൾക്ക് വിരമിക്കൽ സമ്പാദ്യത്തിലേക്ക് സ്വന്തം നിലയ്ക്ക് നിക്ഷേപം നടത്താൻ കഴിയും. എൻപിഎസിന് കീഴിൽ ഒരാൾക്ക് രണ്ട് തരം അക്കൗണ്ടുകൾ തുറക്കാം: ടയർ 1 അക്കൗണ്ട്, ടയർ 2 അക്കൗണ്ട്. ഈ പദ്ധതി ഇന്ത്യയിലെ ഓരോ പൗരനും മതിയായ വിരമിക്കൽ വരുമാനം ഉറപ്പ് നൽകുന്നു.
മ്യൂച്വൽ ഫണ്ട്
ഒരാൾക്ക് വെറും 100 രൂപ മുതൽ മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിക്കാൻ ആരംഭിക്കാം. ദീർഘകാല ലക്ഷ്യത്തോടെ നിങ്ങൾക്ക് മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപം നടത്താവുന്നതാണ്.
ഗോൾഡ് എക്സ്ചേഞ്ച്-ട്രേഡഡ് ഫണ്ടുകൾ (ഇടിഎഫ്):
ഗോൾഡ് എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടുകൾ (ഇടിഎഫ്) യഥാർത്ഥ സ്വർണം വാങ്ങുന്നത് പോലെയാണ്. നിക്ഷേപകർക്ക് ഡീമാറ്റ് അക്കൗണ്ട് ഉണ്ടായിരിക്കണം. ഡീമെറ്റീരിയലൈസ്ഡ് രൂപത്തിൽ സ്വർണ യൂണിറ്റുകൾ കൈവശം വയ്ക്കുകയുമാണ് ചെയ്യുന്നത്. ഇടിഎഫുകൾ വിപണി വിലയിൽ തുടർച്ചയായി വാങ്ങാനും വിൽക്കാനും കഴിയും. നിങ്ങൾക്ക് ആവശ്യമുള്ളപ്പോൾ ഗോൾഡ് ഇടിഎഫ് പിൻവലിക്കാം. ലോക്ക്-ഇൻ കാലയളവ് ഇല്ല എന്നതാണ് പ്രത്യേകത.
ഇവയാണ് നിലവിലുള്ള ഏറ്റവും മികച്ച നാല് നിക്ഷേപ പദ്ധതികൾ. ഈ വനിതാദിനത്തിൽ നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് സമ്മാനമായി ഒരു നിക്ഷേപ പദ്ധതി ശുപാർശ ചെയ്യുകയോ നിക്ഷേപം നടത്തുകയോ ചെയ്യുന്നത് മികച്ച തീരുമാനമായിരിക്കും.