ഇമോജിപീഡിയ സ്ഥാപകന്‍ ജെറോമി ബർജാണ് ഈ ദിനം ലോക ഈമോജി ദിനമായി ആഘോഷിക്കണമെന്ന് ആഹ്വാനം ചെയ്തത്. ഐഫോണിൽ കലണ്ടർ ഇമോജി കാണിക്കുന്ന രീതിയാണ് ഈ ദിനം തിരഞ്ഞെടുക്കാൻ അദ്ദേഹത്തിന് പ്രചോദനമായത്. 1990 കളിലാണ് ഈമോജികൾ വികസിപ്പിച്ചെടുത്തതെങ്കിലും ഫേസ്ബുക്ക്, വാട്‌സ്‌ആപ്പ്, ഇന്‍സ്റ്റഗ്രാം, ടെലഗ്രാം, മെസഞ്ചര്‍ തുടങ്ങിയ സോഷ്യല്‍ മീഡിയ ആപ്പുകളുടെ ഉപയോഗം വ്യാപകമായതോടെയാണ് ഇമോജികളുടെ ഉപയോഗവും വർദ്ധിച്ചത്.
ALSO READ: ഉറക്കം ശരിയാകുന്നില്ലേ? ഒഴിവാക്കേണ്ട ഒന്‍പത് കാര്യങ്ങൾ; ശീലമാക്കാം ഈ ടിപ്‌സ്
advertisement
വികാരങ്ങൾ പ്രകടിപ്പിക്കാനായി മറുതലയ്ക്കലേക്ക് നാം അയക്കുന്ന ഇത്തരം ഇമോജികൾ പലപ്പോഴും നാം വികാരീതരായി ഇരിക്കുമ്പോഴും സഹായകരമാകാറുണ്ട്. മുഖത്ത് പുഞ്ചിരിയില്ലെങ്കിലും മറുതലയ്ക്കുള്ള ആളെ സന്തോഷിപിക്കാൻ ഒറ്റ ക്ലിക്ക് മതി. സ്വന്തം വികാരങ്ങളെ മറച്ചുപിടിക്കാനും ഇവ സഹായിക്കുന്നു.
അതായത് ഇന്ന് പല ബന്ധങ്ങളേയും ദൃഡമാക്കുന്നതിൽ ഇമോജികൾ വലിയ പങ്കുവഹിക്കുന്നുവെന്ന് പറയുന്നതിലും തെറ്റില്ല. എല്ലാ വർഷവും യൂണികോഡ് കൺസോർഷ്യം ഇമോജികളുടെ ഒരു ലിസ്റ്റ് പ്രസിദ്ധീകരിക്കുകയും അംഗീകരിക്കുകയും ചെയ്യുന്നു. ഇവ പ്രസിദ്ധീകരിക്കപ്പെട്ടാൽ പിന്നെ ആൻഡ്രോയിഡ്, ഐഒഎസ് പോലുള്ള മൊബൈൽ ഓപ്പറേറ്റിങ് സിസ്റ്റങ്ങൾ അതാത് പ്ലാറ്റ്‌ഫോമുകളിൽ അവതരിപ്പിക്കുന്നു.