പെട്ടെന്ന് വൃക്ക പണിമുടക്കിയപ്പോൾ ബീയാറിന് ഉടൽ തന്നെ പകുത്തുകൊടുക്കാൻ തയാറായി ബാല്യകാല സുഹൃത്ത് മുന്നോട്ടുവരികയായിരുന്നു. പക്ഷേ ഒരു നിബന്ധനയേ അദ്ദേഹം മുന്നോട്ടുവെച്ചിട്ടുള്ളൂ. പേര് പരസ്യപ്പെടുത്തതരുത്, രഹസ്യമായിവെക്കണം. മലയാള മനോരമയാണ് ഇതു സംബന്ധിച്ച വാർത്ത റിപ്പോർട്ട് ചെയ്തത്.
Also Read- കാര്യവട്ടത്തെ കാണികളുടെ പെരുമാറ്റം; ക്യാപ്റ്റൻ വിരാട് കോഹ്ലിക്ക് അതൃപ്തി
സ്കൂൾ കാലം മുതൽ അറിയാവുന്ന കൂട്ടുകാരനാണ് ബീയാറിന് വൃക്ക നൽകിയത്. സ്കൂളിൽ ബീയാറിന്റെ ജൂനിയറായിരുന്നു. കുട്ടിക്കാലം മുതൽ അറിയാമെങ്കിലും ഗാഢമായൊരു ബന്ധം തങ്ങൾക്കിടയിൽ ഇല്ലായിരുന്നുവെന്ന് ബീയാർ പറയുന്നു.
advertisement
കഴിഞ്ഞ ജനുവരിയിലാണ് പ്രസാദിന് വൃക്ക രോഗം കണ്ടെത്തിയത്. ആഴ്ചയിൽ രണ്ടു ഡയാലിസിസ് നടത്തിവരികയായിരുന്നു. ഇനി വൃക്കമാറ്റിവയ്ക്കൽ മാത്രമാണ് പോംവഴിയെന്ന് ഡോക്ടർമാർ വിധിയെഴുതി. പിന്നാലെ സ്വന്തം വൃക്ക നൽകാമെന്ന് പറഞ്ഞ് സുഹൃത്ത് മുന്നോട്ടുവന്നു. ആദ്യം പ്രസാദ് വിലക്കിനോക്കിയെങ്കിലും സുഹൃത്ത് പിന്മാറിയില്ല. തനിക്ക് വേണ്ടെങ്കിൽ മറ്റാർക്കെങ്കിലും നൽകുമെന്ന് ഉറച്ച നിലപാടിലായിരുന്നു സുഹൃത്ത്.
ഒടുവിൽ നിർബന്ധത്തിന് വഴങ്ങി പരിശോധനകൾ പൂർത്തിയായപ്പോൾ വൃക്ക പ്രസാദിന് ചേരും. ഒക്ടോബർ 31ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു വൃക്ക മാറ്റിവയ്ക്കൽ. തുടർ ചികിത്സക്കായി പ്രസാദും ഭാര്യയും ആശുപത്രിക്ക് സമീപം തന്നെ താമസിക്കുകയാണ്. ഇപ്പോൾ പ്രശ്നമൊന്നുമില്ല. മൂന്നു മാസം ആളുകളുമായി ഇടപഴകരുതെന്നാണ് ഡോക്ടർമാർ നൽകിയിരിക്കുന്ന നിർദേശം.
സ്കൂളിൽ പ്രസാദിന്റെ ജൂനിയറായിരുന്നു വൃക്ക നൽകിയ സുഹൃത്ത്. പിന്നീട് കുറേക്കാലം ഒന്നിച്ച് ജോലി ചെയ്തു. ശസ്ത്രക്രിയ കഴിഞ്ഞ് ഏതാനും ആഴ്ച കൂട്ടുകാരൻ നാട്ടിൽ പോയില്ല. ആരെങ്കിലും അഭിനന്ദിച്ചാലോ എന്ന് കരുതാണ് ഇതെന്നും പ്രസാദ് പറയുന്നു. ചായയും കാപ്പിയുമൊന്നും കുടിക്കാത്ത കൂട്ടുകാരന് അസുഖങ്ങളൊന്നുമില്ല. ഈശ്വരവിശ്വാസിയാണ്. അതിലുപരി പരോപകാരിയും.