TRENDING:

ഫാ. എ അടപ്പൂർ അന്തരിച്ചു; ദാർശനികനും എഴുത്തുകാരനുമായ വൈദികൻ

Last Updated:

അബ്രഹാം അടപ്പൂർ എന്നാണ് മുഴുവൻ പേര്. മികച്ച പ്രഭാഷകൻ കൂടിയായ അദ്ദേഹം പതിന്നാലോളം പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കോഴിക്കോട്: കേരളത്തിലെ സാമൂഹിക-സാംസ്കാരിക രംഗങ്ങളിലെ മൂല്യങ്ങളെയും സത്യത്തെയും ക്രിസ്തീയ തത്ത്വവീക്ഷണത്തിലൂടെ വിലയിരുത്തിയ ജസ്യൂട്ട് പുരോഹിതൻ എ അടപ്പൂർ അന്തരിച്ചു. 97 വയസായിരുന്നു. കോഴിക്കോട് വെച്ചായിരുന്നു അന്ത്യം.
advertisement

അബ്രഹാം അടപ്പൂർ എന്നാണ് മുഴുവൻ പേര്. മികച്ച പ്രഭാഷകൻ കൂടിയായ അദ്ദേഹം പതിന്നാലോളം പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്.

1926ൽ മൂവാറ്റുപുഴയ്ക്കടുത്ത ആരക്കുഴയിൽ അടപ്പൂർ ജോൺ – മറിയം ദമ്പതികളുടെ മകനായി ജനിച്ചു. കോഴിക്കോട്‌, കൊടൈക്കനാൽ, പൂനെ എന്നിവിടങ്ങളിൽ ജസ്യൂട്ട്‌ പരിശീലനം പൂർത്തിയാക്കി. 1959 ൽ വൈദികപട്ടം സ്വീകരിച്ചു.

മംഗലാപുരം സെന്റ്‌ അലോഷ്യസ്‌ കോളജിൽനിന്ന്‌ ബിഎയും തുടർന്ന് ഫ്രാൻസിലെ സ്ട്രാസ്ബുർഗ് സർവകലാശാലയിൽ നിന്ന് മനഃശാസ്ത്രത്തിൽ എംഎ ബിരുദവും ദൈവശാസ്ത്രത്തിൽ പിഎച്ച്.ഡിയും നേടി.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ആന്തരികവൈരുദ്ധ്യം കമ്മ്യൂണിസത്തിലേക്ക് വഴി തെളിക്കുമെന്ന് അഭിപ്രായപ്പെട്ട ഇദ്ദേഹം റോമിൽ ജസ്യൂട്ട്‌ ജനറലിന്റെ ഇൻഡ്യക്കായുളള സെക്രട്ടറി, ആംഗ്ലിക്കക്കൻ-റോമൻ കത്തോലിക്കാ അന്തർദ്ദേശീയ സമിതിയംഗം, എറണാകുളത്തെ ലൂമൻ ഇൻസ്‌റ്റിട്ട്യൂട്ടിന്റെ ഡയറക്‌ടർ, ന്യൂമൻ അസോസിയേഷന്റെ കേരള റീജിയണൽ ചാപ്ലിൻ തുടങ്ങിയ നിലകളിൽ സേവനമനുഷ്‌ഠിച്ചു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Life/
ഫാ. എ അടപ്പൂർ അന്തരിച്ചു; ദാർശനികനും എഴുത്തുകാരനുമായ വൈദികൻ
Open in App
Home
Video
Impact Shorts
Web Stories