TRENDING:

ഐപിഎൽ: ജിയോസിനിമയിൽ സ്റ്റാർ സ്‌പോർട്‌സിനേക്കാൾ മൂന്നിരട്ടി കാഴ്ചക്കാർ

Last Updated:

കേബിളിലോ ഡിടിഎച്ചിലോ കാണുന്നതിനേക്കാൾ കൂടുതൽ കാഴ്ചക്കാർ ഐപിഎൽ സ്ട്രീം ചെയ്യുന്നത് സ്മാർട്ട് ടിവികളിലൂടെയാണെന്ന് സ്‌കോർ വിശദീകരിക്കുന്നു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
Choose
News18 on Google
advertisement
ഐപിഎൽ പരസ്യ ഫലപ്രാപ്തി നിർണയ റിപ്പോർട്ടായ സ്കോർ പ്രകാരം , ജിയോസിനിമയുടെ ഡിജിറ്റൽ സ്ട്രീമിംഗിലൂടെ മൊബൈലിലും ഇന്റർനെറ്റ് കണക്റ്റുചെയ്‌ത ടിവിയിലും സ്റ്റാർ സ്‌പോർട്‌സിനേക്കാൾ മൂന്നിരട്ടി ഐപിഎൽ കാഴ്ചക്കാർ.
advertisement

റിപ്പോർട്ട് അനുസരിച്ച്, 73% കാഴ്ചക്കാരും ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിൽ ഐപിഎൽ സ്ട്രീം ചെയ്യുന്നു, കൂടാതെ 27% കാഴ്ചക്കാർ മാത്രമാണ് കേബിൾ/ ഡി ടി എച്ച് വഴി ഐപിഎൽ കാണുന്നത്.

കേബിളിലോ ഡിടിഎച്ചിലോ കാണുന്നതിനേക്കാൾ കൂടുതൽ കാഴ്ചക്കാർ ഐപിഎൽ സ്ട്രീം ചെയ്യുന്നത് സ്മാർട്ട് ടിവികളിലൂടെയാണെന്ന് സ്‌കോർ വിശദീകരിക്കുന്നു. കണക്റ്റുചെയ്‌ത ടിവിയിൽ 62% കാഴ്ചക്കാരും കേബിൾ/ഡിടിഎച്ചിൽ 38% കാഴ്ചക്കാരും ഉള്ളതിനാൽ, ടിവിയിലെ ഐപിഎൽ വ്യൂവർഷിപ്പ് കുറയുന്നതായി റിപ്പോർട്ട് സ്ഥിരീകരിക്കുന്നു.

Also read-വീണ്ടും വ്യൂവർഷിപ്പ് റെക്കോർഡ് തകർത്ത് ജിയോ സിനിമ; CSK-RCB മത്സരത്തിന് 2.4 കോടി വ്യൂവർഷിപ്പ്

advertisement

പ്രേക്ഷകരുടെ വീക്ഷണ രീതിയെയും റിപ്പോർട്ട് വിശദീകരിക്കുന്നുണ്ട് . 52% ആളുകൾ ടിവിയിലും മൊബൈലിലും ഐപിഎൽ കാണുന്നു, 30% മൊബൈലിൽ മാത്രം കാണുന്നു, 18% ആളുകൾ ടിവിയിൽ മാത്രം കാണാൻ ഇഷ്ടപ്പെടുന്നു. ചുരുക്കത്തിൽ, കാഴ്ചക്കാരിൽ മൂന്നിലൊന്ന് ജിയോസിനിമയിൽ മാത്രമായി ഐപിഎൽ കാണുന്നു, പകുതിയിലധികം പേർ മൊബൈലിലും ടിവിയിലും കാണുന്നു.

ടാറ്റ ഐപിഎൽ 2023-ൽ ബ്രാൻഡുകളുടെ പരസ്യത്തിനും സ്പോൺസറിങ്ങിനുമുള്ള പരസ്യ ഫലപ്രാപ്തി അളക്കുന്നതിനു വേണ്ടിയുള്ള ‘സ്കോർ’ റിപ്പോർട്ട് തയ്യാറാക്കിയത് മാർക്കറ്റിംഗ്, ഉപഭോക്തൃ സ്ഥിതിവിവരക്കണക്ക് കമ്പനിയായ സിൻക്രൊണൈസ് ഇന്ത്യയും (Synchronize India) പ്രമുഖ ഡിജിറ്റൽ ഉപഭോക്തൃ സ്ഥിതിവിവരക്കണക്ക് പ്ലാറ്റ്‌ഫോമായ യുനോമറും ( Unomer ) ചേർന്നാണ്.

advertisement

ഐ‌പി‌എൽ 2023 ടെലിവിഷനിലെ പരസ്യദാതാക്കളുടെ എണ്ണത്തിൽ കുത്തനെ ഇടിവ് രേഖപ്പെടുത്തുന്നു. സമീപകാല ബി എ ആർ സി ഡാറ്റ ( The Broadcast Audience Research Council) അനുസരിച്ച്, ഈ സീസണിലെ ആദ്യ 19 മത്സരങ്ങളിൽ ടിവിയിലെ പരസ്യദാതാക്കളുടെ എണ്ണം 50% കുറഞ്ഞു. കഴിഞ്ഞ സീസണിൽ ഇത് 72 ആയിരുന്നുവെങ്കിൽ ഈ വർഷം 35 പരസ്യദാതാക്കളെയാണ് ടി വി യിൽ ലഭ്യമായത്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മറുവശത്ത്, ഐ‌പി‌എൽ -ന്റെ ഡിജിറ്റൽ സ്ട്രീമിംഗിൽ ജിയോസിനിമ സ്പോൺസർമാരുടെയും പരസ്യദാതാക്കളുടെയും എണ്ണത്തിൽ റെക്കോർഡ് സൃഷ്ടിച്ചു .

advertisement

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Money/
ഐപിഎൽ: ജിയോസിനിമയിൽ സ്റ്റാർ സ്‌പോർട്‌സിനേക്കാൾ മൂന്നിരട്ടി കാഴ്ചക്കാർ
Open in App
Home
Video
Impact Shorts
Web Stories