TRENDING:

ലുലുവിൽ വീണ്ടും 7,500 കോടി രൂപ നിക്ഷേപിച്ച് അബുദാബി സർക്കാർ; ഈജിപ്തിൽ വൻ പദ്ധതികളുമായി എം.എ.യൂസഫലി

Last Updated:

ഈജിപ്തിലെ വിവിധ നഗരങ്ങളിൽ 10 ഹൈപ്പർമാർക്കറ്റുകൾ, മിനി മാർക്കറ്റുകൾ, ആധുനിക എന്നിവയ്ക്കുവേണ്ടിയാണ് പുതിയ നിക്ഷേപം ഉപയോഗിക്കുക

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കൊച്ചി: അബുദാബി സർക്കാർ ഉടമസ്ഥതയിലുള്ളതും രാജകുടുംബാംഗമായ ശഖ് തമൻ ബിൻ സായിദ് അൽ നഹ്യാൻ ചെയർമാനുമായ അബുദാബി കമ്പനി വീണ്ടും ലുലു ഗ്രൂപ്പിൽ മുതൽ മുടക്കുന്നതായി കമ്പനി അറിയിച്ചു. മധ്യപൗരസ്ത്യദേശത്തെയും ഉപരാഫിക്കയിലെയും ഏറ്റവും വലിയ വിപണിയായ ഈജിപ്തിലെ പ്രവർത്തനം കൂടുതൽ വിപുലമാക്കുന്നതിനായി 7,500 കോടി രൂപയാണ് (100 കോടി ഡോളർ) ലുലുവിൻ റെ ഈജീപ്പ് കമ്പനിയിൽ അബുദാബി സർക്കാർ നിക്ഷേപിക്കുന്നത്.
advertisement

ഇതു സംബന്ധിച്ച കരാറിൽ അബുദാബി കനാനി ചീഫ് എക്സികുട്ടീവ് ഓഫീസർ മുഹമ്മദ് ഹസ്സൻ അൽ സുവൈദിയും ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിയും തമ്മിൽ ഒപ്പ് വെച്ചു. ഈജിപ്തിലെ വിവിധ നഗരങ്ങളിൽ 10 ഹൈപ്പർമാർക്കറ്റുകൾ, മിനി മാർക്കറ്റുകൾ, ആധുനിക എന്നിവയ്ക്കുവേണ്ടിയാണ് പുതിയ നിക്ഷേപം ഉപയോഗിക്കുക. മൂന്ന് മുതൽ അഞ്ച് വർഷത്തിനുള്ളിൽ പൂർത്തിയാക്കാൻ ഉദ്ദേശിക്കുന്ന പുതിയ മാർക്കറ്റുകൾ പ്രവർത്തന സജ്ജമാകുന്നതോടു കൂടി മലയാളികളുൾപ്പെടെ 12,000 ലധികം ആളുകൾക്ക് ഈജിപ്തിൽ തൊഴിൽ ലഭ്യമാകും.

advertisement

Also Read Thiruvananthapuram Airport| 'വിമാനത്താവള നടത്തിപ്പിനായി അപേക്ഷിച്ചിട്ടില്ല'; വിവാദത്തിൽ പേര് വലിച്ചിഴയ്ക്കരുത്': എം എ യൂസഫലി

ഇത് രണ്ടാമത്തെ തവണയാണ് എംഎ യൂസഫലി ചെയർമാനായി ലുലു ഗ്രൂപ്പിൽ അബുദാബി സർക്കാർ മൂലധനം നിക്ഷേപിക്കുന്നത്. കഴിഞ്ഞ മാസം 8,200 കോടി രൂപ ഇന്ത്യയും ഖത്തവും ഒഴികെയുള്ള രാജ്യങ്ങളിലെ പ്രവർത്തനത്തിനായി മുതൽ മുടക്കിയിരുന്നു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ലുലു ഗ്രൂപ്പിനോടുള്ള വിശ്വാസമാണ് തുടർച്ചയായ നിക്ഷേപം സൂചിപ്പിക്കുന്നതെന്നും ഇതിന് അബുദാബി കിരീടാവകാശിയോടും രാജകുടുംബാംഗങ്ങളോടും നന്ദി പറയുന്നുവെന്നും എം.എ. യൂസഫലി പറഞ്ഞു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Money/
ലുലുവിൽ വീണ്ടും 7,500 കോടി രൂപ നിക്ഷേപിച്ച് അബുദാബി സർക്കാർ; ഈജിപ്തിൽ വൻ പദ്ധതികളുമായി എം.എ.യൂസഫലി
Open in App
Home
Video
Impact Shorts
Web Stories