ഈ ശുഭ ദിനത്തിൽ പാലിക്കേണ്ടതും ഒഴിവാക്കേണ്ടതുമായ കാര്യങ്ങൾ അറിയാം.
1) അക്ഷയ തൃതീയ ദിനത്തിൽ സ്വർണം വാങ്ങുന്നത് ജീവിത വിജയം കൊണ്ടുവരും എന്ന് വിശ്വസിക്കപ്പെടുന്നു.
2) നിക്ഷേപങ്ങൾ നടത്തുന്നതിന് ഏറ്റവും അനുയോജ്യമായ ദിവസം കൂടിയാണിത്.
3) ഈ ദിവസം ഒരു ബിസിനസ്സ് ആരംഭിക്കുന്നത് വളരെ അനുകൂലമായി കണക്കാക്കപ്പെടുന്നു.
advertisement
4) ഒരു കാർ വാങ്ങുന്നതോ കുട്ടികൾക്കായി സമ്പാദ്യ പദ്ധതികൾ ആരംഭിക്കുകയോ ചെയ്യുന്നത് ഭാവിയിൽ വിജയം നൽകുമെന്നാണ് വിശ്വാസം.
5) വിവാഹം അല്ലെങ്കിൽ വിവാഹനിശ്ചയം തുടങ്ങിയ ചടങ്ങുകൾ അക്ഷയതൃതീയ ദിവസം നടത്തുന്നത് ശുഭകരമാണെന്ന് വിശ്വസിക്കപ്പെടുന്നു.
6) വീട് ശുചിയാക്കുകയും വൃത്തിയുള്ള അന്തരീക്ഷം നിലനിർത്തുകയും ചെയ്യണം.
7) മദ്യം കഴിക്കുന്നതോ, നഖം മുറിക്കുന്നതോ, ചൂതാട്ടം, വാതുവെപ്പ് മുതലായവയിൽ ഏർപ്പെടുന്നതോ ഒഴിവാക്കുക.
8) വായ്പ എടുക്കുകയോ പണം കടം വാങ്ങുകയോ ചെയ്യുന്നത് ഒഴിവാക്കുക.
9) ഉള്ളി, വെളുത്തുള്ളി, മത്സ്യം, മാംസം തുടങ്ങിയ ഭക്ഷണ പദാർത്ഥങ്ങൾ ഇന്ന്ഒഴിവാക്കുക.
10) ഇന്ന് വൃതം മുറിയ്ക്കാൻ ശ്രമിക്കുന്നത് ദോഷ ഫലങ്ങൾ ഉണ്ടാക്കിയേക്കാം.