കൊച്ചി ആസ്ഥാനമാക്കിയുള്ള എയര്‍ലൈന്‍ പുതിയ സര്‍ക്കുലര്‍ പുറപ്പെടുവിച്ചിരിക്കുന്നത് 2018ല്‍ നടന്ന ഒരു സംഭവത്തെ ആധാരമാക്കിയാണ് എന്നാണ് റിപ്പോര്‍ട്ട്. പരിശീലന പറക്കലിന് മുന്‍പ് എയര്‍ക്രാഫ്റ്റ് ഗ്രൗണ്ടിലെ നാവിഗേഷന്‍ അടയാളത്തിൽ തട്ടുകയായിരുന്നു. ഇതേ സംഭവം മൂന്ന് വര്‍ഷം മുന്‍പ് തമിഴ്‌നാട്ടിലെ ത്രിച്ചിയിലും നടന്നിരുന്നു. അന്ന് വിമാനത്തിന്റെ താഴ്ഭാഗത്ത് വിള്ളല്‍ വീഴുകയും ചെയ്തു. സംഭവത്തിനിടയാക്കിയത് എയര്‍ ഇന്ത്യ എക്‌സ്പ്രസിലെ പൈലറ്റുമാര്‍ തമ്മിലുള്ള ആശയവിനിമയത്തകരാര്‍ ആയിരുന്നു എന്നാണ് നിഗമനം. അതിനാല്‍, ഭാവിയില്‍ ഇത്തരം അനിഷ്ട സംഭവങ്ങള്‍ ഒഴുവാക്കുന്നതിനായാണ് കോക്ക്പിറ്റില്‍ പുതിയ ആശയവിനിമയ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിരിക്കുന്നത്.
advertisement
എയര്‍ക്രാഫ്റ്റ് ആക്‌സിഡന്റ് ബ്യൂറോ കഴിഞ്ഞ മാസം ആദ്യം ഒരു റിപ്പോര്‍ട്ട് പുറത്തു വിട്ടതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. വിമാനം ടേക്ക്ഓഫ് ചെയ്യുന്ന സമയത്ത്, കമാന്‍ഡറുടെ സീറ്റില്‍ അപ്രതീക്ഷിതമായ ചെരുവ് ഉണ്ടായതായി അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. സീറ്റ് ചെരിഞ്ഞപ്പോള്‍, പെട്ടന്ന് അറിയാതെതന്നെ കമാന്‍ഡര്‍ ത്രസ്റ്റ് ലിവര്‍ പിന്നിലേക്ക് വലിച്ചു, അത് എഞ്ചിനുകളുടെ ശക്തി കുറച്ചു. രണ്ട് പൈലറ്റുമാരും ത്രസ്റ്റ് ശ്രദ്ധിക്കുന്നതിലും തിരുത്തല്‍ നടപടി സ്വീകരിക്കുന്നതിലും പരാജയപ്പെട്ടു. ജീവനക്കാരുടെ ഇടയിലുള്ള പൊരുത്തക്കേടും ആശയവിനിമയത്തകരാറുമായിരുന്നു മൊത്തം ക്രൂവിന്റെയും പരാജയത്തിന് കാരണമാക്കിയത്.
അതേസമയം, എയര്‍ലൈനിന്റെ ഏറ്റവും പുതിയ സര്‍ക്കുലര്‍ പറയുന്നത് കോക്ക്പിറ്റ് റിസോഴ്‌സ് മാനേജ്‌മെന്റ് (സിആര്‍എം) മെച്ചപ്പെടുത്തുക, 'ട്രാന്‍സ്-കോക്ക്പിറ്റ്-അതോറിറ്റി-ഗ്രാഡിയന്റ്' കുറയ്ക്കുക, പിന്നെ കോക്ക്പിറ്റില്‍ കുറച്ചുകൂടി മെച്ചപ്പെട്ട ഔപചാരികമായ പരിസ്ഥിതി പ്രോത്സാഹിപ്പിക്കുക തുടങ്ങിയവയാണ് പുതിയ നിർദ്ദേശം വഴി ലക്ഷ്യം വെയ്ക്കുന്നത് എന്നാണ്. കൂടാതെ കോക്ക്പിറ്റില്‍ ഒരു അനൗപചാരികമായ അന്തരീക്ഷം കാത്തു സൂക്ഷിക്കുന്നതിന്റെ ആവശ്യകതയും അവര്‍ തിരിച്ചറിയുന്നു. ഇതാണ് പൈലറ്റ്-ഇന്‍-കമാന്‍ഡിനെ ആദ്യം നാമം ഉപയോഗിച്ചോ അല്ലങ്കില്‍ ക്യാപ്റ്റന്‍ എന്നോ അഭിസംബധന ചെയ്യാനുള്ള നീക്കത്തില്‍ എത്തിച്ചത്. “തലമുറപരമായോ അല്ലങ്കില്‍ ഒരു സാംസ്‌കാരിക മാറ്റത്തിലൂടെയോ” കുറച്ച് സമയം എടുത്ത് ഫലം സൃഷ്ടിക്കാനാണ് അധികൃതരുടെ ശ്രമം.
ഇന്ത്യയുടെ സംസ്‌കാരിക പ്രശ്‌നങ്ങള്‍ കണക്കിലെടുക്കുമ്പോള്‍, ഒരു മുതിര്‍ന്ന വ്യക്തിയെ അയാളുടെയോ/അവരുടെയോ ആദ്യത്തെ പേരുപയോഗിച്ച് അഭിസംബോധന ചെയ്യുന്നത്, ആ വ്യക്തിയെ ബഹുമാനിക്കാത്തതിന് സമമായാണ് കണക്കിലെടുക്കുക. പ്രത്യേകിച്ച് എയര്‍ ഇന്ത്യ എക്‌സ്പ്രസ് പോലെയുള്ള ഒരു സ്ഥപനത്തില്‍ അത് വലിയ പ്രത്യാഘാതങ്ങള്‍ക്ക് കാരണമായേക്കാം. എന്നിരുന്നാലും, പൈലറ്റ്-ഇന്‍-കമാന്റിനെ ക്യാപ്റ്റന്‍ എന്ന് അഭിസംബോധന ചെയ്യുന്നത് ശുഭാപ്തി വിശ്വാസത്തോടെയാണ് കാണുന്നതെന്ന് ഒരു എയര്‍ സേഫ്റ്റി ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു.
