കസ്റ്റംസ്, സെക്യൂരിറ്റി പരിശോധനകളിലെ കാലതാമസം ഒഴിവാക്കാന്‍ ക്യാബിന്‍ ക്രൂ ഏകീകൃത ചട്ടങ്ങള്‍ പാലിക്കുകയും ആഭരണങ്ങള്‍ ധരിക്കുന്നത് പരമാവധി കുറയ്ക്കുകയും ചെയ്യണമെന്ന് എയര്‍ ഇന്ത്യ ഇന്‍ഫ്ളൈറ്റ് സര്‍വീസസ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ വസുധ ചന്ദന ഞായറാഴ്ച ക്യാബിന്‍ ക്രൂവിന് നല്‍കിയ നിര്‍ദേശത്തില്‍ പറഞ്ഞു. വിമാനത്തില്‍ കയറിക്കഴിഞ്ഞാല്‍ പിപിഇ കിറ്റിന്റെ ഭാഗമായ സാധനങ്ങള്‍ മാത്രം ഏറ്റവും കുറഞ്ഞ സമയത്തിനുള്ളിൽ ധരിക്കണമെന്നും നിശ്ചയിച്ച സമയപരിധിക്കുള്ളിൽ നിര്‍ബന്ധിത പരിശോധനകള്‍ പൂര്‍ത്തിയാക്കണമെന്നും പുതിയ സർക്കുലർ കാബിൻ ക്രൂവിനോട് ആവശ്യപ്പെടുന്നു.
advertisement
നിര്‍ബന്ധിത പ്രീഫ്ലൈറ്റ് ചെക്ക് ക്ലിയറന്‍സിൽ കാലതാമസം വരുത്തരുതെന്ന് കാബിന്‍ ക്രൂ സ്റ്റാഫിനോട് സർക്കുലർ ആവശ്യപ്പെടുന്നു. മാത്രമല്ല, നിശ്ചിത സമയത്തിനകം ഗ്രൗണ്ട് സ്റ്റാഫിന് ബോര്‍ഡിംഗ് ക്ലിയറന്‍സ് നല്‍കാന്‍ ക്യാബിന്‍ സൂപ്പര്‍വൈസര്‍ക്ക് നിർദ്ദേശം നല്‍കിയിട്ടുണ്ട്. യാത്രക്കാര്‍ വിമാനത്തില്‍ കയറുന്നതിന് മുമ്പ് ഭക്ഷണ പാനീയങ്ങള്‍ കഴിക്കുന്നത് ഒഴിവാക്കണമെന്നും അതിഥികളെ വേഗത്തില്‍ ബോര്‍ഡിംഗ് ചെയ്യാന്‍ സഹായിക്കണമെന്നും ക്യാബിന്‍ ക്രൂവിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. കൂടാതെ, വിമാനത്തിന്റെ വാതില്‍ അടയ്ക്കുന്നതില്‍ കാലതാമസം ഉണ്ടാകരുതെന്നും കാബിന്‍ ക്രൂവിലെ എല്ലാവരും കാബിനില്‍ ഉണ്ടെന്ന് സൂപ്പര്‍വൈസര്‍ ഉറപ്പുവരുത്തണമെന്നും നിര്‍ദേശങ്ങളില്‍ പറയുന്നു.
കൂടാതെ, ചെക്ക്-ഇന്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം മാത്രമേ ക്യാബിന്‍ ക്രൂ മൂവ്മെന്റ് കണ്‍ട്രോള്‍ ഓഫീസിലേക്കോ എംസിഒയിലേക്കോ ഇമിഗ്രേഷനിലേക്കോ ക്യാബിന്‍ ക്രൂ അംഗങ്ങൾ പോകാവൂ എന്നും എയര്‍ലൈന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. മൂവ്‌മെന്റ് കണ്‍ട്രോള്‍/ ചെക്ക്-ഇന്‍ കൗണ്ടര്‍ (ഔട്ട്‌സ്റ്റേഷനില്‍) എന്നിവിടങ്ങളില്‍ കാബിന്‍ ക്രൂ കമാന്‍ഡര്‍ക്കായി കാത്തുനില്‍ക്കരുതെന്നും നിശ്ചയിച്ച സമയത്തിനുള്ളിൽ എയർക്രാഫ്റ്റിൽ എത്തണമെന്നും നിർദ്ദേശമുണ്ട്.
ടാറ്റ ഗ്രൂപ്പ് എയർ ഇന്ത്യയെ ഏറ്റെടുത്തതിന് പിന്നാലെ ചില മാറ്റങ്ങൾ കമ്പനി പ്രഖ്യാപിച്ചിരുന്നു. ജനുവരി 28 മുതൽ യാത്ര പുറപ്പെടുന്നതിന് മുമ്പ് എല്ലാ വിമാനങ്ങളിലും ഒരു പ്രത്യേക അറിയിപ്പ് നടത്തണമെന്ന് പൈലറ്റുമാരോട് കമ്പനി ആവശ്യപ്പെട്ടിരുന്നു. സ്മാര്‍ട്ട് ആയി വസ്ത്രം ധരിച്ച ക്യാബിന്‍ ക്രൂ മെമ്പര്‍മാര്‍, കൃത്യസമയത്തെ പുറപ്പെടല്‍, യാത്രക്കാരെ അതിഥികള്‍ എന്ന് അഭിസംബോധന ചെയ്യല്‍, കൂടുതൽ വിപുലമായ ഭക്ഷണ സേവനങ്ങൾ എന്നിവയെല്ലാം ടാറ്റ ഗ്രൂപ്പ് എയര്‍ ഇന്ത്യയില്‍ വരുത്തുന്ന മാറ്റങ്ങളാണ്. ചരിത്രപരമായ ഏറ്റെടുക്കലിന് ശേഷം എയര്‍ ഇന്ത്യയുടെ പ്രതിച്ഛായയിലും മനോഭാവത്തിലും മാറ്റമുണ്ടാകുമെന്ന് ടാറ്റ ഗ്രൂപ്പ് ജീവനക്കാരോട് പറഞ്ഞു.