TRENDING:

ആറ് ദിവസം കൂടുമ്പോൾ പുതിയ വിമാനം; സമഗ്ര വികസന പദ്ധതിയുമായി എയര്‍ ഇന്ത്യ

Last Updated:

2024 അവസാനം വരെ ശരാശരി ആറ് ദിവസത്തിലൊരിക്കല്‍ എയര്‍ ഇന്ത്യ ഗ്രൂപ്പ് ഒരു പുതിയ വിമാനം ഡെലിവറി ചെയ്യുമെന്ന് എയര്‍ ഇന്ത്യ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറും മാനേജിംഗ് ഡയറക്ടറുമായ കാംബെല്‍ വില്‍സണ്‍ ബുധനാഴ്ച അറിയിച്ചു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
സമഗ്ര വികസന പദ്ധതികളുമായി എയര്‍ ഇന്ത്യ ഗ്രൂപ്പ്. ഇതിന്റെ ഭാഗമായി 2024 അവസാനം വരെ ശരാശരി ഓരോ ആറ് ദിവസം കൂടുമ്പോള്‍ പുതിയ വിമാനം പുറത്തിറക്കാനുള്ള തയ്യാറെടുപ്പിലാണ് എയര്‍ ഇന്ത്യയെന്ന് എയര്‍ ഇന്ത്യ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറും മാനേജിംഗ് ഡയറക്ടറുമായ കാംബെല്‍ വില്‍സണ്‍ പറഞ്ഞു. എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്‌സ്പ്രസ്, എഐഎക്‌സ് കണക്ട്, വിസ്താര എന്നിവ ടാറ്റയുടെ ഉടമസ്ഥതയിലാണുള്ളത്. ടാറ്റ ഗ്രൂപ്പ് എയര്‍ലൈന്‍ ബിസിനസ്സ് ഏകീകരിക്കാനുള്ള പ്രക്രിയയിലാണ് ഇപ്പോൾ. 2024 അവസാനം വരെ ശരാശരി ആറ് ദിവസത്തിലൊരിക്കല്‍ എയര്‍ ഇന്ത്യ ഗ്രൂപ്പ് ഒരു പുതിയ വിമാനം ഡെലിവറി ചെയ്യുമെന്ന് കാംബെല്‍ വില്‍സണ്‍ ബുധനാഴ്ച അറിയിച്ചു.
Air India
Air India
advertisement

എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ പുതിയ ബ്രാന്‍ഡ് ഐഡന്റിറ്റി അനാച്ഛാദനം ചെയ്യുന്ന ചടങ്ങില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. 2022 ജനുവരിയിലാണ് നഷ്ടത്തിലായിരുന്ന എയര്‍ ഇന്ത്യയുടെ നിയന്ത്രണം ടാറ്റ ഗ്രൂപ്പ് ഏറ്റെടുത്തത്. ഈ വര്‍ഷമാദ്യം എയര്‍ബസില്‍ നിന്നും ബോയിംഗില്‍ നിന്നും 470 വിമാനങ്ങള്‍ക്കായി എയര്‍ ഇന്ത്യ 70 ബില്യണ്‍ ഡോളറിന് ഓര്‍ഡര്‍ നല്‍കിയിരുന്നു. ഈ വര്‍ഷം നവംബര്‍ മുതല്‍ പുതിയ വിമാനങ്ങളുടെ വിതരണം ആരംഭിക്കും. എയര്‍ ഇന്ത്യ എക്സ്പ്രസ് എയര്‍ഏഷ്യ ഇന്ത്യയുമായി ലയിപ്പിക്കാനുള്ള ശ്രമത്തിലാണ്, വിസ്താര എയര്‍ ഇന്ത്യയുമായി ലയിക്കും.

advertisement

Also read-പുതിയ നിറവും രൂപവും; ബ്രാന്‍ഡ് ഐഡന്റിറ്റിയിൽ അടിമുടി മാറ്റവുമായി എയര്‍ഇന്ത്യ എക്‌സ്പ്രസ്‌

വിസ്താരയുടെ 51 ശതമാനം ഓഹരികൾ ടാറ്റയുടെ ഉടമസ്ഥതയിലാണ്, ബാക്കി 49 ശതമാനം സിംഗപ്പൂര്‍ എയര്‍ലൈന്‍സിന്റേതാണ്. എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെയും എഐഎക്‌സ് കണക്റ്റിന്റെയും ലയനം അവസാന ഘട്ടത്തിലാണെന്നും വില്‍സണ്‍ പറഞ്ഞു. അടുത്തിടെ, നവീകരണ പദ്ധതികളുടെ ഭാഗമായി എയര്‍ ഇന്ത്യ പുതിയ ലോഗോ പുറത്തിറക്കിയിരുന്നു. എയര്‍ക്രാഫ് ഉദ്യോഗസ്ഥര്‍ക്ക് പുതിയ യൂണിഫോമും (aircraft livery) കൊണ്ടുവന്നിട്ടുണ്ട്. വിമാനത്തില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സംവിധാനങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനായും എയര്‍ ഇന്ത്യ ശ്രമങ്ങള്‍ നടത്തിവരികയാണ്. ടാറ്റാ ഗ്രൂപ്പ് ഏറ്റെടുത്ത ശേഷമുള്ള റീ ബ്രാന്‍ഡിംഗിന്റെ ഭാഗമായാണ് ലോഗോയും നിറങ്ങളും മാറ്റിയത്.

advertisement

2023 ഡിസംബര്‍ മുതലാണ് പുതിയ ലോഗോ എയര്‍ ഇന്ത്യ വിമാനങ്ങളില്‍ പ്രത്യക്ഷപ്പെടുക. എയര്‍ ഇന്ത്യയുടെ എ350. ചുവപ്പ്, സ്വര്‍ണം, പര്‍പ്പിള്‍ എന്നിങ്ങനെയുള്ള നിറങ്ങള്‍ ഉള്‍ക്കൊള്ളിച്ചാണ് എയര്‍ ഇന്ത്യ പുതിയ ലോഗോ ഡിസൈന്‍ ചെയ്തിരിക്കുന്നത്. സ്വര്‍ണ നിറത്തിലുള്ള ഫ്രെയിമിനകത്താണ് എയര്‍ ഇന്ത്യ എന്ന് ചുവന്ന, ബോള്‍ഡ് അക്ഷരങ്ങളില്‍ എഴുതിയിരിക്കുന്നത്. അനന്തമായ സാധ്യതകളെയാണ് സ്വര്‍ണ നിറം പ്രതിനിധാനം ചെയ്യുന്നത് എന്നും കമ്പനി അറിയിച്ചു. പുതിയ ഡിസൈനില്‍ എയര്‍ ഇന്ത്യയുടെ ഐതിഹാസിക ചിഹ്നമായ മഹാരാജയെ ഒഴിവാക്കിയിട്ടില്ലെന്നും കമ്പനി അറിയിച്ചിരുന്നു. അടുത്ത 9 മുതല്‍ 12 വരെ മാസത്തിനുള്ളില്‍ ഏറ്റവും മികച്ച സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്താനാണ് എയര്‍ ഇന്ത്യ ലക്ഷ്യമിടുന്നതെന്നും കമ്പനിയുടെ ചെയര്‍മാന്‍ എന്‍ ചന്ദ്രശേഖരന്‍ പറഞ്ഞു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Money/Auto/
ആറ് ദിവസം കൂടുമ്പോൾ പുതിയ വിമാനം; സമഗ്ര വികസന പദ്ധതിയുമായി എയര്‍ ഇന്ത്യ
Open in App
Home
Video
Impact Shorts
Web Stories