TRENDING:

Airport Food | എയര്‍പോര്‍ട്ടിലെ ഭക്ഷണത്തിന് പുറത്തുള്ളതിനേക്കാള്‍ ചെലവേറുന്നത് എന്തുകൊണ്ട്? അഞ്ച് കാരണങ്ങള്‍ ഇതാ

Last Updated:

ഏത് തരം ഭക്ഷണമായാലും വിപണിയിലെ സാധാരണ വിലയുടെ ഇരട്ടിയോ മൂന്ന് ഇരട്ടിയോ കൂടുതൽ ആയിരിക്കും എയർപോർട്ടിനുള്ളിൽ ഈടാക്കുന്നത്. എന്തുകൊണ്ടാണ് ഇതെന്ന് ചിന്തിച്ചിട്ടുണ്ടോ?

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
വിമാനത്താവളത്തിലെ സൗകര്യങ്ങളും മറ്റും ഓരോ സ്ഥലങ്ങളിലുംവ്യത്യാസപ്പെട്ടിരിക്കുമെങ്കിലും, ആഗോളതലത്തിൽ എല്ലാ എയർപോർട്ടുകളിലും ഏകീകൃതമായി കാണപ്പെടുന്ന ഒന്നുണ്ട്. എല്ലായിടത്തും എയർപോർട്ടിലെ ഭക്ഷണത്തിന് പുറത്തുള്ളതിനേക്കാൾ വില കൂടുതലായിരിക്കും. ഏത് തരം ഭക്ഷണമായാലും വിപണിയിലെ സാധാരണ വിലയുടെ ഇരട്ടിയോ മൂന്ന് ഇരട്ടിയോ കൂടുതൽ ആയിരിക്കും എയർപോർട്ടിനുള്ളിൽ ഈടാക്കുന്നത്. എന്തുകൊണ്ടാണ് ഇതെന്ന് ചിന്തിച്ചിട്ടുണ്ടോ? വിമാന യാത്രക്കാർ സാധാരണയായി സമൂഹത്തിലെ ഉയർന്ന വരുമാനമുള്ള വിഭാഗത്തിൽ ഉൾപ്പെടുന്നവരായിരിക്കാമെന്നത് അംഗീകരിക്കുന്നുണ്ടെങ്കിലും അമിതമായ ഈ വിലയ്ക്ക് പിന്നിലെ ഒരേയൊരു കാരണം ഇത് മാത്രമല്ല. മറ്റ് നിരവധി കാരണങ്ങളും ഇതിന് പിന്നിലുണ്ട്. ഒരു കപ്പ് കാപ്പിയ്ക്ക് മുതൽ ഒരു കുപ്പി വെള്ളത്തിന് വരെ എന്തിനാണ് ഇത്രയും കനത്ത വില ഈടാക്കുന്നതെന്ന് നോക്കാം.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
advertisement

ആവശ്യക്കാർ കൂടും

ഉൽപ്പന്നങ്ങളുടെ ഡിമാൻഡ് കൂടുന്നതാണ് വില നിശ്ചയിക്കുന്നതിലെ ആദ്യ ഘടകം. വിമാനത്താവളങ്ങൾ അതീവസുരക്ഷാ മേഖലയായതിനാൽ പുറത്തുനിന്നുള്ള പല ഭക്ഷണസാധനങ്ങളും അകത്ത് അനുവദിക്കില്ല. അതിനാൽ, യാത്രക്കാർക്ക് എന്തെങ്കിലും കഴിക്കാനോ കുടിക്കാനോ ആവശ്യമുള്ളപ്പോൾ, എയർപോർട്ടിനുള്ളിലെ ഉയർന്ന വിലയുള്ള ഭക്ഷണം വാങ്ങുകയല്ലാതെ മറ്റ് മാർഗ്ഗമില്ല. സുരക്ഷാ കാരണങ്ങളാലും മറ്റ് പല കാരണങ്ങളാലും ഈ എയർപോർട്ട് സ്റ്റോറുകളിലേക്കുള്ള സാധനങ്ങളുടെ വിതരണവും പരിമിതമാണ്. ഇത് വിതരണവും ഡിമാൻഡും തമ്മിൽ ഒരു വിടവ് സൃഷ്ടിക്കുകയും ഉൽപ്പന്നത്തിന്റെ വില ഉയരാൻ കാരണമാകുകയും ചെയ്യുന്നു.

advertisement

നടത്തിപ്പ് ചെലവ്

ഒരു എയർപോർട്ട് സ്റ്റോർ നടത്തുന്നത് വളരെ ചെലവേറിയ കാര്യമാണ്. വ്യാപാരികൾക്ക് വലിയ തുക വാടകയും അധിക ചെലവുകളും നൽകണം. ഈ ചെലവ് വഹിക്കുന്നതിനും അവരുടെ ബിസിനസ്സ് ലാഭകരമാക്കുന്നതിനും, കട ഉടമകൾ ഉൽപ്പന്നങ്ങളുടെ വില വർദ്ധിപ്പിക്കുന്നു.

ചെലവ് കൂടുതൽ

മിക്ക വിമാനത്താവളങ്ങളും നഗരത്തിൽ നിന്ന് കുറച്ച് അകലെയായിരിക്കും. അതിനാൽ, ജീവനക്കാരെ വിമാനത്താവളത്തിലേക്ക് ദൈനംദിനമായി എത്തിക്കുന്നത് ഉൾപ്പടെയുള്ള ചെലവുകൾ എയർപോർട്ട് സ്‌റ്റോർ ഉടമകൾ വഹിക്കേണ്ടി വരും. കൂടാതെ സാധാരണ സ്റ്റോറുകളേക്കാൾ അവർക്ക് കൂടുതൽ ശമ്പളവും നൽകണം. സ്‌റ്റോറുകളിലെത്തുന്ന ആളുകളുടെ ആവശ്യകത കാര്യക്ഷമമായി നിറവേറ്റാൻ തൊഴിലാളികൾ പ്രത്യേക പരിശീലനങ്ങൾക്കും വിധേയരാകേണ്ടതുണ്ട്. എയർപോർട്ടിനുള്ളിലേക്ക് കടക്കുന്നതിന് ജീവനക്കാരെ ദിവസേന പരിശോധന നടത്തുകയും സുരക്ഷാ നടപടികളിൽ പരിശീലനം നൽകുകയും വേണം. ഇതെല്ലാം ബിസിനസിന്റെ പ്രവർത്തനച്ചെലവ് വർദ്ധിപ്പിക്കുകയും ഉൽപ്പന്നത്തിന്റെ വില വർദ്ധനവിന് കാരണമാവുകയും ചെയ്യുന്നു.

advertisement

സ്റ്റോറുകളിൽ സാധനങ്ങൾ എത്തിക്കുന്നതിനുള്ള ചെലവ്

മുകളിൽ സൂചിപ്പിച്ചതുപോലെ വിമാനത്താവളങ്ങൾ അതീവ സുരക്ഷാ മേഖലയാണ്. ഇതിനുള്ളിലെ സ്റ്റോറുകളിലേക്ക് സാധനങ്ങൾ എത്തിക്കുന്ന പ്രക്രിയ ഒരു മൾട്ടി-ലെവൽ പ്രക്രിയയാണ്. ഒരു ഉൽപ്പന്നം സ്‌റ്റോർ കൗണ്ടറിലേക്ക് എത്തിക്കുന്നതിന് റീട്ടെയിലർമാർ ഒരു ഓഫ് എയർപോർട്ട് വെയർഹൗസിലും ഡെലിവറി ചാനലിലും ഇടപാടുകൾ നടത്തേണ്ടതുണ്ട്. ഈ സങ്കീർണ്ണതകൾ, ഉൽപ്പന്നത്തിന്റെ വില വർദ്ധിപ്പിക്കുകയും ഉപഭോക്താക്കൾക്ക് ഉയർന്ന വില നൽകേണ്ടി വരുന്നതിനും മറ്റൊരു കാരണമാണ്

മത്സരം കുറവ്

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

വിമാനത്താവളത്തിനുള്ളിൽ സ്ഥലപരിമിതിയുണ്ട്. അതിനാൽ ഇവിടെ എത്ര സ്റ്റോറുകൾ ഉൾക്കൊള്ളിക്കാൻ കഴിയും എന്നതിന് ഒരു പരിധിയുണ്ട്. ഇത് ചില്ലറ വ്യാപാരികൾ തമ്മിലുള്ള കച്ചവടത്തിലെ മത്സരം ഒഴിവാക്കുന്നു. മറ്റ് മാർഗങ്ങളില്ലാത്തതിനാൽ ആളുകൾക്ക് അവരിൽ നിന്ന് അമിത വിലയ്ക്ക് സാധനങ്ങൾ വാങ്ങേണ്ടി വരും. അതായത് വിൽപ്പനക്കാർ അമിത വില ഈടാക്കിയാലും വാങ്ങാനാളുണ്ടെന്ന് അർത്ഥം.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Money/Auto/
Airport Food | എയര്‍പോര്‍ട്ടിലെ ഭക്ഷണത്തിന് പുറത്തുള്ളതിനേക്കാള്‍ ചെലവേറുന്നത് എന്തുകൊണ്ട്? അഞ്ച് കാരണങ്ങള്‍ ഇതാ
Open in App
Home
Video
Impact Shorts
Web Stories