TRENDING:

Year Ender 2021| Hero പ്ലെഷർ പ്ലസ് മുതൽ TVS ജൂപിറ്റർ വരെ; 70,000 രൂപയിൽ താഴെ വിലയുള്ള ഇന്ത്യയിലെ മികച്ച സ്‌കൂട്ടറുകൾ

Last Updated:

ഈ വർഷം അവസാനിക്കാൻ പോകുന്ന അവസരത്തിൽ 70,000 രൂപയിൽ താഴെ വിലയുള്ള, ഇന്ത്യയിലെ മികച്ച ബ്രാൻഡഡ് സ്കൂട്ടറുകൾ ഏതെല്ലാമെന്ന് നോക്കാം

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
സ്ത്രീകളും പുരുഷന്മാരും ഒരുപോലെ ഇഷ്ടപ്പെടുന്ന സ്കൂട്ടർ (Scooter) ഇന്ത്യൻ വാഹന വിപണിയിലെ (Vehicle Market) ജനപ്രിയ വാഹനമാണ്. സ്കൂട്ടറുകളുടെ വില മിക്കയാളുകൾക്കും താങ്ങാനാവുമെന്നതിനാൽ ഇന്ത്യയിലെ വാഹന നിർമ്മാതാക്കളുടെ (Automakers) വിൽപ്പന ചാർട്ടിൽ സ്കൂട്ടറിന്റെ സ്ഥാനം എന്നും മുകളിലാണ്. ഈ വർഷം അവസാനിക്കാൻ പോകുന്ന അവസരത്തിൽ 70,000 രൂപയിൽ താഴെ വിലയുള്ള, ഇന്ത്യയിലെ മികച്ച ബ്രാൻഡഡ് സ്കൂട്ടറുകൾ ഏതെല്ലാമെന്ന് നോക്കാം.
Hero Maestro Edge 125. (Photo: Hero MotoCorp)
Hero Maestro Edge 125. (Photo: Hero MotoCorp)
advertisement

ടിവിഎസ് ജൂപിറ്റർ (TVS Jupiter)

ഇന്ത്യയിൽ ടിവിഎസ് നിരയിലെ ഏറ്റവും ജനപ്രിയ സ്കൂട്ടറുകളിൽ ഒന്നാണ് ജൂപിറ്റർ. ഈ സ്കൂട്ടറിന്റെ ഇന്ത്യയിലെ വില ആരംഭിക്കുന്നത് 68,401 രൂപയിലാണ്. 5 വേരിയന്റുകളിലും 13 നിറങ്ങളിലും സ്കൂട്ടർ ലഭ്യമാണ്. ഏറ്റവും മികച്ച വേരിയന്റിന്റെ വില 78,595 രൂപയിൽ തുടങ്ങുന്നു. 7.37 ബിഎച്ച്പി പവറും 8.4 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്ന 109.7 സിസി ബിഎസ്6 എഞ്ചിനാണ് ടിവിഎസ് ജൂപ്പിറ്ററിന് കരുത്തേകുന്നത്. ജൂപ്പിറ്റർ സ്കൂട്ടറിന് 107 കിലോഗ്രാം ഭാരമുണ്ട്, കൂടാതെ 6 ലിറ്റർ ശേഷിയുള്ള ഇന്ധന ടാങ്കുമുണ്ട്.

advertisement

ഹീറോ പ്ലെഷർ പ്ലസ് (Hero Pleasure+)

പ്ലെഷർ പ്ലസ് 5 വേരിയന്റുകളിലും 9 നിറങ്ങളിലും ലഭ്യമാണ്. ഏറ്റവും മികച്ച വേരിയന്റിന്റെ വില 73,775 രൂപയിലാണ് ആരംഭിക്കുന്നത്. 8 ബിഎച്ച്പി പവറും 8.7 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്ന 110.9 സിസി ബിഎസ്6 എഞ്ചിനാണ് ഹീറോ പ്ലെഷർ പ്ലസിന് കരുത്തേകുന്നത്. മുന്നിലും പിന്നിലും ഡ്രം ബ്രേക്കുകളോടുകൂടി രണ്ട് വീലുകളിലും സംയോജിത ബ്രേക്കിംഗ് സംവിധാനവുമായാണ് ഹീറോ പ്ലെഷർ പ്ലസ് എത്തുന്നത്. പ്ലെഷർ പ്ലസ് സ്കൂട്ടറിന് 104 കിലോഗ്രാം ഭാരവും 4.8 ലിറ്റർ ഇന്ധന ശേഷിയുമുണ്ട്.

advertisement

ഹോണ്ട ഡിയോ (Honda Dio)

ഇന്ത്യയിലെ ചെറുപ്പക്കാർക്കിടയിൽ എക്കാലത്തെയും പ്രിയപ്പെട്ട സ്കൂട്ടറാണ് ഹോണ്ട ഡിയോ. ഹോണ്ടയുടെ ഏറ്റവും മികച്ച വേരിയന്റിന്റെ വില 74,217 രൂപ മുതലാണ് ആരംഭിക്കുന്നത്. 3 വേരിയന്റുകളിലും 8 നിറങ്ങളിലും ഈ സ്കൂട്ടർ ലഭ്യമാണ്. 7.65 ബിഎച്ച്പി പവറും 9 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്ന 109.51 സിസി ബിഎസ്6 എഞ്ചിനാണ് ഹോണ്ട ഡിയോയ്ക്ക് കരുത്തേകുന്നത്. മുന്നിലും പിന്നിലും ഡ്രം ബ്രേക്കുകളോടുകൂടി രണ്ട് വീലുകളിലും സംയോജിത ബ്രേക്കിംഗ് സംവിധാനവുമായാണ് ഹോണ്ട ഡിയോ എത്തുന്നത്. ഡിയോ സ്കൂട്ടറിന് 105 കിലോഗ്രാം ഭാരവും 5.3 ലിറ്റർ ഇന്ധന ശേഷിയുമുണ്ട്.

advertisement

ഹീറോ മാസ്ട്രോ എഡ്ജ് (Hero Maestro Edge)

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ഹീറോ മാസ്ട്രോ എഡ്‌ജിന്റെ ഏറ്റവും മികച്ച വേരിയന്റിന്റെ വില ആരംഭിക്കുന്നത് 73,730 രൂപ മുതലാണ്. വേറെ അഞ്ച് വിഭാഗങ്ങളിലും എട്ട് നിറത്തിലും ഇത് ലഭ്യമാണ്. എട്ട് ബിഎച്ച്പി പവറും 8.75 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്ന 110.9 സിസി ബിഎസ് 6 എഞ്ചിനാണ് ഹീറോ മാസ്ട്രോ എഡ്ജ് 110 ന് കരുത്തേകുന്നത്. മുന്നിലും പിന്നിലും ഡ്രം ബ്രേക്കുകളോടുകൂടി രണ്ട് വീലുകളിലും സംയോജിത ബ്രേക്കിംഗ് സംവിധാനവുമായാണ് ഹീറോ മാസ്ട്രോ എഡ്ജ് എത്തുന്നത്. മാസ്ട്രോ എഡ്ജ് 110 സ്കൂട്ടറിന് 112 കിലോഗ്രാം ഭാരവും അഞ്ച് ലിറ്റർ ഇന്ധന ശേഷിയുണ്ട്.

advertisement

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Money/
Year Ender 2021| Hero പ്ലെഷർ പ്ലസ് മുതൽ TVS ജൂപിറ്റർ വരെ; 70,000 രൂപയിൽ താഴെ വിലയുള്ള ഇന്ത്യയിലെ മികച്ച സ്‌കൂട്ടറുകൾ
Open in App
Home
Video
Impact Shorts
Web Stories