ബിഎംഡബ്ല്യു ഗ്രൂപ്പാണ് നിലവില്‍ ഇ-ഇങ്ക് സാങ്കേതിക വിദ്യയുടെ വികസനത്തിന് നേതൃത്വം നല്‍കുന്നത്. ഈ സാങ്കേതികവിദ്യയിലൂടെ സവിശേഷമായ വ്യക്തിഗത അനുഭവമാണ് കാർ ഉപഭോക്താക്കൾക്ക് ലഭിക്കുക. ''ഡ്രൈവര്‍ക്ക് അവരുടെ വ്യക്തിത്വത്തിന്റെ വ്യത്യസ്ത ഭാവങ്ങൾ പ്രകടിപ്പിക്കാനുള്ള സ്വാതന്ത്ര്യം ഈ സാങ്കേതികവിദ്യ നൽകുന്നു. ഓരോ തവണയും കാറില്‍ ഇരിക്കുമ്പോള്‍ പുതുമ തോന്നാൻ ഇത് കാരണമാകും. ഫാഷനോ സമൂഹ മാധ്യമങ്ങളിലെ സ്റ്റാറ്റസ് പരസ്യങ്ങൾക്കോ സമാനമായ രീതിയിൽ ദൈനംദിന ജീവിതത്തിലെ വ്യത്യസ്ത മാനസികാവസ്ഥകളുടെ പ്രകാശനമായി സ്വന്തം വാഹനവും ഇതിലൂടെ മാറും'', ഇ-ലിങ്ക് ഫീച്ചര്‍ ചെയ്യുന്ന ബിഎംഡബ്ല്യു iX ഫ്‌ളോ പ്രോജക്ട് മേധാവി സ്റ്റെല്ല ക്ലാര്‍ക്ക് പറയുന്നു.
advertisement
വാഹനത്തിന്റെ എയര്‍ കണ്ടീഷണറിൽ നിന്ന് വരുന്ന തണുപ്പിന്റെയും ചൂടിന്റെയും അളവ് നിയന്ത്രിക്കാനും ഈ സാങ്കേതികവിദ്യ സഹായിക്കുമെന്ന് ബിഎംഡബ്ല്യു വിശദീകരിക്കുന്നു. ഇത് വാഹനത്തിലെ വൈദ്യുത സംവിധാനത്തിന് ആവശ്യമായ ഊര്‍ജ്ജത്തിന്റെ അളവും അതോടൊപ്പം വാഹനത്തിന്റെ ഇന്ധന / വൈദ്യുതി ഉപഭോഗവും കുറയ്ക്കുന്നു. ഇലക്ട്രിക് കാറില്‍ കാലാവസ്ഥയ്ക്ക് അനുസൃതമായി നിറം മാറ്റുന്നത് ദൂരപരിധി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും.
കൂടാതെ, ഇ-ഇങ്ക് സാങ്കേതികവിദ്യ അങ്ങേയറ്റം ഊര്‍ജ്ജക്ഷമമാണെന്നും കമ്പനി അവകാശപ്പെടുന്നു. ഡിസ്‌പ്ലേകളോ പ്രൊജക്ടറുകളോ പോലെയല്ല ഇത്. ഇലക്ട്രോഫോറെറ്റിക് സാങ്കേതികവിദ്യയ്ക്ക് തിരഞ്ഞെടുത്ത നിറം സ്ഥിരമായി നിലനിര്‍ത്താന്‍ ഊര്‍ജ്ജം ആവശ്യമില്ല. ഇ-ഇങ്ക് സാങ്കേതികവിദ്യയെ അടിസ്ഥാനമാക്കിയുള്ളതാണ് ഇലക്ട്രോഫോറെറ്റിക് കളറിംഗ്. ഇ-ഇങ്ക് ഫീച്ചര്‍ ചെയ്യുന്ന ബിഎംഡബ്ല്യു iX ഫ്ലോയുടെ ഉപരിതല കോട്ടിംഗില്‍ ദശലക്ഷക്കണക്കിന് മൈക്രോക്യാപ്സ്യൂളുകള്‍ അടങ്ങിയിരിക്കുന്നു. ഈ മൈക്രോക്യാപ്സ്യൂളുകളില്‍ ഓരോന്നിലും നെഗറ്റീവ് ചാര്‍ജുള്ള വെളുത്ത വര്‍ണ്ണ കൂട്ടുകളും പോസിറ്റീവ് ചാര്‍ജുള്ള കറുത്ത വര്‍ണ്ണക്കൂട്ടുകളും അടങ്ങിയിരിക്കുന്നു.
നിലവില്‍ ബിഎംഡബ്ല്യു iX ഫ്‌ളോയ്ക്ക് വെള്ള, ചാരം, കറുപ്പ് എന്നീ നിറങ്ങളിലേക്ക് മാത്രമേ മാറാന്‍ കഴിയൂ. എന്നാൽ ഭാവിയില്‍ വ്യത്യസ്തമായ വര്‍ണങ്ങള്‍ ഞൊടിയിടയില്‍ മാറ്റാവുന്ന സംവിധാനങ്ങള്‍ എത്തുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.