വാഹന നിർമാതാക്കളുടെ അശ്രദ്ധയും മോഷ്ടിക്കാൻ എളുപ്പമുള്ള വാഹനങ്ങൾ നിർമ്മിക്കുകയും വിൽക്കുകയും ചെയ്തതിലൂടെ പൊതുജനങ്ങൾക്ക് കാർ നിർമ്മാതാക്കൾ ബുദ്ധിമുട്ട് സൃഷ്ടിച്ചതായും ന്യൂയോർക്ക് സിറ്റി അധികൃതർ ആരോപിച്ചു. 2011നും 2022നും ഇടയിൽ കാർ നിർമ്മാതാക്കൾ തങ്ങളുടെ മിക്ക കാറുകളിലും ഇമ്മൊബിലൈസറുകൾ (immobilizers) എന്ന ആന്റി-തെഫ്റ്റ് ഉപകരണങ്ങൾ ഘടിപ്പിച്ചിട്ടില്ലെന്നും ഇത് കാരണം മോഷ്ടാക്കൾക്ക് കാറുകൾ മോഷ്ടിക്കുന്നത് എളുപ്പമാകുന്നുവെന്നും ന്യൂയോർക്ക് സിറ്റി അധികൃതർ വാദിക്കുന്നു.
എൻജിൻ ഇമ്മൊബിലൈസറുകൾ ഒരു സ്റ്റാൻഡേർഡ് സേഫ്റ്റി ഫീച്ചറായി കാറുകളിൽ ഉൾപ്പെടുത്താതെ വ്യവസായ മാനദണ്ഡങ്ങൾ നഗ്നമായി ലംഘിച്ച് കൊണ്ട് സുരക്ഷയെക്കാൾ പ്രധാനമായി സാമ്പത്തിക ലാഭത്തിന് മുൻഗണന കൊടുക്കുകയും പൊതു ശല്യം സൃഷ്ടിക്കുകയു ചെയ്തു എന്നാണ് ന്യൂയോർക്കിലെ സതേൺ ഡിസ്ട്രിക്റ്റിലുള്ള അമേരിക്കൻ ഡിസ്ട്രിക്റ്റ് കോടതിയിൽ സമർപ്പിച്ച ഹർജിയുടെ ഉള്ളടക്കം. കാറുകളുടെ നിർമ്മാതാക്കൾ തങ്ങളുടെ കാറുകളിൽ സ്റ്റാൻഡേർഡ് ആന്റി-തെഫ്റ്റ് ടെക്നോളജി ഉൾപ്പെടുത്തേണ്ടെന്ന് തീരുമാനിക്കുമ്പോൾ അവർ പൊതു സുരക്ഷയ്ക്ക് എന്ത് സംഭവിക്കും എന്നതിനെ കുറിച്ച് ചിന്തിച്ചതേയില്ല എന്നത് ഗൗരവതരമായ കാര്യമാണെന്നും കേസിൽ ന്യൂയോർക്ക് സിറ്റി അധികൃതർ കൂട്ടിച്ചേർത്തു.
advertisement
കാർ മോഷണങ്ങളുടെ പരമ്പര
ഈ കേസിലൂടെ രണ്ട് കമ്പനികളെയും അവരുടെ ഉത്തരവാദിത്വത്തെ കുറിച്ച് ബോധവൽക്കരിക്കുകയും മുന്നറിയിപ്പ് കൊടുക്കുകയും ചെയ്യുക എന്നതാണ് ന്യൂയോർക്ക് സിറ്റി അധികൃതരുടെ ലക്ഷ്യം. മോഷണം പോയ ഹ്യൂണ്ടായ്, കിയ എന്നിവയുടെ എണ്ണം കഴിഞ്ഞ വർഷം ഇരട്ടിയായി വർദ്ധിച്ചു. 2023 ലെ ആദ്യ നാല് മാസങ്ങളിൽ 977 മോഷണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 148 മാത്രം ആയിരുന്നു. 2022 ലെ ഇതേ മാസങ്ങളിലെ സ്ഥിതിയുമായി താരതമ്യം ചെയ്താൽ കിയ, ഹ്യുണ്ടായ് വാഹനങ്ങളുടെ മോഷണത്തിൽ ഏകദേശം 660% വർധനയാണ് ഉണ്ടായിട്ടുള്ളത്.
ഹ്യുണ്ടായ് കിയയുടെ മാതൃ കമ്പനിയാണ്. എങ്കിലും രണ്ട് കമ്പനികളും വെവ്വേറെയാണ് പ്രവർത്തിക്കുന്നത്. കഴിഞ്ഞ വർഷം ടിക് ടോക്കിൽ ഒരു ചലഞ്ച് ഉയർന്നതിന് ശേഷമാണ് മോഷണങ്ങൾ വർധിച്ചത്. വാഹനം നിർമ്മിക്കുമ്പോൾ താനെ ഉൾപ്പെടുത്തേണ്ട മോഷണം തടയാനുള്ള മുൻകരുതൽ നടപടികളുടെ അഭാവം കാറുകൾ കൂടുതലായി മോഷ്ടിക്കപെടാൻ ഇടയാക്കുന്നു. മിനിമം ടൂളുകൾ ഉപയോഗിച്ച് കാറുകൾ മോഷ്ടിക്കാൻ മോഷ്ടാക്കൾക്ക് കഴിയുന്നു. മോഷ്ടാക്കൾ കാറുകൾ മോഷ്ടിക്കുന്നതിന്റെ വീഡിയോ എടുത്ത് “കിയ ബോയ്സ്” എന്ന ഹാഷ്‌ടാഗിൽ ബൈറ്റ്ഡാൻസ് ഉടമസ്ഥതയിലുള്ള പ്ലാറ്റ്‌ഫോമിൽ പോസ്റ്റ് ചെയ്യുകയാണ് ചെയ്യുന്നത്. വർദ്ധിച്ച് വരുന്ന കാർമോഷണം ഏത് വിധേനയും തടയാനുള്ള നടപടികളാണ് അധികൃതർ സ്വീകരിച്ച് വരുന്നത്.