161 കിലോമീറ്റര്‍ റേഞ്ചുള്ള വിമാനം നാല് ബാറ്ററി പായ്ക്കുകൾ ഉപയോഗിച്ചായിരിക്കും പ്രവർത്തിക്കുക. മണിക്കൂറിൽ 321 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കാനും സാധിക്കും. വിമാനങ്ങൾക്കും ഹെലികോപ്റ്ററുകൾക്കും കുത്തനെ ഉയരാനും തിരിച്ചിറങ്ങാനും കഴിയുന്ന വെര്‍ട്ടിക്കല്‍ ലാന്‍ഡിങ് ആന്റ് ടേക്ക് ഓഫ് രീതി ആണ് ഇവിടെ ഉപയോഗിക്കുന്നത്. അതുകൊണ്ടു തന്നെ ചെറിയ പ്രതലത്തില്‍ ഇറങ്ങാനും എളുപ്പത്തില്‍ പറന്നുയരാനും ഈ എയർ ടാക്സികൾക്ക് കഴിയും. ഹെലികോപ്റ്ററുകളെ അപേക്ഷിച്ച്, ഇവയ്ക്ക് ശബ്ദമലിനീകരണവും കുറവാണ്.
യാത്രക്കാരുടെ സുരക്ഷക്ക് മുൻഗണന നൽകിയാകും എയർ ടാക്സി സർവീസിന്റെ പ്രവർത്തനം. കുറഞ്ഞ ശബ്ദ മലിനീകരണം, സീറോ ഓപ്പറേറ്റിംഗ് എമിഷൻ, മെച്ചപ്പെട്ട യാത്രാ സൗകര്യം എന്നിവ ഉൾപ്പെടെയുള്ള സവിശേഷതകളോടെയാകും ദുബായിൽ എയർ ടാക്സികൾ പറന്നിറങ്ങുക. അത്യാധുനിക സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്ന ഈ എയർ ടാക്സികൾ, ദുബായുടെ ഭൂപ്രകൃതിയുമായി ഇണങ്ങുന്ന രീതിയിലാകും രൂപകൽപന ചെയ്യുക. പരിസ്ഥിതി സൗഹൃദമായ ഗതാഗത മാർഗം എന്നതാണ് ഇവയുടെ മറ്റൊരു സവിശേഷത.
advertisement
വൈദ്യുതി ഉപയോഗിച്ച് പ്രവർത്തിക്കുന്ന എയർ ടാക്സികൾ വേഗത്തിൽ റീചാർജ് ചെയ്യാനും കഴിയും. 2026-ൽ എയർ-ടാക്‌സികൾ ദുബായിൽ പ്രവർത്തനം ആരംഭിക്കും.