TRENDING:

സംസ്ഥാനത്ത് ഫെബ്രുവരി 6 മുതൽ 8 വരെ നിരവധി ട്രെയിനുകൾ റദ്ദാക്കി

Last Updated:

തമിഴ്നാട്ടിൽ സർവീസ് നടത്തുന്ന ഏഴ് ട്രെയിനുകള്‍ പൂർണമായും 15 ട്രെയിനുകൾ‌ ഭാഗികമായും റദ്ദാക്കി.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ചെന്നൈ: മധുര റെയിൽവേ ഡിവിഷൻ യാർഡുകളുടെ അറ്റകുറ്റ പണിയെ തുടർന്ന് നിരവധി ട്രെയിനുകള്‍ റദ്ദാക്കിയതായി ദക്ഷിണ റെയിൽവേ അറിയിച്ചു. തമിഴ്നാട്ടിൽ നിന്ന് കേരളത്തിലൂടെ സർവീസ് നടത്തുന്ന ഏഴ് ട്രെയിനുകള്‍ പൂർണമായും 15 ട്രെയിനുകൾ‌ ഭാഗികമായും റദ്ദാക്കി.
advertisement

തിരുച്ചെന്തൂർ-പാലക്കാട് എക്സ്പ്രസ് ആറ്, ഏഴ്, എട്ട് തീയതികളിലും പാലക്കാട്-തിരുച്ചെന്തൂർ എക്സ്പ്രസ് പൂർണമായും റദ്ദാക്കിയിട്ടുണ്ട്. തിങ്കളാഴ്ച പാലക്കാട്-തിരുച്ചെന്തൂർ എക്സ്പ്രസ് ദിണ്ടിഗലിനും തിരുച്ചെന്തുരിനും ഇടയിലുമാണ് റദ്ദാക്കിയത്.

Also Read-അര്‍ബുദരോഗിയായ യാത്രക്കാരിയെ അമേരിക്കന്‍ എയര്‍ലൈന്‍സ് വിമാനത്തില്‍ നിന്ന് ഇറക്കിവിട്ടെന്ന് പരാതി

തിരുവനന്തപുരം-മധുര അമൃത എക്സ്പ്രസ് ആറ്, ഏഴ് തീയതികളിൽ‌ കൂടൽ നഗറിനും മധുരയ്ക്കുമിടയിൽ റദ്ദാക്കിയിട്ടുണ്ട്. മധുര-തിരുവനന്തപുരം എക്സ്പ്രസ് ആറ്, ഏഴ്, എട്ട് തീയതികളിൽ മധുരയ്ക്കും കൂടൽ നഗറിനുമിടയില്‍ റദ്ദാക്കി. ആറ്, ഏഴ്,എട്ട് തീയതികളിൽ മധുരയിൽ നിന്ന് പുറപ്പെടേണ്ട ട്രെയിൻ കൂടൽ നഗറിൽ നിന്നാകും തിരിക്കുക. മധുര സ്റ്റേഷന് 5 കിലോമീറ്റർ അകലെയാണ് കൂടൽ നഗർ.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ഗുരുവായൂര്‍ ഐഗ്മോർ എക്സ്പ്രസ് തിങ്കളാഴ്ചയും ചൊവ്വാഴ്ചയും വിരുദനഗർ, മാനമധുരൈ, കാരൈകുടി, തിരുച്ചിറപ്പള്ളി, കരൂർ വഴി തിരിച്ചുവിടും. മാനധുരൈയില്‍ വണ്ടിക്ക് സ്റ്റോപ്പുണ്ടാകും.

മലയാളം വാർത്തകൾ/ വാർത്ത/Money/Auto/
സംസ്ഥാനത്ത് ഫെബ്രുവരി 6 മുതൽ 8 വരെ നിരവധി ട്രെയിനുകൾ റദ്ദാക്കി
Open in App
Home
Video
Impact Shorts
Web Stories