ഈ പരിസ്ഥിതി സൗഹൃദ മൈക്രോ ഇലക്ട്രിക് കാറിന് നാല് ഡോറുകളുണ്ട്. എന്നാൽ രണ്ട് പേർക്ക് മാത്രമേ ഒരേ സമയം ഇരുന്ന് യാത്ര ചെയ്യാൻ സാധിക്കുകയുള്ളൂ. മുന്നിലും പിന്നിലുമായാണ് ഓരോ സീറ്റ് ഒരുക്കിയിരിക്കുന്നത്. Citreon AMI, MG E200 എന്നീ വാഹനങ്ങളുടെ സമാനമായ ഡിസൈനിലാണ് ഈസ്-ഇ വരുന്നത്.
റിമോട്ട് പാർക്കിംഗ് അസിസ്റ്റ്, റിമോട്ട് കീ കണക്റ്റിവിറ്റി, ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, യുഎസ്ബി ചാർജിംഗ് പോർട്ട്, ക്രൂയിസ് കൺട്രോൾ തുടങ്ങിയവയെല്ലാം ഈ ചെറുകാറിൻെറ സവിശേഷതകളാണ്. OTA അപ്‌ഡേറ്റുകൾ, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, റിമോട്ട് കീലെസ് എൻട്രി, പവർ വിൻഡോസ്, ഇലക്‌ട്രോണിക് നിയന്ത്രിത മിററുകൾ, റിയർ വ്യൂ ക്യാമറ, എയർ കണ്ടീഷനിംഗ്, എൽഇഡി ഹെഡ്‌ലാമ്പുകൾ എന്നിവയും ഇതിൻെറ പ്രത്യേകതയിൽ ഉൾപ്പെടുന്നു.
advertisement
ഈ ചെറുകാറിന് 2,087 എംഎം വീൽബേസും 170 എംഎം ഗ്രൗണ്ട് ക്ലിയറൻസുമാണ് ഉള്ളത്. ട്രാഫിക്കിൽ ഹാൻഡ്‌സ് ഫ്രീ ഡ്രൈവിംഗിനായി വാഹനത്തിന് EaS-E മോഡും ഉണ്ട്. സിൽവർ, വെള്ള, പച്ച, ചുവപ്പ്, ഓറഞ്ച്, കറുപ്പ്, നീല, മഞ്ഞ, തവിട്ട്, ബീജ് തുടങ്ങി വ്യത്യസ്ത നിറങ്ങളിൽ വാഹനം ലഭിക്കും. ഈ ഇലക്ട്രിക് 'സ്‌മാർട്ട് മൈക്രോകാർ' ദൈനംദിന ഉപയോഗത്തിന് വേണ്ടിയാണ് രൂപകൽപ്പന ചെയ്തിട്ടുള്ളത്. 120 കി.മീ, 160 കി.മീ, 200 കി.മീ എന്നിങ്ങനെ മൂന്ന് റേഞ്ചുകളിലായാണ് വാഹനം പുറത്തിറങ്ങുക. ഏറ്റവും ബേസ് മോഡലിന് നാല് ലക്ഷം രൂപയായിരിക്കും വിലയെന്നാണ് റിപ്പോർട്ടുകൾ.
നിലവിൽ ടാറ്റ ടിഗോർ ഇവിയാണ് ഏറ്റവും വിലക്കുറവുള്ള ഇലക്ട്രിക് കാർ. പത്ത് ലക്ഷം രൂപയാണ് ഇതിൻെറ വില. ആ സാഹചര്യത്തിലാണ് നാല് ലക്ഷം രൂപയുടെ ഇലക്ട്രിക് കാറുമായി ഒരു സ്റ്റാർട്ടപ്പ് കമ്പനി രംഗത്തെത്താൻ പോവുന്നത്. 3kw AC ചാർജറുള്ള കാർ ഫുൾ ചാർജാവാൻ നാല് മണിക്കൂർ മതിയെന്ന് കമ്പനി അവകാശപ്പെടുന്നു. ബാറ്ററിക്ക് 5 മുതൽ 8 വർഷം വരെ യാതൊരു പ്രശ്നങ്ങളും ഉണ്ടാവില്ലെന്നും പറയുന്നു. നിലവിൽ കമ്പനിയുടെ വെബ്സൈറ്റ് വഴി ഓൺലൈനിലൂടെ കാർ ബുക്ക് ചെയ്യാൻ സാധിക്കും. ഈ വർഷം രണ്ടാം പാദത്തിൽ ജൂലൈയോടെ വിപണിയിലെത്തിക്കാൻ സാധിക്കുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ. കാർ നേരിട്ട് ഉപഭോക്താക്കളിലേക്ക് എത്തിക്കാനാണ് തീരുമാനിച്ചിട്ടുള്ളത്. ഈ വർഷം കുറഞ്ഞത് 15000 കാറുകളെങ്കിലും വിൽക്കാൻ സാധിക്കുമെന്നാണ് കരുതുന്നതെന്നും കമ്പനി വ്യക്തമാക്കി.